അത് വരേയ്ക്കും കപ്പലിൽ ചാരി കിടക്കുകയായിരുന്നു അശുതോഷ്…. പിന്നെ അയാൾ പതിയെ എണീറ്റു….
തന്റെ തോക്കുമെടുത്തു ഫ്രാക്ച്ചർ വന്ന കാല് വലിച്ചു വച്ചു അയാൾ മെല്ലെ നടന്നു തുടങ്ങി… ഒരാളെയും ശ്രദ്ധിക്കാതെ…. തന്നെ തടയാൻ വരുന്നവരെ ഒരൊറ്റ നോട്ടം കൊണ്ടു നിശ്ചലമാക്കാൻ കഴിയുന്ന നിശ്ചലദാർഢ്യതോടെ…
അയാൾ മുകളിലേക്കുള്ള സ്റ്റീൽ ലാഡ്ഡറിൽ പിടിക്കുമ്പോളേക്ക് അതുൽ കണ്ടു എണീറ്റു അദ്ദേഹത്തെ തടഞ്ഞു…
“അതുൽ യൂ മേ പ്ലീസ് ടേക്ക് റസ്റ്റ്….”
തികച്ചും ആക്ഷോഭ്യനായി അങ്ങനെ പറഞ്ഞു അദ്ദേഹം ഗോവണിയുടെ ആദ്യപടി കയറി..
“സർ…. സർ എങ്ങോട്ട്…”
“സിമ്പിൾ… തോക്കുമായി എങ്ങോട്ടാവും പോവുക?? വേട്ടക്ക്….”
“നോ സർ… ഞങ്ങൾ പോയ്കോളാം….”
“വേണ്ടെടോ… റെസ്റ്റ് എടുക്ക്…. ഇന്ന് മൊത്തം റെസ്റ്റ് ചെയ്യ്… അപ്പോൾ രണ്ടര ദിവസത്തെ വിശപ്പ് ആവും…. എന്നിട്ട് നമുക്ക് വേട്ടയാടാൻ പോവാം….”
അയാൾ വീണ്ടും കയറാൻ തുടങ്ങി…
“നോ.. സർ…”
അതുൽ ബലമായി തടഞ്ഞു കൊണ്ടു അയാളെ നിലത്തേക് ഇറക്കി കൈ പിടിച്ചു കൊണ്ടുപോയി ബെഡിലേക്ക് ചാരി ഇരുത്തി….
“വേട്ടയാടാനുള്ള ടീം പോവുകയാണ് സർ… ഇപ്പോൾ തന്നെ….”
“അതുൽ… താങ്കളൊരു പട്ടാളക്കാരനാണ്… ഒരു ക്യാപ്റ്റൻ…. സീരിയൽ ഡയറക്ടർ അല്ല…..”
“താങ്ക് യൂ സർ… താങ്ക് യൂ സോ മച്ച്….”
തന്റെ നഷ്ടപെട്ട കോൺഫിഡൻസ് നേടിത്തന്ന അയാളെ നന്ദിയോടെ നോക്കിയ ശേഷം അയാൾ എണീറ്റു കൊണ്ടു എല്ലാവരെയും നോക്കി പറഞ്ഞു….
“സോ.. ബോയ്സ്… നമ്മൾ തുടങ്ങുന്നു…ഒരൊറ്റ വ്യത്യാസം മാത്രം… മാനസ് നു പകരം ഞാൻ ആണ് ഇറങ്ങുന്നത് വേട്ടക്ക്….”
“അത് വേണ്ട സർ… സർ ഇവിടെ വേണം….. ഈ ടീമിന്റെ നായകൻ ആണ് സർ….”
അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????
Pravasi bro,
ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.
Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
ഒരുപാട് ഇഷ്ടായി..??
ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.
സ്നേഹം മാത്രം???
Ushaar?
പലപല ഹൊറർസിനിമ കണ്ടഫീൽ