ശരിക്കുമൊരു സ്വർഗം പോലെയായിരുന്നു ആ ദ്വീപ്…. പച്ചയും മഞ്ഞയും ചുവപ്പും നിറത്തിൽ പഴുത്തതുമായ ഇലകളും പലനിറത്തിലുള്ള പൂക്കളും നിറഞ്ഞ കാട്….
അല്പമകലെ അത്യാവശ്യം ഉയരമുള്ള മലനിരകൾ… ഇടയിലൂടെ ഒരു വര പോലെ താഴോട്ട് ഒഴുകിയിറങ്ങുന്ന ചെറു അരുവി ഒരു വെള്ളിനൂല് പോലെ മരങ്ങൾക്കിടയിലൂടെ അങ്ങിങ്ങായി കാണാം….
ആ അരുവിയിലെ ജലമാവണം കപ്പലിനടുത്ത് കടലിലേക്ക് ചേരുന്നയിടത്ത് ശുദ്ധജലം നൽകുന്നത്….
അവരാ അരുവിയുടെ തീരത്തിനോട് ചേർന്നുള്ള കണ്ടൽകാടുകൾക്ക് ഇടയിലൂടെ നടന്നു…. പരമാവധി ശബ്ദം ഉണ്ടാക്കാതെയും, ഇടക്ക് നിന്ന് ചുറ്റുപാടും നിരീക്ഷിച്ചും അനക്കങ്ങൾക്ക് കാത്തോർത്തും അവർ അല്പദൂരം പിന്നിട്ടു.
അവിടെയൊരു ഇടവഴി അരുവിയിലേക്ക് ഇറങ്ങാൻ കണ്ടൽകാടുകൾ ഒഴിഞ്ഞു തെളിഞ്ഞു കാണാം…. അതിലൂടെ എതൊക്കെയോ ജീവികൾ പോയതിന്റെ കാലടിപാടുകളും…
“മാനസ്, നമ്മളൊരു കാര്യം മറന്നു….”
അതുൽ മാനസിന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു…
“എന്ത് പറ്റി സർ???”
“നിങ്ങളുടെ വെടി കൊണ്ടയാ ദ്വീപ് മനുഷ്യൻ… അയാളുടെ സ്ഥിതി നമ്മൾ നോക്കിയില്ലല്ലോ….”
“നമുക്കിപ്പോൾ പോയാലോ….???”
“ക്ഷീണം തോന്നുന്നുണ്ടോ മാനസ്…???”
“അങ്ങനെ എന്നെ അപമാനിക്കണോ സർ….??? ഈ സമയം കൊണ്ടു ചിലപ്പോൾ വല്ല ജീവികളും അയാളുടെ ചോരയുടെ മണം പിടിച്ചു എത്തിയിട്ടുണ്ടാകും ഒരുപക്ഷെ….”
“എന്തെ പേടിയുണ്ടോ മാൻ….???”
“അതല്ല സർ… അങ്ങനെ വന്നിട്ടുണ്ടെങ്കിൽ നമ്മുടെ അത്താഴം ഗംഭീരം ആകുമെന്നാ ഉദ്ദേശിച്ചത്….. ”
“നമുക്ക് എത്ര പേര് വേണം മാനസ്???”
“എത്ര കുറയുന്നോ അത്രയും നല്ലത്… പറ്റുമെങ്കിൽ നമ്മൾ മാത്രം…”
“ഒക്കെ.. ഞാൻ ഇവരെ ഒന്ന് സെറ്റ് ആക്കട്ടെ…”
അതുൽ അവരിൽ നാല് പേരെ അരുവിയിലേക്ക് വരാവുന്ന മൃഗങ്ങളെ ലക്ഷ്യം വയ്ക്കാൻ കൃത്യമായ ഇടങ്ങൾ കാണിച്ചു നിർദ്ദേശം നൽകി….
അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????
Pravasi bro,
ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.
Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
ഒരുപാട് ഇഷ്ടായി..??
ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.
സ്നേഹം മാത്രം???
Ushaar?
പലപല ഹൊറർസിനിമ കണ്ടഫീൽ