ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

പകച്ച് പോയി സച്ചിൻ്റെ ബാല്ല്യം ഒരു നിമിഷം തൊണ്ടേകൂടീ ഉമിനീര് ഇറങ്ങിയില്ല.

 

“”പോടാ നോണ പറയണ്ട…””,

 

“”ഞാനെന്തിനാടാ നൊണ പറയ്ണെ…””,””ഇന്റെ മുന്ന്ന്നല്ലെ എഴുതി കൊടുത്തെ…””,

 

“”അത് ഫോർമാലിറ്റിക്കല്ലേ അല്ലങ്കി എല്ലാരേം മുന്നിൽ പറയാൻ പറ്റോ ഞാനവളുടെ ലവ്വറാണെന്ന്…””,””ഞങ്ങളെ പ്രേമം ഞങ്ങളെ സ്വകാര്യതയാണ്…””,

 

“”ഉവ്വ ഉവ്വ… വന്നപ്പൊ കാമുകന്റെ കോലം ഒന്ന് കാണണാരുന്നു സർവേക്കല്ല്മെ തവള ഇരിക്ക്ണെ പോലെയാണ് തൂക്കി ഇട്ത്ത് കൊണ്ടന്നത്…””,

 

“”ഡാ തെണ്ടീ തവള ഞാനല്ലടാ നിന്റെ മറ്റവളില്ലേ ആ വെള്ള കൂറ അവളാ…””,

 

“”ആ മതി മതി സമ്മയിച്ചു…””,

 

പിന്നെ കൊറച്ച് നേരത്തേക്ക് ശരത്തും സച്ചിനും ഒന്നും മിണ്ടിയില്ല. ജോൺസൺ കൊണ്ട് വന്ന ഫുഡ് എല്ലാർക്കു വീതം വെച്ച് എടുത്തു. ഒരെണ്ണം മനൂനും കൊടുത്തു. ഇവരെല്ലാം ഉള്ളതോണ്ട് മനൂന്റെ കൂടെ വന്നവരെ ഒക്കെ തിരിച്ചയച്ചു. അവന് വല്ല്യ കൊഴപ്പോം ഇല്ല സച്ചിനും വേറെ കൊഴപ്പൊന്നുമില്ല, സ്റ്റിച്ച് പൊട്ടാതെ നോക്കണം അത്രേ ഉള്ളു. മിക്കവാറും ഇന്ന് തന്നെ ഡിസ്ചാർജ് എഴുതി കിട്ടും. എത്ര ദിവസം വേണേലും വീട്ടീന്ന് മാറി നിക്കായിരുന്നു ആരും ചോദിക്കാൻ വരില്ല അതവനൊരു ആശ്വാസായി.

 

സ്വാതി വിവരങ്ങളൊക്കെ എങ്ങനെ അറിഞ്ഞു എന്ന് സച്ചിനറിയണമായിരുന്നു അവൻ ശരത്തിനോട് തന്നെ ചോദിച്ചു.

 

“”അല്ല കഞ്ചോ സ്വാതി എങ്ങനെ വിവരങ്ങളൊക്കെ അറിഞ്ഞെ…””,

 

“”അയിന് ബുദ്ധിമുട്ട് ഒന്നും ഇണ്ടായില്ല…””,””ഈ വിവരം അറിയാൻ ഇനി കോളേജിൽ ആരും ബാക്കിയില്ല…””,””ജോർജ് സാറൊക്കെ വന്ന്ട്ട്ണ്ടായി…””,””നീ കോളേജിലേക്ക് വരുമ്പൊ തരാം എന്ന് പറഞ്ഞിട്ടാ പോയത്…””,

 

“”അടിപൊളി ഇപ്പൊ ഒര് ആശ്വാസം തോന്ന്ണു…””,

 

ജോൺസൺ കൈയ്യിലെ പ്ലേറ്റുമായി സച്ചിന് അടുത്തേക്ക് വന്നു. വടി പോലെ രണ്ട് പൊറാട്ടയും ഗ്രേവി ബീഫുമാണവൻ വാങ്ങിയത്.

 

“”എന്റെ പൊന്ന് ജോൺസാ എനിക്ക് പൊറാട്ട തിന്നാൻ പറ്റൂല…””,””ചവക്കുമ്പൊ തലേന്റെ ബാക്ക് വേദന ഇട്ക്കും…””,

 

“”അയ്യൊ ഇനി ഇപ്പൊ എന്താ ചെയ്യാ അവടെ വേറെ ഒന്നും ഇണ്ടായില്ല…””,””ഞാനൊരു കാര്യം ചെയ്യാം ചെറ്തായി മുറിച്ച് ചിക്കി ചിക്കി ഇട്ടെരാം നീ കഴിച്ചോ…””,

 

“”മ്മം… അല്ലാണ്ട് വേറെ നിവർത്തിയില്ലല്ലോ…””,

 

ജോൺസൺ ഒന്ന് ഇളിച്ച് കാണിച്ച് പൊറാട്ട വലിച്ച് കീറി ചിക്കി ചിക്കി എടുക്കാൻ തൊടങ്ങി. അപ്പൊ വാതിലീൽ ഒരു മുട്ട് കേട്ടു. പാപ്പി കഴിപ്പ് പാതിയിൽ നിർത്തി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വന്നവനേയും പ്രാകി പോയി വാതിലിൽ തുറന്നു.

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com