ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

അവൻ കൈയ്യുയർത്തി കിടക്കുന്ന ആളുടെ തലയിലൊന്ന് തൊട്ടു. സമൃദ്ധമായ മുടി ജഡപിടിക്കാത്ത മിനുക്കമിള്ള നല്ല നീളൻ മുടി. സച്ചിൻ്റെ തലോടൽ കൊണ്ടാണെന്ന് തോന്നുന്നു മടിയിൽ കിടന്നയാൾ ഒരു ചെറിയ ഞെരക്കത്തോടെ ഉറക്ക മുണർന്നു. ശബ്ദം കേട്ടപ്പൊൾ അതൊരു സ്ത്രീയാണെന്ന് മനസിലായി. അവര് വേഗം സച്ചിൻ നീട്ടിയ കൈയ്യിൽ കയറി പിടിച്ചു, എന്നിട്ട് വെപ്രാളപ്പെട്ട് എഴുന്നേറ്റു. കൺമുന്നിലേക്ക് വന്ന ആളെ കണ്ട് അവൻ യഥാർത്ഥത്തിൽ പരവശപ്പെട്ട് പോയി, സ്വാതി. 

 

കണ്ണൊക്കെ കരഞ്ഞ് ചെറുതായി വീർത്തിരിക്കുന്നു. കണ്ണെഴുതിയിരുന്ന കറുത്ത മഷി കവിളിൽ കൂടി ചാല് വെട്ടിയ പോലെ ഒലിച്ചെറങ്ങീയിട്ടുണ്ട്. അവൻ്റെ കണ്ണ്മിഴിച്ചുള്ള നോട്ടം കണ്ട് അവൾക്ക് ചിരിവന്നെന്ന് തോന്നുന്നു. സച്ചിൻ ഒരു കണ്ണടച്ച് കാണിച്ച് കൊടുത്തു അത് കണ്ടവള് ചിരിച്ച് അവൻ്റെ കൈയ്യിലൊര് അടി കൊടുത്തു ചെറുതായിട്ടാണങ്കിലും വേദനയെടുത്തു അവിടെ നീരുവച്ചിട്ടുണ്ടായിരുന്നു, അവിടെയാണടിച്ചത് ചെറിയവേദനയോടെ അവൻ ഞരങ്ങി. അവള് പെട്ടന്ന് നനുത്ത വിരല് കൊണ്ട് അടിച്ചിടത്ത് സ്പശിച്ചു അതിന്റെ തണുപ്പടിച്ചപ്പഴേക്ക് വേദനയൊക്കെ പമ്പകടന്നു. അവളുടെ ഓരോ ചെയ്തികളും കണ്ട് അവനങ്ങനെ കെടന്നു പതുക്കെ യാന്ത്രികമായി കണ്ണുകൾ അടഞ്ഞു പോയി, വീണ്ടുമൊരു നിദ്ര.

 

പിന്നീട് കലപില ശബ്ദം കേട്ട് കൊണ്ടാണ് ഉണരുന്നത്. മുറിയിലുള്ളവരും ഉണർന്നിരുന്നു. പാപ്പിയും അനിയും മനുന്റെ അടുത്ത് ഇരുന്ന് നല്ല സംസാരത്തിലാണ് ഭാക്കിയുള്ളവർ സച്ചിൻ്റെ അടുത്ത് ഇരിക്കുന്നുണ്ട്. അവൻ തലചരിച്ച് സ്വാതിയെ അവിടെയൊക്കെ നോക്കി പക്ഷെ കണ്ടില്ല. അത് മനസിലാക്കി എന്നോണം ശരത്തിന്റെ ശബ്ദമുയർന്നു.

 

“”നീ നോക്കണ ആളില്ല വീട്ടി പോയി…””,

 

“”ഓഹ്…””,

 

വല്ല്യ താൽപര്യമില്ലാത്ത മട്ടിൽ അവനൊന്ന് മൂളിയ ശേഷം തലേണ കട്ടിലിൽ ചാരി വച്ച് കിടന്നു. മുറിവിന് നല്ല വേദനയുണ്ട്. പെട്ടന്ന് വാതിൽ തൊറന്ന് ജോൺസനും ലിജിനും വന്നു എല്ലാവർക്കുമുള്ള ഭക്ഷണം കൊണ്ട് വന്നതായിരുന്നു. സന്ദീപും ഉനൈസും അവിടെ ഉണ്ടായിരുന്നില്ല സ്റ്റേഷനിൽ പോയതാണ്. തലേന്നത്തെ പ്രശ്നം കേസായിട്ടുണ്ട് പബ്ലിക്ക് ന്യൂയിസൻസ് പിന്നെ മനൂന്റെ പാർട്ടിക്കാര് മനപൂർവ്വം കൊടുത്ത കേസ് വേറെയും പക്ഷെ കാര്യം അവൻ അറിഞ്ഞിട്ട്ണ്ടായിരുന്നില്ല. പിന്നെ മാനൂന്റെ നിർദ്ദേശപ്രകാരം സച്ചിനെതിരെ കേസ് കൊടുത്ത ആൾടെ പേരിൽ ഒരു കൗണ്ടർ കേസ് ഫയൽ ചെയ്തു അതിന്റെ ഫോർമാലിറ്റികളും മറ്റും തീർക്കാൻ സന്ദീപും ഉനൈസും പോയിരിക്കാണ്. 

 

സച്ചിൻ്റെ തലക്ക് പുറകിൽ വലത് വശത്തോട് ചേർന്നാണ് അടികിട്ടിയിരിക്കുന്നത്. പട്ടികയുടെ വക്ക് കൊണ്ട് മുറിഞ്ഞിടത്ത് രണ്ട് സ്റ്റിച്ച്ണ്ട് തല മൊത്തം മൊട്ടയടിച്ചു കളഞ്ഞു. പട്ടികക്ക് ബലം ഇല്ലാത്തോണ്ട് മുറിക്ക് വല്ലാണ്ട് ആഴം ഇണ്ടായില്ല പക്ഷെ ദശ കൂടാൻ സമയം പിടിക്കുമെന്ന കാരണത്താൽ സ്റ്റിച്ച് ചെയ്യേണ്ടിവന്നു, കൊറച്ച് രക്തം പോയി ഒ പോസിറ്റീവ് ആയോണ്ട് രക്തം സംഘടിപ്പിക്കാൻ ബുദ്ധിമുട്ട് ഇണ്ടായില്ലെത്രെ. മറ്റുള്ളവർക്ക് വല്ലാണ്ട് പരിക്ക് കളുണ്ടായിരുന്നില്ല ചെറിയ പോറലും ചതവും എന്നാലും ഉണ്ട്. അടിയുടെ ഇടക്ക് ഏതോ ഒരുത്തന്റെ വാച്ച് മൂക്കത്ത് കൊണ്ട് പോറീട്ട്ണ്ട് അതും ചെറിയ നീറ്റലുണ്ടായി. 

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com