ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

സച്ചിൻ വേഗം ഷാൾ വലിച്ച് നേരെയാക്കി പെട്ടന്നയാൾ ഞെട്ടിയ പോലെ കണ്ണുമാറ്റി അവൻ്റെ നേരെ മിററിലൂടെ നോക്കി. സച്ചിനയാളെ തന്നെ തറപ്പിച്ച് നോക്കാണെന്ന് കണ്ടപ്പോൾ അയാൾ വേഗം ഡ്രൈവിങിൽ ശ്രദ്ധകൊടുത്തു. അവൻ സ്വാതിയെ സീറ്റിലേക്ക് ചരിച്ചു കിടത്തി കാലെടുത്ത് സീറ്റിലേക്ക് വച്ചു അവള് ചാരികിടന്നിരുന്ന ഡോർ ലോക്ക് ചെയ്തു ഇനി അബദ്ധവശാൽ ഡോർ തുറക്കില്ല. ഷോൾ നേരെയിട്ടു. ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു ഒരു പരിഭ്രാന്തിയോടെയാണെങ്കിലും അയാൾ കാർ ഒതുക്കി നിറുത്തി. 

 

സച്ചിൻ ഡോർ തുറന്ന് പുറത്തിറങ്ങി ഒന്ന് നടുവ് നിവർത്തി കൈയ്യ് കുടഞ്ഞ് മുന്നിൽ കോഡ്രൈവിംങ് സീറ്റിൽ കയറി ഇരുന്നു വണ്ടി എടുക്കാനാവശ്യപ്പെട്ടു. മഴ മാറിയിരുന്നു മുന്നിലെ വിന്റോ ഗ്ലാസ് താഴ്ത്താൻ അവനാവശ്യപ്പെട്ടു. കാറിൽ തിങ്ങി നിന്ന മാസ്മരിക ഗന്ധം വിൻഡോവിലൂടെ വെളിയിലേക്ക് പോയി. അയാൾ രണ്ട് വശത്തേയും വിന്റോയും താഴ്ത്തി. അവൻ സീറ്റിലൊന്ന് ഞെളിഞ്ഞിരുന്നു ഡ്രൈവറെ ഒന്ന് നോക്കി ചിരിച്ചു അയാളും സച്ചിന് വിളറിയ ഒരു ചിരി കൊടുത്തു. അവനയാളോട് സംസാരിച്ച് തുടങ്ങി. 

 

“”ഏട്ടാ ഇങ്ങളെ വീടെവെടെയാണ്…””,

 

അവനൊരു സൗഹൃദ സംഭാഷണത്തിൽ തുടങ്ങിയത് കൊണ്ട് പുള്ളിയും ഒന്ന് റിലാക്സ് ആയി മറുപടി പറഞ്ഞ് തുടങ്ങി.

 

“”ഇടവൂർക്കര പോലീസ്റ്റേഷന്റെ മേലെ വെള്ളാരം കുന്ന് കോളനിയിലാണ് മോനേ…””,

 

സച്ചിൻ അയാളെ ഒന്ന് സൂക്ഷിച്ച് നോക്കി ഒരു അൻപതിനടുത്ത് പ്രായം വരും സോൾട്ടാന്റ് പേപ്പർ ലുക്ക് ഇരുനിരം ക്ലീൻഷേവ്, കൊള്ളാം.

 

“”ഓ അവടെയൊ…””,””ആഹ് വാട്ടർ ടാങ്കിന്റെ അടുത്ത്…””,

 

“”ആഹ് അതന്നെ…””,””കൃഷ്ണന്റെ അംമ്പലത്തിന്റെ തൊട്ട് മോളിൽ…””,

 

“”ആഹ്… മനസിലായി…””,””ഏട്ടന്റെ പേര്…””,

 

“”എന്റെ പേര് മണിഗണ്ഠൻ നാണ് മോനേ..””,

 

അയാൾ ഇടക്കിടെ മോനെ എന്ന് വിളിക്കുന്നത് സച്ചിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

 

“”വീട്ടിലാരൊക്കെ ഇണ്ട്…””,

 

“”വീട്ടിൽ വയസായ അമ്മയും ഭാര്യയും രണ്ട് മക്കളും ഇണ്ട് മോനേ…””,

 

ഇയാളെ ഒരു മോനേ വിളി കേട്ട് വിറഞ്ഞു കയറി.

 

“”മക്കളെന്തെയുന്നു…””,

 

“”മൂത്തവള് ഡിഗ്രി സെക്കന്റിയറാണ് മോനേ…””,””ഇളയവള് പ്ലസ്ടു…””,

 

“”ഏത് കോളേജിലാണ് പഠിക്ക്ണെ…””,

 

“”പാലക്കേത്തറയാണ്…””,

 

“”ആഹാ… പാലക്കേത്തറയാണ്ല്ലേ…””,””ഞാനും അവടെ തന്നെയാ പഠിക്ക്ണെ…””,

 

“”ആണോ…””,””അവള് സെക്കന്റ് ബികോം ഫിനാൻസിലാണ് പേര് നീതു…””,

 

നീതൂനെ സച്ചിന് നല്ല പരിചയമാണ് പാപ്പീന്റെ കൂട്ടുകാരൻ ഒരു ബാരി, സെക്കന്റിയർ, അവളുടെ തന്നെ ക്ലാസിലെ പയ്യനാണ്. അവനും ആയിട്ട് നീതൂനുള്ള എടപാടൊക്കെ പാപ്പി പറഞ്ഞിട്ടുള്ളതാണ്. അവൻ ഫോണെടുത്ത് വാഡ്സപ്പിൽ പാപ്പിക്കൊരു മെസേജയച്ചു. പിന്നെ കാഷ്വലായി അയാളോട് സംസാരിച്ച് തുടങ്ങി.

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com