ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

സൂക്ഷിച്ചു നോക്കിയ അതുലിനു മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടു… ആ വള്ളികൾ നല്ല രീതിയിൽ സംരക്ഷിച്ചിട്ടുമുണ്ട്…. പാതിയടർന്ന ഒരു വള്ളി ചില ഇലകളും ചെറുവള്ളികളും ചേർത്ത് കെട്ടി വച്ചിട്ട് കൂടെ ഉണ്ട്..

അതും കൂടാതെ മരങ്ങളിലെ കൃത്യമായ അകലങ്ങളിൽ മരക്കൊമ്പുകളും വള്ളികളും ചേർന്നു പല ദിശകളിലേക്ക് പോവുന്ന കാട്ടുവള്ളികൾ…. ശരിക്കും നിലത്തേക്ക് ഒന്ന് ഇറങ്ങുക പോലും ചെയ്യേണ്ടി വരാതെ രക്ഷപെടാൻ കഴിയുന്ന അത്ര കൃത്യതയിൽ അവ ദ്വീപ് നിവാസികൾക്ക് ഗ്രൗണ്ട് അറ്റാക്കിൽ നിന്ന് രക്ഷ നൽകും….

മറ്റൊന്ന് കൂടി അതുൽ ശ്രദ്ധിച്ചു… എല്ലാം വള്ളികളും ഏകദേശം നാല് ആളോളം ഉയരത്തിൽ (അതായത് എട്ട് മീറ്ററിനടുത്തു) മുറിച്ചു മാറ്റിയിട്ടുണ്ട്…. ഒരുപക്ഷെ ആ ഉയരത്തിൽ നിന്നുമവർക്ക് താഴോട്ടു ചാടാൻ കഴിയും.. അല്ലെങ്കിൽ ആ ഉയരം വരേയ്ക്കും എത്താവുന്ന ശത്രു അവർക്കുണ്ടാവണം….

എന്ത് തന്നെ ആയാലും അതിജീവനത്തിനായി ഇത്രയേറെ പ്ലാൻ ചെയ്തു വച്ചിരിക്കുന്ന അവരെ തോൽപിച്ചു അവിടെ സർവൈവ് ചെയ്യുക എന്നത് എളുപ്പമല്ല എന്ന് അതുലിനു അതോടുകൂടി മനസിലായി….

ഇനിയവർ നരഭോജികൾ കൂടെ ആണെങ്കിൽ……???? ആ പിങ്ക് രക്തമുള്ള ജീവികളെക്കാൾ ഭയപ്പെടേണ്ടത് ഇവരെ തന്നെയാവും….

കൂടുതൽ സമയം കളയാതെ തിരിച്ചു ചെല്ലുമ്പോളേക്ക് അവിടെ സന്ദീപിന്റെ ശരീരവും മറവു ചെയ്തു തീരാറായിട്ടുണ്ട്….

“മാനസ്, ഷാൾ വി ഗോ ഫോർ എ ഹണ്ട്…??? ദേ ആർ ടയേഡ്…. ലെറ്റ്‌ ദം ഗോ ടു ഷിപ് ആൻഡ് റെസ്റ്റ്…. കപ്പലിൽ നിന്നും ആരെയും വിളിക്കാനും നിൽക്കണ്ട….”

“ആർ.. ഞങ്ങളോ ടയേഡ്?? ഗിവ് അസ് 10 മിനിറ്റ്… നമുക്ക് ഒരുമിച്ചു പോവാം സർ.. ”

അൽപനേരം കൊണ്ടാ കുഴികൾ മൂടി മുകളിൽ കുറച്ചു കാട്ടുപൂക്കളും പറിച്ച് വച്ചവർ കാടിന് ഉള്ളിലേക്ക് നടന്നു…

“ലുക്ക് ഗയ്സ്…. നാല് മണിക്ക് അവസാനിപ്പിക്കണം നമുക്ക്….. ടൈം സോൺ വച്ച് നോക്കുമ്പോൾ അഞ്ചു മണിക്ക് എങ്കിലും സൂര്യൻ അസ്തമിക്കും…. അതിനു മുമ്പ് നമുക്ക് കപ്പലിൽ കയറണം….”

എല്ലാവരും തലയാട്ടിയപ്പോൾ അതുൽ അടുത്ത നിർദ്ദേശം നൽകി…

“ആർക്കൊക്കെ എന്ത് തന്നെ സംഭവിച്ചാലും സ്വന്തം സുരക്ഷ ആണ് പ്രധാനം…. സ്വയം സുരക്ഷിതൻ എന്നുറപ്പുണ്ടെങ്കിൽ മാത്രം മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക…. ”

അതിന് വലിയ തലയാട്ടൽ ആരിൽ നിന്നും ലഭിച്ചില്ല എങ്കിലും അതുൽ തുടർന്നു….

“ആരെങ്കിലും കൂട്ടം തെറ്റിയാൽ…. അതല്ല, രക്ഷപ്പെടണം എങ്കിൽ… നേരെ കപ്പലിലേക്ക്… ഒരാളും മരത്തിൽ കയറി ഒന്നും ഒളിക്കാൻ നോക്കരുത്… അത് കൂടുതൽ അപകടമാണ്…..

പിന്നെ, തോക്ക്… ഉപയോഗിക്കുന്നത് കൃത്യതയോടെ വേണം…. വെടി വെച്ചാൽ പിന്നെ കപ്പലിലേക്ക് പോവണം…. വെടിശബ്ദം ശത്രുക്കളെ പരിഭ്രാന്തരാക്കിയാൽ അവ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ല….”

എല്ലാവരും ആ നിർദ്ദേശങ്ങൾ അംഗീകരിച്ചു മുന്നോട്ട് നീങ്ങി…..

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.