(മുമ്പ് പറഞ്ഞത് പോലെ പേരിസ്കോപ് മുകൾഭാഗം വശത്തേക്ക് 90ഡിഗ്രി വളഞ്ഞ സ്റ്റീൽ പൈപ്പ് ആണ്… ഉള്ളിൽ ലെൻസുകൾ ഉറപ്പിച്ചിട്ടുണ്ട്…
കപ്പൽ വെള്ളത്തിന്റെ അടിയിൽ ജലനിരപ്പിൽ നിൽകുമ്പോൾ തന്നെ പേരിസ്കോപ് മാത്രം അല്പം ഉയർന്ന് നില്കും.. അത് വഴി ചുറ്റുപാടും നിരീക്ഷിക്കാൻ സാധിക്കും… തങ്ങളെ എളുപ്പം കാണാൻ കഴിയാതെ തന്നെ….
ഈ പൈപ്പ് 360ഡിഗ്രി റോട്ടേട്ട് ചെയ്യാൻ സാധിക്കുന്നത് കൊണ്ടു ചുറ്റുപാടും നിരീക്ഷണം നടത്താൻ കപ്പലിൽ ഉള്ളവർക്ക് കഴിയും…)
സ്‌ഥാനചലനം സംഭവിച്ച ലെൻസുകൾ എല്ലാം തിരികെ ഫിക്സ് ചെയ്യാൻ അവർക്ക് സാധിച്ചു…. പക്ഷേ റൊട്ടേറ്റ് ആവേണ്ട ജോയിന്റിൽ തന്നെ ഒടിഞ്ഞതിനാൽ ഇനിയത് റിപ്പയർ ചെയ്യാൻ കഴിയുമായിരുന്നില്ല….
ഒടുവിൽ റോട്ടേഷൻ വേണ്ടെന്ന് തീരുമാനിച്ച് കാടും മലയും മരങ്ങളും നിറഞ്ഞ മുൻഭാഗം കാണാവുന്ന നിലയിൽ അത് വെൽഡ് ചെയ്യാൻ തീരുമാനിച്ചു….
വെൽഡിങ് തുടങ്ങാൻ സാധനങ്ങൾ സെറ്റ് ചെയ്യാൻ അവർ ഓരോരുത്തർ ആയി ഉള്ളിലേക്ക് ഇറങ്ങാൻ തുടങ്ങി…
“””Whooooom!!!!!!!””
ഒരു മൂളൽ… അതിനൊപ്പം മാനസ് അതുലിനെ പിടിച്ചു തള്ളി….
മാനസിന്റെ കയ്യുടെ ശക്തി… ഏതൊക്കെയോ ദൈവങ്ങളുടെ അനുഗ്രഹങ്ങളും… ഒരു നിമിഷാർദ്ധം കൊണ്ടു തനിക്ക് നേരെ വന്ന അമ്പിൽ നിന്ന് അതുൽ രക്ഷപെട്ടു….
അതുലിനു നേരെ വന്ന അമ്പ് കപ്പലിന്റെ സെയിലിനു മുകളിൽ തട്ടി തെറിച്ചു വെള്ളത്തിലേക്ക് വീണു…..
സെയിലിനു മുകളിൽ നിന്ന് താഴോട്ടു വീണ അതുൽ സെയിലിനു പുറകിൽ ഒളിച്ചു…. പുറകെ മാനസും ചാടി….
കയ്യിൽ തോക്ക് ഉണ്ടായിട്ട് കൂടി അതുലും മാനസും അൽപനേരം അതിന് പുറകിൽ ഒളിച്ചിരുന്ന് ദീർഘനിശ്വാസം വിട്ടു….
“ആ!!!!!!!!!!!”
പെട്ടന്ന് ഒരലർച്ച അവിടെ മൊത്തം പ്രകമ്പനം കൊണ്ടു….
നൗഷാദിനെ സംസ്കരിക്കാൻ പോയ നാലുപേർ…. അത് മറന്നതിനെ സ്വയം പഴിച്ചു കൊണ്ടു അതുൽ എണീറ്റു….
സെയിലിന്റെ ഒരു വശത്തു കൂടി തലയല്പം പുറത്തേക്ക് നീട്ടി അതുൽ ചുറ്റുപാടും നിരീക്ഷിച്ചു…..
അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????
Pravasi bro,
ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.
Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
ഒരുപാട് ഇഷ്ടായി..??
ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.
സ്നേഹം മാത്രം???
Ushaar?
പലപല ഹൊറർസിനിമ കണ്ടഫീൽ