ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

നൗഷാദിനെ സംസ്കരിച്ചു പാതി മണ്ണിട്ടു മൂടിയതിന് അടുത്ത് ആരോ ഒരാൾ കിടപ്പുണ്ട്….. മറ്റാരും തന്നെ ഒപ്പമില്ല….

പക്ഷേ അപ്പോളേക്കും അതുലിന്റെ കണ്ണുകളിൽ തന്റെ ശത്രു പതിഞ്ഞു….

ഏറ്റവും ഉയരം കൂടിയ മരങ്ങളിലൊന്നിന്റെ കൊമ്പിൽ നിൽക്കുന്ന ദ്വീപു നിവാസി… രണ്ടു കാലുകളിൽ മാത്രം നിന്ന് കൈ കൊണ്ടു ഒന്നു പിടിക്കുക കൂടി ചെയ്യാതെ അത്ര ഉയരത്തിൽ ഒരു കൈയിൽ വില്ലും മറ്റേ കയ്യിൽ അമ്പുമായി വീണ്ടുമവർ അടുത്ത അമ്പിനായി ലക്ഷ്യം നോക്കുകയാണ്….

അതൊരു സ്ത്രീ രൂപമാണ്…. ആറര അടിയിലേറെ ഉയരം കാണും…. പക്ഷേ, ഒട്ടും തന്നെ വണ്ണമില്ലാതെ ശരിക്കും മെല്ലിച്ചൊരു രൂപം…. അല്ലെങ്കിലും ഇത്രയേറെ ഉയരത്തിൽ കയറി ഓടിച്ചാടി നടക്കുന്നവർക്ക് എങ്ങനെ വണ്ണം വരാനാണ് എന്നയാൾ കരുതി.. കൂടാതെ ആവശ്യം വേണ്ട ആഹാരം ലഭിക്കുന്നുമുണ്ടാവില്ല…..

തങ്ങളുടെ അതിവേഗം നടക്കേണ്ട വേട്ടയാടലിനും രക്ഷപെടലിനും തടസമാവാത്ത വിധത്തിൽ മാറ് മുതൽ അരക്കെട്ട് വരെ മാത്രം എന്തോ ഇലകൾ കൊണ്ടുണ്ടാക്കിയ വസ്ത്രം പോലെ ഒന്ന് ധരിച്ചിട്ടുണ്ട് ആ സ്ത്രീ….

അധികനേരം ആലോചിച്ചു നിൽക്കാതെ അതുലിന്റെ കൈ അവൾക്ക് നേരെ നീണ്ടു…. ഇരുനൂറു മീറ്റർ എങ്കിലും അകലെയുള്ളതിനാൽ അത്യാവശ്യം നന്നായി ഉന്നം നോക്കേണ്ടിയിരുന്നു അയാൾക്ക്…..

ലക്ഷ്യസ്ഥാനം ഉറപ്പിച്ചു കാഞ്ചിയിലേക്ക് വിരൽ അമരാൻ തുടങ്ങുന്ന നിമിഷം….

“”ഠേ!!!!!!!!””

അതുലിനു പുറകിൽ നിന്നൊരു വെടിയൊച്ച ഉയർന്നു…. മാനസിന്റെ തോക്കാണ് നിറയൊഴിച്ചത്

“വൂവാആആആ……”

ഒപ്പം ഒരലറി കരച്ചിലും…..

ശബ്ദം കേട്ട ആ ദ്വീപ് നിവാസിയായ സ്ത്രീ അതുലിനു നേരെ തിരിഞ്ഞു….

ഒരു നിമിഷാർദ്ധം…. അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…. അതുലിനെ നോക്കികൊണ്ട് തന്നെ ആ സ്ത്രീ താഴോട്ടു എടുത്തു ചാടി….

പക്ഷേ ആ നിമിഷം തന്നെ അവൾ ഒരു അമ്പ് എയ്ത് വിട്ടിരുന്നു…..

മൂന്നോ നാലോ സെക്കന്റുകൾ മാത്രം കൊണ്ടു ആ അമ്പ് അതുലിനെ തേടിയെത്തി… സെയിലിനു പുറകിലേക്ക് ഒഴിഞ്ഞു മാറി അതുൽ അതിൽ നിന്ന് രക്ഷപെട്ടെങ്കിലും പിന്നെ നോക്കുമ്പോൾ അവൾ നിന്നയിടവും ആ മരം മൊത്തവും തന്നെ ശൂന്യമായിരുന്നു…..

പക്ഷേ….. അപ്പോളും പല മരങ്ങൾക്കും ഇടയിൽ അനക്കങ്ങൾ കണ്ടു കൊണ്ടിരുന്നു…. അതുൽ ആ അനക്കങ്ങൾക്ക് നേരെ ഒന്ന് രണ്ടു വട്ടം നിറയൊഴിച്ചു….. പിന്നെയാ ശ്രമം ഉപേക്ഷിച്ചു…. വെറുതെ കളയാനും മാത്രം വെടിത്തിരകൾ അയാളിൽ അവശേഷിച്ചിരുന്നില്ല…..

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.