“നോ സർ…. സർ അവരുടെ അടുത്തേക്ക് ചെല്ലൂ…. അല്ലെങ്കിൽ അവർ നമ്മെ അന്വേഷിച്ചു വന്നാൽ അവരും അപകടത്തിൽ പെടും….”
അത് ശരിയാണെന്ന് അതുലിനു തോന്നി….
“ഓക്കേ കം ടു ഷിപ്പ് മാനസ്…..”
അയാൾ പിന്നെ നിന്നില്ല… ബാക്കി ഉള്ളവർക്ക് നേരെ ഓടി…. പക്ഷേ അയാൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…..
ഇടക്ക് നോക്കിയപ്പോൾ മാനസ് മരത്തിൽ നിന്ന് താഴോട്ടു ഇറങ്ങുന്നത് അതുൽ കണ്ടു….
പെട്ടെന്നു അതുൽ ഓട്ടം മതിയാക്കി… പോക്കറ്റിൽ തോക്ക് ഭദ്രമായി ഉണ്ടെന്ന് ഉറപ്പ് വരുത്തി അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…..
♥️♥️♥️
ആദ്യം കപ്പലിലേക്ക് എത്തിയത് മാനസ് ആണ്…. മരം വഴി കയറി കപ്പലിന് മുകളിലേക്ക് ഒളിച്ചു വച്ച കയറിൽ തൂങ്ങി പാതി വഴി ഇറങ്ങി കപ്പലിന് മുകളിലേക്ക് ചാടി…. എയർ ഹോൾ വഴി തട്ടി വിളിച്ചപ്പോൾ ഉള്ളിൽ നിന്ന് ഹാച്ച് ഡോർ തുറന്നു കിട്ടി….
പിന്നെയും അര മണിക്കൂർ എടുത്തു…. വേട്ടക്ക് പോയ ടീം എത്താൻ…. അവരും ഹാപ്പി ആയിരുന്നു.. ഇരുന്നൂറിലധികം കിലോ ഭാരമുള്ള ഒരു പന്നിയും ഒരു മുയലും…. അന്നത്തെ വേട്ട കുശാൽ….
കുറെയേറെ പഴവർഗ്ഗങ്ങളും അവർക്ക് ഒപ്പം കിട്ടിയിട്ടുണ്ട്… മറ്റേതൊക്കെയോ ജീവികൾ പാതി കടിച്ചു തുപ്പിയ പഴങ്ങൾ മാത്രമാണ് അവർ ശേഖരിച്ചത്….. അതു വിഷഫലങ്ങൾ ആവില്ലല്ലോ….
കപ്പലിലേക്ക് കയറിയ വേട്ടക്കാർക്ക് മാനസിനെ കണ്ടതും ആശ്വാസമായി….
“അതുൽ സർ???”
മാനസിന്റെ ആ ചോദ്യം വരേയ്ക്കും മാത്രം നീണ്ടു നിന്ന ആശ്വാസം….
“നിങ്ങൾ രണ്ടാളും കൂടി അല്ലേ പോയത്????”
“പക്ഷേ ആ വെടിയൊച്ച കേട്ടപ്പോൾ തന്നെ സർ നിങ്ങളുടെ അടുത്തേക്ക് വന്നതാണല്ലോ……”
അതും പറഞ്ഞു മാനസ് തലയിൽ കൈ വച്ച് ഇരുന്നു പോയി…
ഏതാനും നിമിഷം കഴിഞ്ഞു അയാൾ അതുലിനെ അന്വേഷിച്ചു പോകാൻ ഇറങ്ങാൻ ശ്രമിച്ചെങ്കിലും അശുതോഷ് അയാളെ തടഞ്ഞു…
നേരം ഇരുളും വരെ കാത്തെങ്കിലും അതുലിന്റെ ഒരു സൂചനയും അവർക്ക് ലഭിച്ചില്ല….
ദ്വീപിൽ വച്ചുണ്ടായ നഷ്ടങ്ങളിലേക്ക് അതുലിന്റെ പേരും അവർ വേദനയോടെ ചേർത്ത് വച്ചു….
……തുടരും……
♥️♥️♥️♥️♥️♥️
ബ്രോസ്,
ഒരു കഥ.. എഴുതാൻ ചിലപ്പോൾ ദിവസങ്ങൾ എടുത്തേക്കാം… ഈ കഥ ശരിക്കും 3 ദിവസത്തെ എങ്കിലും നല്ല അധ്വാനത്തിന്റെ സൃഷ്ടി ആണ്.. അത്പോലെ തന്നെ എല്ലാ കഥകളും…
ആ കഥകൾക്ക് ലൈക്ക് ഓ കമന്റോ കൊടുക്കാൻ വേണ്ടത് നിങ്ങൾക്ക് ഏതാനും നിമിഷം മാത്രം..
അത് ചെയ്‌താൽ എഴുത്തു കാർക്ക് പ്രോത്സാഹനം ആവും…
എന്റെ മാത്രം കാര്യം അല്ലാ. എല്ലാകഥകളുടെയും എഴുത്തുകാരുടവയും കാര്യം ആണ്…
ടേക്ക് കെയർ… സ്റ്റേ സേഫ്…
അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????
Pravasi bro,
ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.
Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
ഒരുപാട് ഇഷ്ടായി..??
ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.
സ്നേഹം മാത്രം???
Ushaar?
പലപല ഹൊറർസിനിമ കണ്ടഫീൽ