ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

അമർനാഥിനെയും സക്കറിയയെയും ചുറ്റും വീക്ഷിക്കാൻ ഏല്പിച്ചു മാനസ് താഴോട്ടുള്ള ഇരുമ്പ് ഗോവണി വഴി താഴോട്ടു ഇറങ്ങി…

എല്ലാവരും ശ്വാസം പോലും അടക്കി പിടിച്ചു തന്നെ ജാഗ്രതയോടെ ചുറ്റും നോക്കി കൊണ്ടിരുന്നു… അതുലും നീട്ടിപിടിച്ച തോക്കുമായി ഏതു നിമിഷവും വരാവുന്ന ശത്രുവിനായി ചുറ്റും നോക്കി….

അപ്പോളേക്ക് അയാൾ ഗോവണി കഴിഞ്ഞു താഴെ എത്തി…

പൂർണ നിശബ്ദത…. കരിയിലകളിൽ മാനസിന്റെ കാലുകൾ പതിയുന്ന ശബ്ദം മാത്രം….

ഏതാനും നിമിഷങ്ങൾ…. അയാളാ കുന്തം പോലുള്ള ആയുധവും കൊണ്ടു തിരിച്ചുള്ള ഗോവണിയ്ക്ക് അടുത്തെത്തി….

“സർ, ഇവിടെ എന്തോ ഉണ്ട്….”

അതുലിനു തടയാൻ ആവും മുമ്പ് അയാൾ വീണ്ടും മുൻപോട്ട് ഓടി…

ടോർപിടോ കൊണ്ടു പൊട്ടിയടർന്ന ഇരുമ്പ് പാളികൾക്ക് ഇടയിൽ നിന്ന് ഏറെ പ്രയാസപ്പെട്ട് എന്തോ വലിച്ചെടുത്ത ശേഷം അയാൾ അതുലിനെ നോക്കി വിളിച്ചു പറഞ്ഞു…

“ഇതാ ജീവിയുടെ മാംസമാണ്…. പിങ്ക് രക്തമുള്ള ജീവിയുടെ മാംസം….”

അങ്ങോട്ട്‌ നീളത്തിൽ ചിലയിടത്ത് പരന്നും അല്പം കഴിയും തോറും കട്ടി കുറഞ്ഞും ആ ദ്രാവകം വീണിട്ടുണ്ട്….

ആ ടോർപിടോ ഡാമേജിനടുത്ത് ആ രക്തം അല്പം കൂടുതൽ ഉണ്ട്… പിന്നെ അത് കപ്പലിന്റെ മുൻഭാഗം വരെ പോയിട്ടുണ്ട്..

ഒരു പക്ഷേ,, കപ്പലിന് മുൻഭാഗം വരെ പോയിട്ട് ഇത്ര ഉയരത്തിൽ നിന്ന് ചാടാൻ ധൈര്യം പോരാതെ തിരിച്ചു വന്നു ടോർപിടോ ഡാമേജിലൂടെ ഇറങ്ങിയപ്പോൾ മാംസം കുരുങ്ങിയതാവാം…

അപ്പോളെക്ക് മാനസ് ആ പിങ്ക് രക്തം പുരണ്ട മാംസകഷ്ണവും തോളിൽ ചുമന്നു ആ കുന്തവും കയ്യിൽ പിടിച്ചു ബദ്ധപ്പെട്ട് തിരിച്ചു ഗോവണി കയറി…

അയാൾ മുകളിൽ എത്തിയപ്പോൾ അതുൽ ഒന്ന് ദീർഘനിശ്വാസം എടുത്തു….

“ഇതേതോ ജീവി വലിച്ച് കൊണ്ടു പോവാനുള്ള ശ്രമം ആയിരുന്നു… അവിടെ ഡാമേജ് ആയ സ്റ്റീലിൽ കുരുങ്ങി….”

പുറത്തു ഇറങ്ങി ചെയ്യാൻ ഉദ്ദേശിച്ചത് മുഴുവൻ ആയും പൂർത്തിയായി എന്ന് മനസിലായതോടെ എല്ലാവരും കപ്പലിന് ഉള്ളിലോട്ടു സേഫ് ആയി ഇറങ്ങി…..

മാനസ് ആ മാംസവും ആയുധവും അതുലിനു കൈമാറി… പിങ്ക് രക്തം മാറ്റിയാൽ ഓറഞ്ചു നിറത്തിലുള്ള മാംസം….

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.