ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

മാനസ് തന്നെ അയാളെ തടയാൻ നോക്കി….

“അതേ… നായകൻ… മുൻപിൽ നിന്ന് നയിക്കുന്നവൻ….. സോ ഇനി ഒരു സംസാരം വേണ്ടാ… ടീം ടു. ഗെറ്റ് റെഡി….”

പക്ഷേ… എത്രയൊക്കെ പറഞ്ഞിട്ടും മാനസ് കൂടെ അവർക്ക് ഒപ്പം ഇറങ്ങി… അയാളുടെ സ്‌നേഹം നിറഞ്ഞ പിടിവാശിക്ക് അതുൽ കീഴടങ്ങി എന്ന് തന്നെ പറയാം…..

“അതുൽ,..”

ആശുതോഷിന്റെ ശബ്ദം ഉയർന്നു… പക്ഷേ മുമ്പ് കണ്ടത്ര ഗൗരവം ഇപ്പോളതിനില്ല…..

“യെസ് സർ…..”

അതുൽ അടുത്തെത്തിയപ്പോൾ അയാൾ പറഞ്ഞു….

“നൗഷാദിന്റെ ശരീരം…. അത് സംസ്കരിക്കണം….”

“ഷുവർ സർ….”

“ആൻഡ് അതുൽ, ദെർ വിൽ ബി സം റെസ്ക്യു ഓപ്പറേഷൻസ്… നമ്മൾ….”

“യെസ് സർ, പക്ഷേ… സാധാരണ പോലെ എളുപ്പമല്ല… ദ്വീപിൽ പലയിടത്തുനിന്നും പുകപോലെ എന്തോ ആകാശത്തേക്ക് ഉയരുന്നുണ്ട്… അത്കൊണ്ട് തീയും പുകയും ഒന്നും വർക്ക് ആവില്ല… എങ്കിലും നോക്കാം. നമുക്ക്…”

“യെസ് അതുൽ…. വേർ ദേർ ഈസ്‌ എ വിൽ ദേർ ഈസ്‌ എ വേ…..”

“ഷുവർ സർ… ”

ആദ്യം തന്നെ അതുൽ നൗഷാദിന്റെ ഭൗതിക ശരീരം സംസ്കരിക്കാൻ നിർദ്ദേശം നൽകി….

മൃതദേഹവും ചുമന്നു നാലുപേരും അവരുടെ സുരക്ഷക്ക് രണ്ടു പേരും… ആകെ ആറു പേര്…. മുകളിലേക്ക്….

കപ്പലിന് മുകളിലേക്ക് ബാക്കി നിറുത്തിയ മരക്കൊമ്പിൽ കയറിൽ കെട്ടി ആ മൃതദേഹം വലിച്ചു പൊന്തിച്ചു… പിന്നെ നാലുപേരും ആ കൊമ്പിലേക്ക് ഓരോരുത്തരായി കയറിൽ തൂങ്ങികയറി….

ഒപ്പം നിർദ്ദേശങ്ങൾ നൽകി അതുൽ കൂടെ നിന്നു… അവർ മൃതദ്ദേഹവും കൊണ്ടു മരത്തിൽ നിന്നും താഴെ ഇറങ്ങും വരെ….കൂടെ സുരക്ഷക്ക് മാനസ് ഉം….

ആ മരങ്ങൾക്ക് കീഴെ ചെറുകുറ്റിചെടികൾ വെട്ടിയോതുക്കി അവരൊരു സ്ഥലം കണ്ടെത്തി…. നൗഷാദിനെ സംസ്കരിക്കാൻ….

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.