അതുലും മാനസും ആ വെടിയേറ്റ ദ്വീപ് നിവാസി നിന്നിരുന്ന മരം തേടി പുറപ്പെട്ടു…
അരമണിക്കൂർ എങ്കിലും നടക്കേണ്ടി വന്നു അവർക്ക് ഏകദേശം ആ ഏരിയയിൽ എത്തി മരം കണ്ടുപിടിക്കാൻ…
വള്ളി ചെടികളിലും നിലത്തെ ചെറു കുറ്റി ചെടികളിലും വീണ രക്ത തുള്ളികൾ അവരുടെ ലക്ഷ്യം കൃത്യമാണെന്ന് തെളിയിച്ചു…..
അപ്പോളേക്കും ഉണങ്ങിയെങ്കിലും ആ രക്തത്തിന് ചുറ്റും ഒരു തരം ഈച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ട്…
അത്രയേറെ രക്തം വീണെങ്കിലും ആ മൃതശരീരം അവർക്ക് കാണാനായില്ല…
“ഇനി അയാൾ രക്ഷപെട്ടു കാണുമോ മാനസ്???…”
“7.62 കാലിബർ ആണ് സർ… ശരീരത്തിൽ എവിടെ കൊണ്ടാലും ആ ഷോക്ക് മതി ജോയിന്റുകൾ വിടാൻ…. മരിച്ചില്ലെങ്കിൽ കൂടെ അയാൾക്ക് അനങ്ങാൻ പോലുമാവില്ല സർ…”
അത് അതുലിനും അറിയാമായിരുന്നു… രണ്ടു കിലോമീറ്റർ ദൂരെ വരെ ലക്ഷ്യം ഭേദിച്ചിട്ടുള്ള ഗലീൽ 7.62 സ്‌നിപർ റൈഫിളിന്റെ ശക്തി അത്രയുമുണ്ട്….
“സർ.. അത് നോക്കൂ…”
അപ്പോളേക്കും മാനസ് അല്പം അകലേക്ക് അതുലിന്റെ ശ്രദ്ധ ക്ഷണിച്ചു…
അവിടെ ഒടിഞ്ഞ കുറ്റി ചെടികളിൽ ഏതാനും തുള്ളി രക്തം… അവയിൽ വട്ടമിട്ടു പറക്കുന്ന ഈച്ചകൾ….
അവർ അവിടേക്ക് നീങ്ങി… ഇടതൂർന്ന കാട്ടുചെടികൾ അവിടെ തള്ളിയൊടിച്ചു വഴിപോലെ ഉള്ളിലേക്ക് നീണ്ടു പോവുന്നു….
അവർ ആ വഴിയിലേക്ക് നൂഴ്ന്നിറങ്ങി….
ഇടക്കിടെയുള്ള കാലടി പാടുകളും ഇടവിട്ട് കാണപ്പെട്ട രക്തത്തുള്ളികളും മാർഗ്ഗ ദർശികളായി സ്വീകരിച്ചു അവർ മുൻപോട്ട് നടന്നു…. മുൻപേ അതുലും 4 മീറ്റർ ബാക്കിലായി മാനസും.,.,.
ഏതു നിമിഷവും അപ്രതീക്ഷിതമായി ഏതു വിധത്തിലുള്ള ശത്രുക്കളും വന്നെത്തും എന്നവർ പ്രതീക്ഷിച്ചിരുന്നു…
പക്ഷേ തങ്ങളുടെ കൂട്ടുകാരിൽ നിന്ന് അധികം അകലെയല്ല എന്ന ബോധം അവർക്ക് അല്പം ധൈര്യം നൽകി….
അവർ കുറച്ചു നടന്നു കഴിഞ്ഞപ്പോളേക്ക് രക്ത തുള്ളികൾ അവർക്ക് കാണാനാവാതെയായി….
പാറകെട്ടും പുല്ലുകളും നിറഞ്ഞ തുറസായ സ്ഥലത്ത് വച്ച് കാലടി പാടുകളുംഅപ്രത്യക്ഷമായതോടെ അവർ നിരാശയിലേക്ക് ആഴ്ന്ന് പോയി… കുറെയേറെ തിരഞ്ഞിട്ടും അവർക്ക് മുൻപിൽ ഒരു വഴിയും തെളിഞ്ഞില്ല….
അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????
Pravasi bro,
ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.
Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
ഒരുപാട് ഇഷ്ടായി..??
ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.
സ്നേഹം മാത്രം???
Ushaar?
പലപല ഹൊറർസിനിമ കണ്ടഫീൽ