“യെസ്…. മാനസ് യു ആർ റൈറ്റ്…. ഇത് തന്നെ അവരുടെ താവളം….. പക്ഷേ….”
സംസാരം പാതിയിൽ നിറുത്തി അതുൽ എന്തോ ആലോചിച്ചു കൊണ്ടിരുന്നു….
“യെസ്… സർ….”
പക്ഷേ അതുൽ ചുണ്ടിൽ കൈ വിരൽ വച്ച് നിശബ്ദനായി ഇരിക്കാൻ പറഞ്ഞു കണ്ണുകൾ അടച്ചു….
വീണ്ടും ആ മുമ്പ് കേട്ട ശബ്ദങ്ങൾ അതുലിന്റെ ചെവികളിലേക്ക് ഒഴുകിയെത്തി…
ഇത്തവണ കുറേകൂടി അടുത്ത് നിന്നെന്ന പോലെ…. പക്ഷേ ഒന്നും കാണാനാവുന്നുണ്ടായില്ല അവർക്ക്…
അതുൽ ഇറങ്ങി മറ്റൊരു മരത്തിൽ കയറി…..
അവിടെ നിന്ന് കൊണ്ടു അയാൾ അവരിൽ നിന്ന് അധികം അകലെ അല്ലാതെ തന്നെ ആ ശബ്ദതിന്റെ ഉറവിടം അതുൽ കണ്ടെത്തി…..
അവിടെ നാല് പേരുണ്ട്.. മൂന്നു ആണുങ്ങളാവണം രൂപം കൊണ്ടു…. കയ്യിൽ കുന്തവും അമ്പും വില്ലും ഒക്കെ ഉണ്ട്…
പിന്നെ.. ആ സ്ത്രീ…. ഇന്ന് രാവിലെ അതുലിനു നേരെ അമ്പ് അയച്ച അതേ സ്ത്രീ ആണെന്ന് അവനു തോന്നി….
ആ സ്ത്രീ അവർക്ക് നേരെ നിന്ന് സംസാരിക്കുകയാണ്….. ഇടക്ക് അവരോട് തട്ടി കയറുന്നുമുണ്ട്…. അവർ മൂന്നാളും അവൾ ആവേശത്തിൽ അടുത്തേക്ക് വരുമ്പോൾ ഭയന്നെന്ന പോലെ അല്പം പുറകോട്ട് വലിയുന്നുമുണ്ട്…
അവൾ പിന്നെ തല കുനിച്ചു തിരിഞ്ഞു നടന്നു….
തെല്ലൊരു കൗതുകത്തോടെ അത് നോക്കിയിരുന്ന അതുലിനു ചെറിയ നിരാശ തോന്നി…. അയാൾ സ്വസ്ഥമായി മരക്കൊമ്പിലിരുന്നു അവർക്ക് ചുറ്റും നിരീക്ഷിക്കാൻ തുടങ്ങി…
അയാൾ അന്വേഷിച്ചു നടന്ന ഇരയും അവിടെയുണ്ടായിരുന്നു….
മാനസിന്റെ വെടി കൊണ്ടതായിരിക്കണം… മൃതപ്രായനായ ഒരാൾ…… ഒരു മരത്തിൽ നിന്ന് താഴോട്ടു ചാഞ്ഞ ചില്ലയിൽ കെട്ടി തൂക്കിയ നിലയിലാണ് അയാൾ… ചുറ്റിലുമായി രണ്ടു പേരുണ്ട്…
അതിലൊരാൾ ഒരു ക്രൂരവിനോദം കാട്ടി… ആ കെട്ടിയിട്ടിരിക്കുന്ന മനുഷ്യനെ കുന്തം കൊണ്ടു കുത്തി…. അയാളിൽ നിന്ന് ചെറിയൊരു ശബ്ദം പുറത്തേക്ക് വന്നു…
അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????
Pravasi bro,
ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.
Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
ഒരുപാട് ഇഷ്ടായി..??
ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.
സ്നേഹം മാത്രം???
Ushaar?
പലപല ഹൊറർസിനിമ കണ്ടഫീൽ