ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

ചില വന്മരങ്ങൾ പടർന്നു താഴ്ന്നു കപ്പലിന് മുകളിലേക്ക് മുട്ടി നില്കുന്നു… അതിനൊപ്പം കുറെയേറെ കാട്ടു വള്ളികളും….

അതിലൊരു മരത്തിൽ നിന്ന് സാമാന്യം വലിപ്പമുള്ള ഒരു കൊമ്പ് ഒടിഞ്ഞടർന്ന് നില്പുണ്ട്….

കപ്പലിന് മുകളിൽ നിറയെ പഴുത്തതും പച്ചയും ഉണങ്ങിയതുമായ ഇലകളാണ്….കപ്പൽ മരങ്ങളിൽ തട്ടിയപ്പോൾ വീണതാവും….

ഒരു പക്ഷേ അവയിലൂടെ ആവാം കപ്പലിന് മുകളിലേക്ക് എന്തൊക്കെയോ ജീവികൾ വന്നത്…

“ലുക്ക് സർ….”

അതുലിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സക്കറിയ വിളിച്ചു… ഒരു വശത്തേക്ക് വളഞ്ഞ പേരിസ്കോപ് പൈപ്പിൽ നിന്ന് താഴോട്ടു ഒഴുകി ഇറങ്ങിയ ഉണങ്ങിയ പിങ്ക് നിറമുള്ള ദ്രാവകം ചൂണ്ടിയാണ് അയാൾ വിളിച്ചത്….

ആ പൈപ്പിൽ ശക്തമായി എന്തോ കൊണ്ടു അടിച്ചതാണ് എന്ന് ആദ്യ നോട്ടത്തിൽ തന്നെ വ്യക്തം….

അപ്പോൾ അതിൽ നിന്നും പുറത്തേക്ക് തെറിച്ച ദ്രാവകം…. അതാണ് പിങ്ക് നിറത്തിൽ കട്ട പിടിച്ചിരിക്കുന്നത്…. അത് കപ്പലിന്റെ സെയിലിനു മുകളിൽ തെറിച്ചിട്ടുണ്ട്….

പേരിസ്കോപ്പിലൂടെ ഒലിച്ചു താഴോട്ടിറങ്ങി അപ്പോളും പൂർണമായും ഉണങ്ങാതെ നിലത്തു പടർന്ന പിങ്ക് ദ്രാവകം കൈ കൊണ്ടു തൊട്ട് മണപ്പിക്കുമ്പോൾ മാനസ് പറഞ്ഞു…

“ഇതെന്തോ രക്തം പോലെയുണ്ട് സർ … ഇത് വരേയ്ക്ക് കണ്ടിട്ടില്ലാത്ത ഏതോ ജീവിയുടെ രക്തം…”

“എയ്… ഈ കളറിലോ????”

അതിനു മറുപടി ആയി അയാൾ കപ്പലിന്റെ പിൻ ഭാഗത്തേക്ക് കൈ ചൂണ്ടി….

അവിടെ സെയിലിൽ നിന്ന് അധികം അകലെ അല്ലാതെ ഒരിടത്ത് അല്പം പിങ്ക് ദ്രാവകം കെട്ടി കിടന്നു കട്ട പിടിച്ചിട്ടുണ്ട്….

പെട്ടന്നാണ് അതുലിന്റെ ശ്രദ്ധ അവിടെ കപ്പലിനു മുകളിൽ കിടക്കുന്ന ഇലകൾക്കിടയിൽ അത് കണ്ടത്… കുന്തം പോലെ കൂർത്ത മരം കൊണ്ടുള്ള ആയുധം പോലെ എന്തോ…. അതിന്റെ പകുതി വരെയും ആ ദ്രാവകം പറ്റിപിടിച്ചിട്ടുണ്ട്…

“മാനസ്!!! ഈസ്‌ ഇറ്റ് എ സ്പിയർ???”

“തോന്നുന്നു സർ…. സക്കറിയ, ഞാൻ താഴേക്ക് പോവുന്നു…..”

“നോ മാനസ്, വെയിറ്റ്…. ഇപ്പോളും സേഫ് ആയിട്ടില്ല…”

“ഇങ്ങനെ പേടിച്ചാൽ നമ്മൾ സൈനികർ അല്ലാതെ ആയിപോവുമല്ലോ സാർ…”

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.