ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

“വിജയ്, ടേക്ക് ദി ചെയിൻ ലാഡർ… ഹറി….”

അതുൽ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഒരാളെ നോക്കി അലറി….

ഒരു മിനിറ്റോളം ഇളകിമറിയുന്ന വെള്ളം… ആ തെളിഞ്ഞ വെള്ളം പെട്ടെന്ന് ചുവപ്പ് നിരത്തിലേക്ക് മാറിത്തുടങ്ങി.,.,. ആ വെള്ളത്തിന്റെ അടിയിലൂടെ അയാൾ മുൻപോട്ട് നീന്താൻ ശ്രമിക്കുന്നത് പോലെ ഓളങ്ങൾ ഇരുവശത്തേക്കും അകന്നു മാറി…

ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ ഒന്നുകൂടി എണീറ്റു നിന്നു..

റാണയല്ല…..!!! ശരിക്കും ചോര നിറഞ്ഞ ഒരു മാംസ പിണ്ഡം… ശരീരം മൊത്തം രക്തവർണം പൂണ്ട് അത്രയേറെ ഭീകരമായിരുന്നു ആ ദൃശ്യം….

മുഖത്തിന്റെ ഇടതുവശം തീരെ ഇല്ലെന്ന് തന്നെ പറയാം… കവിൾ മൊത്തം മാംസശൂന്യമായി ഒരു നിമിഷത്തേക്ക് വെള്ള നിറത്തിൽ പല്ലുകളും എല്ലുകളും തെളിഞ്ഞു കണ്ടു.. അപ്പോളേക്കും ഒഴുകി ഇറങ്ങിയ രക്തം അതിനെ മറച്ചു….

കണ്ണിനു ചുറ്റുമുള്ള മാംസം അടർന്നു കണ്ണ് ഒരു ചെറുനാരങ്ങയിലും വലുപ്പത്തിൽ പുറത്തേക്ക് തൂങ്ങി കിടക്കുന്നു….

വലം കൈയിലെ കൈ വിരലുകളിലെ മാംസത്തിന്റെ അളവ് കുറവായത് കൊണ്ടാവും.. അവ പൂർണമായും ഇല്ലാതെ അസ്ഥി മാത്രം… അതിലൂടെ താഴോട്ടു ഒഴുകി വീഴുന്ന രക്ത തുള്ളികൾ….

അയാളുടെ യൂണിഫോം ഷർട്ട് അപ്പോളേക്കും രക്തം കലർന്ന് കറുപ്പ് കലർന്ന ചുവപ്പ് നിറമാർന്നിട്ടുണ്ട്….മുട്ട സൂക്ഷിക്കാൻ വേണ്ടി ഷർട്ട് ഉയർത്തി നഗ്നമായ വയറിനു രക്തത്തിന്റെ നിറമാണ്….

അല്പം കഴിഞ്ഞു ശ്വാസം കിട്ടാതെയാവണം ഒരു മീൻ ആ വയറിലെ മാംസം തുളച്ചു പുറത്തേക്ക് ചാടി… കൂടെ കുറെ ചെറു മാംസ ചീളുകളും ചോര തുള്ളികളും ചിതറി തെറിപ്പിച്ചു കൊണ്ടു….. ആ മീൻ പോയ ഭാഗം ഒരുനിമിഷത്തേക്ക് ഒരു ദ്വാരം പോലെ തോന്നിച്ചെങ്കിലും ഒഴുകിയെത്തിയ രക്തം അത് അവരിൽ നിന്നും മറച്ചു…..

ആ വേദനയിലും പ്രതീക്ഷ നഷ്ടപെട്ട അയാളുടെ മാംസം നഷ്ടപ്പെട്ട ഇടംകൈ തന്റെ ഷർട്ടിനുള്ളിലേക് നീണ്ടു…. കയ്യിൽ കിട്ടിയ രണ്ടു കിളിമൊട്ടകൾ അയാൾ കപ്പലിന് നേരെ എറിഞ്ഞു….

ഒരെണ്ണം ലക്ഷ്യം തെറ്റി വെള്ളത്തിലേക്ക് തന്നെ വീണു…. പക്ഷേ മറ്റൊന്ന് കപ്പലിന് നേരെ തന്നെ വന്നു… എങ്കിലും അത് നീട്ടി കയ്യിലൊതുക്കാൻ ആരുടേയും കൈ നീണ്ടില്ല…. അത് കപ്പലിന്റെ ഉയർന്നു നിൽക്കുന്ന റേഡിയോ ആന്റിനയിൽ തട്ടി പൊട്ടി തകർന്നു…

അതിനിടെ മൊട്ടയിൽ നിന്ന് തെറിച്ചു വീണ രക്താംശം അതുലിന്റെ കവിളിലൂടെ ഒലിച്ചിറങ്ങി.,….

വെള്ളത്തിനു മുകളിലായിട്ടും റാണയുടെ ഷർട്ടിനുള്ളിൽ ഉണ്ടാവുന്ന ഇളക്കങ്ങൾ കണ്ടാൽ അറിയാം അപ്പോളും അതിനുള്ളിൽ മാംസം കാർന്നു തിന്നുന്ന പിരാനമീനുകൾ ഉണ്ടെന്ന്….

അരക്കൊപ്പം വെള്ളമുള്ള അയാൾക്ക് ചുറ്റിലും അപ്പോളും വെള്ളം ഇളകി മറിഞ്ഞു കൊണ്ടിരുന്നു…. അവിടെ മാത്രംമുള്ള ജലത്തിന്റെ ചുവപ്പ് നിറം ചുറ്റുമുള്ള ജലത്തിലേക്ക് പടർന്നു വികസിച്ചുകൊണ്ടിരുന്നു….

മുൻപത്തെതിൽ നിന്ന് വ്യത്യസ്തമായി അയാൾക്ക് നേരെ ഓളങ്ങൾ സൃഷ്ടിക്കപെട്ടു കൊണ്ടിരുന്നു…. രക്തത്തിന്റെ ഗന്ധത്താൽ ആകർഷിക്കപ്പെട്ട് പുതിയ മീനുകൾ തേടിയെത്തുന്നതാവാം….

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.