ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

“സ്വിച് ഓഫ് ആൾ ലൈറ്റ്സ്… ഇന്ന് രാത്രി എല്ലാവരും ഉറങ്ങണം… രണ്ടാൾ മാത്രം വച്ച് കാവൽ നിൽക്കട്ടെ… അതും പരിക്കുള്ളവരും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്തവരും… അല്ലെങ്കിൽ നാളെക്ക് ക്ഷീണം കൂടും…. ഇന്ന് ഞാൻ തന്നെ ഉണ്ട് കാവലിനു….”

അല്പം ക്ഷീണിതമെങ്കിലും ഉറച്ച ശബ്ദത്തിൽ അശുതോഷ് പറഞ്ഞു….

ലൈറ്റ് എല്ലാം അണഞ്ഞു…. കൺട്രോൾ സ്ക്രീനുകളിലെ ചില ഡിസ്‌പ്ലെ ലൈറ്റുകളും മുകളിൽ ഓപ്പൺ ചെയ്ത എയർ ഫിൽറ്ററുകളിൽ നിന്ന് വരുന്ന വളരെ നേർത്ത വെളിച്ചവും മാത്രം…..

പക്ഷേ.. കണ്ണടച്ചു കിടന്നിട്ടും ആർക്കും ഉറക്കം വരുന്നതേ ഉണ്ടായിരുന്നില്ല…

കുറെയേറെ നേരം കഴിഞ്ഞു കാണണം… രാത്രിയുടെ നിശ്ശബ്ദതയിൽ,.,., കട്ടപിടിച്ച ഇരുട്ടിൽ പെട്ടെന്ന് അതിശക്തമായ ഒരു വെളിച്ചം ഫിൽറ്ററിലൂടെ കപ്പലിലേക്ക് ഇറങ്ങി… ഏതാനും നിമിഷങ്ങൾ കൊണ്ടത് നേർത്തു ഇല്ലാതായി….

“ഡോണ്ട് ബി പാനിക്…..”

ക്യാപ്ടൻ അതുലിന്റെ ശബ്ദം ഉയർന്നതും മുറുമുറുക്കാൻ തുടങ്ങിയവരൊക്കെ നിശബ്ദരായി….

ഏറെ സമയം കടന്നു പോയി… ശാന്തമായ അന്തരീക്ഷം…. തളർച്ചയും ആലസ്യവും നിറഞ്ഞ രാത്രി പതിയെ നീങ്ങിക്കൊണ്ടിരുന്നു…. പുതിയൊരു നാട്ടിലെ പ്രഭാതത്തിലേക്ക്….

♥️♥️♥️

17 hours back @mainland India, ഈസ്റ്റേൺ നേവൽ കമാൻഡ് ഹെഡ് ക്വാർട്ടെഴ്സ്…..

നേരം വെളുക്കുന്നതേയുള്ളൂ.,.,പക്ഷേ അപ്പോളേക്കും അഡ്മിറൽ മുതലുള്ള ഉന്നത ഡിലീഗേറ്റ്സ് അവിടെ സന്നിഹിതരായിട്ടുണ്ട്….

തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി എന്ന ആത്മ വിശ്വാസത്തിലും അവരുടെ മുഖത്ത് ചെറിയ നഷ്ടദുഃഖം കാണാം….

AD : “ എനി അപ്‌ഡേറ്റ് സോ ഫാർ Mr ഹരി??? അവശിഷ്ടങ്ങൾ ഐഡന്റിഫൈ ചെയ്തോ???

W.A : S3 ഷിപ് INS കാന്ധേരി ഈസ്‌ സങ്ക്… ഒറ്റ ആളെപോലും…. ലൊക്കേഷൻ ഐഡന്റിഫൈ ചെയ്തിട്ടുമുണ്ട്…. നമ്മുടെ കയ്യിൽ ആകെയുള്ള രണ്ടു ഡീപ് സീ വെസ്സലും തിരച്ചിൽ നടത്തുന്നു…. പക്ഷേ നോ ഹോപ്‌ സോ ഫാർ സർ…

AD: വാട്ട്‌ എബൌട്ട്‌ അദർ ഷിപ്സ്???

WA: S2 സിന്ധു വിജയ് തിരിച്ചു വന്നിരുന്നു… അത് വീണ്ടും രക്ഷാദൗത്യത്തിന് പോയിട്ടുണ്ട്….S4, S5, S8 മൂന്നും സേഫ് ആണ്….. വർഷയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു… പാർഷ്യൽ ഡാമേജ് ഉണ്ടെങ്കിലും S7, S6 രണ്ടും രണ്ടും ലൊക്കേറ്റ് ചെയ്തിട്ടുണ്ട്…. S7 INS സിന്ധുരത്ന സർഫെസ് ചെയ്തു ഇങ്ങോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു.. S6 INS കൽക്കി ടഗ് ചെയ്യേണ്ടി വരും… മൂന്ന് ടഗ് വെസ്സലുകൾ അവിടേക്ക് പുറപെട്ടിട്ടുണ്ട്…

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.