ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

അടുത്ത നിമിഷം രണ്ടു കാലുകൾ പറന്നു വന്നു കുന്തം കൊണ്ടു കുത്തിയ ആളുടെ മുഖത്തിന്റെ നേരെ…. കാൽപാദം കൊണ്ടുള്ള അതിശക്തമായ താഢനം ഏറ്റയാൾ തെറിച്ചു പോകുമ്പോൾ കൂടെ ആ കാലിന്റെ ഉടമയുമുണ്ട്… വായുവിലൂടെ പറന്നു തന്നെ…. നിലം തൊടാതെ….

ഒരു മരത്തോട് ചേർന്നയാൾ വീണപ്പോൾ അയാളുടെ നെഞ്ചിൽ വലം കാൽമുട്ട് അമർത്തി ഇടം കാൽമുട്ട് മരത്തിലും വച്ച് പൊസിഷൻ ചെയ്തു അവളുണ്ട്…

ഇവളാള് കൊള്ളാലോ….ഇവളുടെ ആരെയാവും കെട്ടിയിട്ടിരിക്കുന്നെ?? സഹോദരൻ?? അച്ഛൻ?? അതോ ഇനി ഭർത്താവോ കാമുകനോ ആണോ??? അതുൽ ചുമ്മാ ചിന്തിച്ചു കാട് കയറി….

ഏതാനും നിമിഷങ്ങൾ കഴിഞ്ഞു അവൾ അയാളിൽ നിന്ന് അകന്നു മാറി…

വീണ്ടുമെന്തോ ആലോചിച്ച് അവൾ വീണ്ടും അയാളിലേക്ക് നീങ്ങി… അപ്പോളവളുടെ കയ്യിൽ ഒരു ചെറിയ കുന്തം പ്രത്യക്ഷപെട്ടിട്ടുണ്ട്….

“”ഠേ!!!!!!!!””

എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംഷയിൽ നിന്ന അതുലിനെ പോലും ഞെട്ടിച്ചു കൊണ്ടാണ് അകലെ നിന്നാ വെടി ശബ്ദം ഉയർന്നത്…

ഒരു നിമിഷം അതുലിന്റെ ശ്രദ്ധ വെടിയൊച്ച കെട്ടിടത്തേക്ക് പോയി… പിന്നെ തിരിച്ചു ആ ദ്വീപ് നിവാസികൾ നിന്നിടത്തേക്ക്..

പക്ഷേ അവർ നിന്നയിടത്ത് ആ ബന്ധനസ്തനായ മൃതപ്രാണൻ മാത്രമുണ്ട്… ബാക്കി എല്ലാം അപ്രത്യക്ഷം..

പക്ഷേ.. ചില മരങ്ങളിലെ അനക്കങ്ങൾ അതുൽ കണ്ടു… ആ അനക്കങ്ങൾ അവർ നിൽക്കുന്ന മരത്തിനടുത്തുള്ള അരുവിയുടെ നേരെയാണ്….

അതുലിനു അപകടം മണത്തു….

എന്ത് വേണം എന്നറിയാൻ തന്നെ നോക്കുന്ന മാനസിനെ നോക്കി അതുൽ പറഞ്ഞു..

“എസ്കേപ്… ഫാസ്റ്റ്….”

അതുൽ എങ്ങനെയൊക്കെയോ പിടിച്ചും ചാടിയുമൊക്കെ മരത്തിൽ നിന്ന് കീഴിലെത്തി മാനസിന് നേരെ നോക്കി…

പക്ഷേ മാനസ് അപ്പോളും ഷർട്ട് കൊമ്പിൽ കുരുങ്ങി മരത്തിൽ നിന്ന് ഇറങ്ങാൻ കഴിയാതെ നിൽപ്പാണ്…

“മാനസ്.. ഷർട്ട് കളഞ്ഞു പോരൂ ഫാസ്റ്റ്…”

“സർ, പൊയ്ക്കോളൂ. ഞാൻ എത്തിക്കോളാം….”

അതുൽ തന്നെ പറഞ്ഞ നിയമം തെറ്റിച്ചുകൊണ്ട് അയാൾ പറഞ്ഞു.

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.