ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926

“ആ കൊമ്പ് മാത്രം നിറുത്തിക്കോള്ളു… ചെറിയൊരു കയർ കപ്പലിന് പുറത്തേക്ക് ഇട്ട് വയ്ക്കണം…. നമുക്ക് ആവശ്യം വന്നേക്കും….”

സുരക്ഷാ ചുമതല ഉള്ള രണ്ടു പേർക്കൊപ്പം അതുലും ചുറ്റുപാടും അതിസൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു…..

പാതിയോളം മരങ്ങൾ വെട്ടി മുറിച്ചു കാണും… അകലെയൊരു പനയിൽ ഒരനക്കം സുരക്ഷാ ചുമതലയുള്ള ഷക്കീൽ കണ്ടെത്തി അതുലിനു റിപ്പോർട്ട് ചെയ്തു…

“എവരിബഡി സ്റ്റോപ്പ്‌ വർക്ക് ആൻഡ് ബി ഇൻ സേഫ് പൊസിഷൻ…”

താഴേ ഉള്ളവർ എല്ലാം സെയിൽ നു പുറകിൽ ഒളിച്ചു… പക്ഷേ മരത്തിന്റെ മുകളിൽ ഉള്ളവർക്കായിരുന്നു പ്രശ്നം… എങ്കിലും അവരും ഒരുവിധം സേഫ് എന്ന് തോന്നുനിടത്ത് പൊസിഷൻ ചെയ്തു…

എല്ലാ കണ്ണുകളും അകലെ ആ പനക്ക് നേരെ… അത് അപ്പോളും ഇടക്കിടെ ചെറുതായി ആടുന്നുണ്ട്…

പെട്ടന്ന് കുറച്ചു നീങ്ങിയുള്ള വന്മരത്തിന്റെ ഏറ്റവും മുകളിലെ ചില്ലയ്ക്കും ഒരു അനക്കം….

അൽപനേരം കൊണ്ടു ഏഴ് ഇടങ്ങളിലെ മരങ്ങൾ അനങ്ങുന്നത് അവർ കണ്ടു.,..

അതുൽ മരത്തിന്റെ മുകളിൽ ഉള്ളവർക്ക് അനങ്ങാതെ ഇരിക്കാൻ ആംഗ്യം വഴി നിർദ്ദേശം നൽകിയശേഷം തനിക്ക് ഒപ്പമുള്ളവരോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…..

“ലുക്ക്, അത് കുരങ്ങ് വർഗ്ഗത്തിൽ പെട്ട ജീവികൾ ആവാനേ വഴി ഒള്ളു… നമുക്ക് ഹാം ചെയ്യാൻ ആവില്ല….”

“പക്ഷേ സർ, ഇന്നലെ കപ്പലിനടുത്തു വന്ന ജീവി ആണെങ്കിൽ???”

“ആവില്ല…. കാരണം… ബുദ്ധിവളർച്ച കുറഞ്ഞ ജീവികൾ ഇത്രയും നേരം നമ്മെ രഹസ്യമായി വീക്ഷിക്കില്ല… വരും ആക്രമിക്കും തീറ്റയുമായി തിരിച്ചു പോകും…”

അതുൽ വീണ്ടും അൽപനേരം ആ മരങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു…

“പിന്നെ ഒന്നുകൂടി ഉണ്ട്…. മാംസബുക്കുകൾ ആണെങ്കിൽ ഉറപ്പായും അവ മരങ്ങളിൽ ജീവിക്കില്ല… ചെറിയ തോതിൽ മരം കയറാം എങ്കിലും ഇത്രയേറെ ഉയരത്തിൽ കയറാനാവില്ല…. അവയുടെ ഇരകൾ മണ്ണിൽ ഉള്ളവയാണെന്നത് കൊണ്ടു തന്നെ അവയുടെ ശരീരം കരയിൽ ജീവിക്കാൻ രൂപപ്പെട്ടതാവും….”

“പക്ഷേ, സർ അവ ബുദ്ധി വികാസം വന്നവരാണെങ്കിൽ???? ആദിമകാലത്തെ മനുഷ്യരെ പോലെ????”

“ചെറിയൊരു സാധ്യത ഉണ്ട്… ചെറുതെന്നല്ല നല്ല സാധ്യത തന്നെ ഉണ്ട്…. നമുക്ക് കിട്ടിയ സ്പിയർ അതിലേക്ക് ആണ് വഴി ചൂണ്ടുന്നത്…. പക്ഷേ, ഇത്രയും ഉയരത്തിൽ കയറി നിൽക്കേണ്ട കാര്യമോ കഴിവൊ അവർക്കുണ്ടാകുമോ??? കുരങ്ങുകൾ മാത്രം എത്തുന്ന ചില്ലകളിൽ ആണ് അനക്കം…”

“എങ്കിൽ ആരംഭിക്കട്ടെ വീണ്ടും???”

57 Comments

  1. അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    Pravasi bro,

    ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

    സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.

    Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
    ഒരുപാട് ഇഷ്ടായി..??

    ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.

    സ്നേഹം മാത്രം???

  3. പലപല ഹൊറർസിനിമ കണ്ടഫീൽ

Comments are closed.