ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

സ്വയം ഏറെ ക്ഷീണിതൻ…. കപ്പലിലെ പലരും അതിലേറെ ആവശർ…. എന്നിട്ടും റാണയെ എതിർക്കാൻ അയാൾക്ക് കഴിഞ്ഞില്ല… വീണ്ടുംകൈകൾ ഉയർത്തി സമ്മതം നൽകി….

റാണ തന്റെ ഷർട്ടിന്റെ കീഴിലെ രണ്ടു ബട്ടൺ ഊരി ഷർട്ട് മുകളിലേക്ക് മടക്കി മുകളിലുള്ള ബട്ടനുകളിലേക്ക് താഴെയുള്ള ബട്ടൺ ഹോൾ കടത്തി… ഇപ്പോളാ ഷർട്ട് ശരിക്കുമൊരു സഞ്ചി പോലെയായി മാറി….

അയാൾ സൂക്ഷിച്ച് ഓരോ മുട്ടകൾ ആയി ആ ഷർട്ടിന് ഉള്ളിലേക്കു നിക്ഷേപിച്ചു…. ആറു മുട്ടകൾ എടുത്തു കഴിഞ്ഞു അയാൾ സൂക്ഷിച്ചു താഴോട്ടു ഇറങ്ങാൻ തുടങ്ങി….

അപ്പോളേക്കും കാശിഫ് ജോലി കഴിഞ്ഞു കപ്പലിന് മുകളിലേക്ക് ഇറങ്ങി ക്ഷീണം കൊണ്ടു സെയിലിന്റെ നേരെ മുകളിൽ കിടന്നു പോയി…. പക്ഷേ ഏതു നിമിഷവും പതിയിരിക്കുന്ന അപകടസാധ്യത മുന്നിൽ കണ്ട അതുൽ അയാളെ നിർബന്ധിച്ചു താഴോട്ട് പറഞ്ഞു വിട്ടു…

റാണക്ക് പക്ഷേ കപ്പലിനു മുകളിലേക്ക് എത്താൻ കഴിയില്ല… അതുകൊണ്ട് തന്നെ അയാൾ നേരെ വെള്ളത്തിലേക്ക് ആണ് ഇറങ്ങിയത്

കപ്പലിൽ നിന്ന് ഏകദേശം ഇരുപത് മീറ്റർ ദൂരം കാണും… അയാൾ ഇറങ്ങിയ കയർ അഴിച്ചെടുത്തു വട്ടത്തിൽ ചുറ്റി തോളിലൂടെ ഇട്ട ശേഷം ഷർട്ടിലെ മുട്ടകൾ ഭദ്രമെന്ന് ഉറപ്പിച്ചു കപ്പലിനു നേരെ നടന്നു….

വെള്ളത്തിന്റെ മുകളിലെ ചെറു ഇലകളും കരടുകളും മെല്ലെ കൈ കൊണ്ടു തട്ടിയകറ്റി ഇരുകൈകളും കൊണ്ടു നിറയെ തെളിഞ്ഞ വെള്ളമെടുത്ത് റാണ മുഖത്തേക്ക് ഒഴിച്ചു….

“സർ… ഇത് ഉപ്പുവെള്ളമല്ല… ഫ്രഷ് ആൻഡ് ക്‌ളീൻ,…. നല്ല അടിപൊളി വെള്ളം….”

അയാൾ മതിവരുവോളം വെള്ളം കുടിക്കുമ്പോൾ അതുലിനും സന്തോഷമായി…. ആദ്യലക്ഷ്യം തന്നെ നിറവേറി.. ശുദ്ധജലം…. കടൽവെള്ളം ഫിൽറ്റർ ചെയ്തു വാഷ് റൂമിൽ വരുന്നത് ഇനിയും ഉപയോഗിക്കേണ്ടി വരില്ല…

റാണ വെള്ളത്തിൽ കൈ ഇട്ടടിച്ചും മേലേക്ക് വെള്ളം കോരി ഒഴിച്ചും തന്റെ ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ കഴിഞ്ഞതെല്ലാം മറന്നു അതുലിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു….

പക്ഷേ, പെട്ടന്ന് റാണ ഒന്ന് വീഴാനാഞ്ഞു….

“സൂക്ഷിച്ച് റാണാ, വെട്ടിയിട്ട കൊമ്പുകളിൽ കാല് ഉടക്കാതെ…..”

“അതല്ല സാർ മീൻ….”

റാണ വീണ്ടുമൊന്ന് പിടഞ്ഞു… പതിയെ ആ മുഖത്ത് സന്തോഷം വിട്ടകന്നു വേദന തെളിഞ്ഞു…

അത് വരേയ്ക്കും പതിയെ നടന്ന റാണ കപ്പലിനുനേരെ വെള്ളത്തിലൂടെ ഓടാൻ ശ്രമിച്ചു… പക്ഷേ അരക്കൊപ്പം വെള്ളത്തിൽ അത് അത്ര കണ്ടു സാധ്യമായില്ല .

“സർ…. ഇത്…. പി…. പിരാ…..”

കൂടുതൽ പറഞ്ഞ് പൂർത്തിയാക്കും മുമ്പ് റാണ വെള്ളത്തിലേക്ക് വീണു… അവർതന്നെ വെട്ടിയിട്ട മരങ്ങളുടെ ചെറു ചില്ലകൾക്കും ഇലകൾക്കും ഇടയിൽ അയാൾ അതുലിന്റെ ദൃഷ്ടിഗോചരത്തിൽ നിന്ന് മറഞ്ഞു…..

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.