ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

ഭക്ഷണം കഴിപ്പ് കഴിഞ്ഞപ്പൊ ഡോക്ടർ വന്ന് ചെക്ക് ചെയ്തു മരുന്നിന്റെ ഡിസ്ക്രിപ്ഷനും ഏഴുതി തന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഡിസ്ചാർജിനുള്ള ഫോർമാലിറ്റി കൂടി നോക്കിക്കോളൂ എന്ന നിർദ്ദേശത്തോടെ റൂമിന് വെളിയിൽ പോയി കൂടെ മനു വിനേയും ഡിസ്ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു. 

 

ഡോക്ടർ പോയതിന് ശേഷമാണ് പാപ്പി സച്ചിനെ കൊണ്ട് പോവുന്ന ആശയം സ്വാതിയുടെ അടുക്കൽ അവതരിപ്പിച്ചത്.

 

“”അതേ മിസ്സെ ഇവനെ ഞങ്ങള് കൊണ്ടൊയ്ക്കോളാ…””,

 

സ്വാതി കൊണ്ടു വന്ന പാത്രങ്ങൾ എടുത്തു വക്കുന്ന തിരക്കിലായിരുന്നു തലയുയർത്താതെ തന്നെ അവള് പാപ്പിക്ക് മറുപടി കൊടുത്തു.

 

“”അതെന്തിനാ…””,

 

“”അത് മിസ്സെ ഇവന് വീട്ടില് പൂവാൻ പറ്റില്ല…””,””തൽക്കാലത്തേക്ക് എല്ലാം ഒന്ന് ശരിയാവുന്ന വരെ എങ്കിലും മാറ്റി നിർത്തുന്നതാണ് നല്ലത്…”,””അത് ഞങ്ങളുടെ കൂടെയായാൽ കൊഴപ്പമില്ലല്ലോ…””,

 

“”ഇണ്ടാവില്ലെടാ ഒരു കൊഴപ്പോം ഇണ്ടാവില്ല…””,””നീയൊക്കെ കൊണ്ടോവും എന്നിട്ട് വല്ല കള്ളോ കഞ്ചാവോ കൊടുക്കും അവസാനം ഇങ്ങനെ കൊണ്ടന്ന് കട്ടിലേ കെടത്തും…””,

 

എല്ലാവരും ഒരു നിമിഷത്തേക്ക് സൈലന്റായി സ്വാതിയുടെ മറ്റൊരു മുഖം സച്ചിന് മുന്നിൽ വെളിവായി. അവള് കത്തി പടരുകയായിരുന്നു. 

 

“”നീ യൊക്കെ ഇനി ഇവന്റെ കൂടെ നടന്നാൽ കാണിച്ച് തരാം ഞാൻ എല്ലാവനേം…””,””എനിക്കറിയാം എന്താ ചെയ്യണ്ടേന്ന് ഇവന്റെ വീട്ടില് വിളിച്ച് പറഞ്ഞത് ഞാനാ…””,””എന്റെ കൂടെ ഇണ്ടെന്നാ പറഞ്ഞെ അതോണ്ട് തൽക്കാലത്തേക്ക് ഞാൻ കൊണ്ടോയിക്കോളാം…””,””ഇവനെ ഇനിയും സഹായിച്ച് ഉപദ്രവിക്കരുത്..””,

 

എന്നും പറഞ്ഞ് രണ്ട് കൈയ്യും കൂപ്പി സ്വാതി അവർക്ക് മുൻപിൽ നിന്നു. അനങ്ങാനാവാതെ ശില കണക്കെ ബാക്കിയുള്ളവരും. അവരൊന്നും ചെയ്യാതെ നിന്നതോണ്ട് സ്വാതി തന്നെ വാതിൽ തുറന്ന് എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു കൂടെ മനൂന്റെ ഡിസ്ചാർജും വാങ്ങി കൊടുത്തു. പുറത്തിറങ്ങിയ പാപ്പി എന്തൊക്കെയോ പിറുപിറുത്ത് നടന്നകന്നു കൂടെ മറ്റുള്ളവരും. 

 

പെട്ടന്ന് സച്ചിൻ്റെ മുൻപിൽ റൂമിന്റെ വാതിൽ കൊട്ടിയടയ്ക്ക പെട്ടു. കട്ടിലേൽ കിടക്കുന്ന അവനെ സ്വാതി ഒന്ന് തറപ്പിച്ച് നോക്കി. സച്ചിൻ മറവത്തൂർ കനവിലെ ശ്രീനിവാസൻ പല്ല് മുഴുവൻ കാട്ടി ചിരിക്ക്ണപോലെ ഒരു ഇളി വെച്ച്കൊടുത്തു. അടുത്ത നിമിഷം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത മുഖവുമായി സ്വാതി അവൻ്റെ അടുത്തേക്ക് വന്നു. ഷർട്ട് പൊക്കി വയറ്റിലെ ഇറച്ചി കൂട്ടി ഒരു ഇറുക്ക് ഇറുക്കി സച്ചിൻ്റെ നല്ല ജീവൻ പോയി. 

 

“”ആ… ഹയ്യോ….””,

 

നിലവിളിച്ച് അവൻ തല പൊക്കാൻ നോക്കി വേദനകൊണ്ട് അതിന് സാധിച്ചില്ല. പിച്ചിയ കൈ ഒന്നൂടെ മുറുക്കി മറ്റേ കൈ കൊണ്ട് അവനെ കട്ടിലിലേക്ക് ഉന്തി. സച്ചിൻ തലയിണയിൽ വന്ന് വീണു. നല്ല പഞ്ഞിക്കെട്ടായതോണ്ട് ഒന്നും പറ്റിയില്ല. സ്വാതി അവനെ നോക്കി ചീറി.

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com