ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

പക്ഷേ അയാൾക്ക് തോറ്റു കീഴടങ്ങാൻ ആവുമായിരുന്നില്ല…. കപ്പലിലെ ഇനിയും ജീവനോടെ ഉള്ള എല്ലാവരും അയാളുടെ വാക്കുകൾക്ക് മാത്രമാണ് കാതോർത്തിരിക്കുന്നത്….തന്റെ വാക്കുകൾ കൊണ്ടവർക്ക് ആത്മവിശ്വാസം നൽകിയേ പറ്റൂ എന്നയാൾക്ക് നന്നായി അറിയാം…

ഭയന്നു ഒളിക്കാൻ ആണെങ്കിൽ കൂടി എത്ര സമയം… ആഹാരത്തിനോ ദാഹജലത്തിനോ പോലും ഒരു വഴിയുമില്ല…. പുറത്ത് ഇറങ്ങിയേ പറ്റൂ….

അല്പസമയം കഴിഞ്ഞു കൂനിക്കൂടി ഇരിക്കുന്ന ആളുകളുടെ ഇടയിൽ നിന്ന് എഴുനേറ്റ് അയാൾ എല്ലാവരോടുമായി ഉറക്കെ പറഞ്ഞു…

“ഈ ഷിപ്പിന്റെ തലവൻ എന്ന നിലയിൽ ഞാൻ, ക്യാപ്റ്റൻ അതുൽ മേനോൻ പറയുന്നു… ഇവിടെ നിന്നൊരു തിരിച്ചു പോക്ക് ഉണ്ടെങ്കിൽ,.,. അത് നമ്മുടെ കൂടെയുണ്ടായിരുന്ന രണ്ടു പേരെ ഇല്ലാതാക്കിയ ശക്തികളെ അത് മനുഷ്യനായാലും മൃഗമായാലും ഈ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കിയിട്ടേ ഉണ്ടാവൂ…”

അത് കേട്ട് അവിടെ കൂടിയ എല്ലാവരിലും ഒരാവേശം വളർന്നു…

“ഇത് വരേയ്ക്കും നമ്മളാണ് വേട്ടയാടപെട്ടത്…. ബട്ട്… നാളെ… വീ ആർ ഗോയിങ് റ്റു ഹണ്ട്…. ബി റ്റുഗെദർ… ബി കോഷ്യസ്… ആൻഡ് വി വിൽ സർവൈവ്…”

അയാൾ ഒന്ന് നിറുത്തി എല്ലാവരെയും നോക്കി.. മിക്കവരിലും കണ്ട ഉണർവ് അയാളിലെ ആത്മവിശ്വാസം വർദ്ധിപിച്ചപ്പോൾ അയാൾ തുടർന്നു…

“ആൻഡ്, നിങ്ങൾക്ക് ഒപ്പം… ഒപ്പമല്ല നിങ്ങളുടെ മുൻപിൽ തന്നെ ഞാനുമുണ്ടാവും…. നാളെ ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് ഞാൻ തന്നെയാവും….”

അതും പറഞ്ഞു അതുൽ കൈ ഉയർത്തി എല്ലാവർക്കും അഭിവാദ്യങ്ങൾ നൽകി…. മറുപടിയായി എല്ലാവരും തിരിച്ചും കൈ ഉയർത്തി അഭിവാദ്യം നൽകി….

പിന്നെ ഒരുക്കമായിരുന്നു.. ആർക്കും ഉറങ്ങണമെന്നുണ്ടായിരുന്നില്ല….എല്ലാ ഓഫീസർമാർക്കുമായി സ്വയംസുരക്ഷക്ക് അനുവദിച്ചിട്ടുള്ള ആയുധങ്ങൾ അവർ ആദ്യവട്ടം പുറത്തേക്ക് ഇറങ്ങാൻ തയാറായവർക്ക് കൈമാറി..

ആവശ്യത്തിന് തോക്കുകൾ ഉണ്ടായിരുന്നെങ്കിലും വെടിത്തിരകൾ വളരെ കുറവാണ് അനുവദിക്കുന്നത്… സ്വയരക്ഷ മാത്രമാണല്ലോ ഉദ്ദേശം….

അതും പോരാതെ ഉപയോഗിക്കാൻ പറ്റിയത് എന്തും…. ഹാൻഡ് മൈൻ മുതൽ കിച്ചണിലെ കത്തി പോലും ആയുധമായി തയ്യാറാക്കി….

പിന്നെ എല്ലാവരും കാത്തിരിപ്പായി… നേരം വെളുത്തു സൂര്യൻ ഉദിക്കുന്ന നിമിഷത്തിനായി…..

തങ്ങളിൽ രണ്ടു പേരെ ഇല്ലാതാക്കിയ ജീവിയുടെ അന്ത്യം കാണാനുള്ള പോരാട്ടത്തിനായി…

കാരണം അവർ ഭാരതത്തിന്റെ ധീരജവാന്മാരാണ്….

സ്വയം മരിക്കുമെന്ന് ഉറപ്പിച്ചാൽ കൂടി ശത്രുവിനെതിരെ യുദ്ധം ചെയ്യും.,.,അവരെ തകർക്കും.,., എന്ന് ദൃഢ നിശ്ചയം ചെയ്ത ഭാരതത്തിന്റെ അഭിമാനപോരാളികൾ…

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.