ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

ഇളംനീല നിറത്തിൽ തെളിഞ്ഞ കടലിൽ ഒരു വര പോലെ എന്തോ ഒന്ന്… ഏകദേശം അഞ്ഞൂറ് മീറ്റർ നീളത്തിനടുത്ത് കടലിൽ ജെറ്റ് ലൈൻ പോലെ തെളിഞ്ഞു കാണാം…

വാട്ട്‌ ഈസ്‌ ദാറ്റ്?? ക്യാൻ യു ഗോ ഡൌൺ നിയർ ടു ഇറ്റ്….

ആ വിമാനം ദ്വീപിന് മുകളിലൂടെ ഒന്ന് ചുറ്റി താഴ്ന്ന് പറന്നു ആ ലൈൻ എന്താണെന്ന് നോക്കി….

അത് കടലിലെ ചെളി ഉയർന്ന് പരന്നത് ആണെന്ന് അവർക്ക് മനസിലായി…. എന്തിനെയോ കടലിനു അടിത്തട്ടിലൂടെ വലിച്ചു കൊണ്ടുപോയപോലെ….

പക്ഷേ അവർക്ക് കപ്പലുമായി ബന്ധപ്പെടുത്താവുന്ന യാതൊന്നും കണ്ടെത്താനായില്ല…

ആ വീമാനത്തിൽ ആകെ നാല് പേരാണ് ഉണ്ടായിരുന്നത്…എലാവരോടും അത് പോയ വഴിയേ നോക്കാൻ നിർദ്ദേശം നൽകി ക്യാപ്റ്റൻ ആ വിമാനത്തിന് പറ്റാവുന്ന പരമാവധി കുറഞ്ഞ വേഗതയായ 320 kmph സ്പീഡിൽ വിമാനം ചുറ്റി കറക്കി കൊണ്ടിരുന്നു….

“അത് മറ്റെന്തോ ആണെന്ന് തോന്നുന്നു ക്യാപ്റ്റൻ ശർമ… ഒരു പക്ഷേ ആ ദ്വീപ് നിവാസികൾ മീൻ പിടിക്കാൻ ശ്രമിക്കുന്നതോ മറ്റോ ആവും…”

കോ പൈലറ്റ് അങ്ങനെ ഒരു നിഗമനം നൽകുമ്പോളേക്ക് കൺട്രോൾ സെന്ററിൽ നിന്നൊരു നിർദേശം അവർക്ക് ലഭിച്ചു…

പ്ലീസ് പ്രോസീഡ് ടു N.. 784363.45 & E 1257455.64… വി ആൾറെഡി ലോക്കേറ്റഡ് വൺ ഇന്ത്യൻ സോൾജിയർ ബോഡി…

ആ മെസേജിൽ പറഞ്ഞിരിക്കുന്ന കോഓഡിനേറ്റ്സ് അവരിൽ നിന്നും നാനൂറിൽ അധികം കിലോമീറ്റർ അകലെയാണ്…. അത്കൊണ്ട് തന്നെ ഇവിടെ കപ്പലിന്റെ ഒന്നും കണ്ടെത്താനാവില്ല എന്ന ബോധ്യത്തിൽ അവർ പുതിയ ലോകേഷനിലേക്ക് നീങ്ങി….

നാലു മണിക്കൂർ നേരത്തെ തിരച്ചിലിന് ഒടുവിൽ സീലെവൽ വരെ മുങ്ങിയ നിലയിൽ സിന്ധുവിജയ് കപ്പൽ കണ്ടെടുത്തു…

അരിഹാന്ത് മാത്രം മിസ്റ്ററി ആയി അവശേഷിച്ചു…..

♥️♥️♥️

Day 01 @ മിസ്റ്റീരിയസ് ഐലൻഡ്…..

നിശബ്ദമായ അന്തരീക്ഷത്തിൽ നിന്ന് പതിയെ എയർ ഹോളിലൂടെ പലതരം കിളികളുടെ ശബ്ദം ഉള്ളിലേക്ക് അരിച്ചിറങ്ങി….

മുമ്പ് കേട്ടിട്ടുള്ളതും ഇതുവരെ കേൾക്കാത്തതുമായ പലതരം കിളിക്കൊഞ്ചലുകൾ….

നേരം വെളുത്തുവെന്നവരെ വിളിച്ചറിയിക്കുന്നതാവാം….

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.