പാവം ഇനിയും ജീവൻ പോയിട്ടില്ല…. പക്ഷേ പുറകിൽ നിന്ന് കയറിയ അമ്പ് അയാളുടെ വാരിയെല്ലുകൾക്ക് കീഴിലൂടെ മറുഭാഗം കടന്നു പുറത്തെത്തിയിട്ടുണ്ട്….
വളരെയധികം ഒന്നും രക്തം ചിന്താതെ ആ അമ്പിലൂടെ ഒലിച്ചിറങ്ങിയ ഏതാനും തുള്ളി രക്തം മാത്രം നഷ്ടപ്പെട്ടിട്ടെ ഒള്ളു…
പക്ഷേ, അയാളുടെ പൾസ് വളരെ നേർത്തു പോയിരുന്നു… ഒന്ന് അനങ്ങാൻ പോലുമാവാത്ത വിധം അയാളുടെ ആന്തരാവയവങ്ങൾ തകർന്നു പോയിട്ടുമുണ്ട്….
അയാൾ തന്റെ അന്ത്യ നിമിഷങ്ങളിലേക്ക് അടുക്കുകയാണെന്ന് അവർക്ക് മനസിലായി….
ഏതാനും നിമിഷങ്ങൾ കടന്നു പോയി…
അയാൾ ഒന്ന് കുലുങ്ങി.. ശരീരം അല്പം ഉയർന്ന് പൊന്തിയ ശേഷം പതിയെ താഴ്ന്നു….
അതുലിന്റെ കയ്യിൽ അയാളുടെ നഖങ്ങൾ ആഴ്ന്നമർന്നു…. പതിയെ ആ ഹൃദയമിടിപ്പും ശ്വാസമെടുക്കലും നിലച്ചു….
പക്ഷേ അതുലിന്റെ കയ്യിൽ അമർന്ന അയാളുടെ കൈകൾ അപ്പോളും അയഞ്ഞില്ല….
നല്ലൊരു സിങ്ങറായിരുന്നു സന്ദീപ്… ഒപ്പം, ഏതു വലിഞ്ഞു മുറുകിയ അന്തരീക്ഷവും ശാന്തമാക്കാൻ കഴിവുള്ള സംസാരശൈലിയുടെ ഉടമയും….
അയാൾക്ക് വേണ്ടി അതുലിന്റെ കണ്ണുകൾ നിറഞ്ഞു ഒരു തുള്ളി അടർന്നു വീണു,….
“എന്ത് ചെയ്യണം സർ???”
“അടുത്ത് തന്നെ ഒന്നുംകൂടി….. അല്ലേ….”
സന്ദീപിന്റെ കൈകൾ ബലമായി വിടുവിച്ചു എണീറ്റുകൊണ്ടു അതുൽ പറഞ്ഞു…..
നൗഷാദിനോട് ചേർന്നു പുതിയൊരു കുഴി കൂടി ഒരുങ്ങുമ്പോൾ അവരുടെ സുരക്ഷക്ക് മാനസിനെ കൂടി ഏല്പിച്ചു അതുൽ കാട്ടിലേക്ക് കയറി…..
ആ ദ്വീപ് സ്ത്രീയെ കണ്ട മരത്തിനു അടുത്തേക്കാണ് അയാൾ പോയത്…. എങ്ങനെ ഇത്രയും ഉയരത്തിൽ കൂടെ അതിവേഗം സഞ്ചരിക്കാനും താഴേക്ക് ചാടാനും കഴിയുന്നു എന്നു അറിയുകയായിരുന്നു ഉദ്ദേശം…..
മരത്തിൽ നിന്നും തൂങ്ങികിടക്കുന്ന ഒട്ടനവധി വള്ളികൾ…. എങ്ങനെ ചാടിയാലും അവയിൽ പിടിച്ചു സേഫ് ആയി പിടിച്ചു രക്ഷപെടാം….
അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????
Pravasi bro,
ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.
Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
ഒരുപാട് ഇഷ്ടായി..??
ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.
സ്നേഹം മാത്രം???
Ushaar?
പലപല ഹൊറർസിനിമ കണ്ടഫീൽ