ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

അന്നവര് പോയതിന് പിന്നാലെ സച്ചിനും കരഞ്ഞു കൊണ്ട് പുറകേ കൂടി. പടിപ്പുര വാതിലിൽ വരെ അവൻ ചെന്ന് അവര് പോവുന്നതും നോക്കി നിന്നു. ദൂരെ പാട വരമ്പത്തുകൂടി നടന്നു നീങ്ങുന്ന അവൻ്റെ പാവാടക്കാരി അപ്പുവിന്റെ കണ്ണുകളും അനിയന്ത്രിതമായി ഒഴുകിയിരുന്നു. അതൊരു മായാത്ത ചിത്രമായി മൂന്നു വയസുകാരന്റെ ഹൃദയത്തിൽ ഒട്ടി ചേർന്ന് പോയിരുന്നു. പെട്ടന്ന് കിട്ടിയ പുളി വാറിന് അടി കൊണ്ടാണ് സച്ചിൻ ബോധത്തിലെത്തിയത്. വടിയും പിടിച്ച് ദേഷ്യപ്പെട്ട് മുൻപിൽ നിൽക്കുന്ന അച്ഛൻ. അകത്ത് കയറി പോവാൻ ആക്രോശിച്ചു. പേടിച്ച് വിറച്ചു കൊണ്ട് അവനകത്തേക്കോടി. അമ്മയുടെ വകയും കിട്ടി അവര് ചെവി പിടിച്ചു തിരിച്ച് പൊന്നാക്കി. ചെവിയും അടികിട്ടിയ തുടയും തിരുമ്മി സച്ചിൻ തറവാടിന്റെ ഒരു കോണിലൊതുങ്ങി ഇരുന്നു തേങ്ങി. 

 

പിന്നീട് പെട്ടന്നായിരുന്നു അവൻ്റെ അച്ഛൻ പുതിയ വീടും പറമ്പും വാങ്ങിയതും അങ്ങോട്ട് മാറിയതുമെല്ലാം. അപ്പൊ അനിയനും അനിയത്തിക്കും ഒരു വയസായിരുന്നു പ്രായം. അവര് ട്വിൻസായിരുന്നു. കൂടു വിട്ട് കൂടു മാറിയത് കൊണ്ടൊന്നും സച്ചിൻ്റെ അവസ്ഥ മാറിയിരുന്നില്ല. ഇവിടെയും അവനൊരു നിലാ പക്ഷിയായിരുന്നു. അവന്റേതായ ലോകം സ്വയം തീർത്തു അവിടെ പടങ്ങൾ വരച്ചും പന്തുകളിച്ചും ടെറിറ്ററികൾ സൃഷ്ടിച്ചു. 

 

പഴയ ഓരോ കാര്യങ്ങൾ ആലോചിച്ചിരുന്ന് സച്ചിൻ്റെ കണ്ണിൽ നിന്ന് ഒരിറ്റ് വന്ന് ചിത്രത്തിലേക്ക് വീണു. അവനത് തുടച്ചു ഓരോന്നായി മറിച്ച് നോക്കി. തറവാടും അതിനേ ചുറ്റി പറ്റിയുള്ള ചിത്രങ്ങളുമായിരുന്നു മുഴുവൻ. നോക്കികൊണ്ടിരിക്കുന്നതിനിടയിൽ താഴെ നിന്ന് സ്വാതി ഭക്ഷണം കഴിക്കാനായി വിളിച്ചു. അവൻ വരുന്നെന്ന് പറഞ്ഞ് എഴുന്നേറ്റ് ആൽബവും കയ്യിൽ പിടിച്ച് വെളിയിലേക്ക് നടന്നു. മുറിയുടെ വാതിൽ ചാരി സ്റ്റെയറ് ഇറങ്ങി താഴേക്ക് ചെന്നു. ഇവക്ക് ഈ ചിത്രങ്ങളൊക്കെ എവിടുന്ന് കിട്ടി ചോദിക്കണല്ലോ എന്ന് ഉറപ്പിച്ചാണ് സച്ചിൻ താഴേക്ക് ചെന്നത്. 

 

താഴെ ഡൈനിംഗ് ടേബിളിൽ മൂന്നു പാത്രങ്ങളിരിക്കുന്നു നടുക്ക് ആവി പറക്കുന്ന കഞ്ഞിയും ചെറിയ മൂന്നു പാത്രങ്ങളിൽ ചമന്തിയും ഉണക്കമാങ്ങാച്ചാറും പയറുപ്പേരിയും എടുത്തു വച്ചിരിക്കുന്നു. സച്ചിൻ ആൽബവും പിടിച്ച് ടേബിളിന് ചുറ്റി ഇട്ടിരുന്ന ഒരു കസേര വലിച്ചിട്ട് അതിൽ ഇരുന്നു. അടുക്കളയിൽ നിന്ന് ഒരു പാത്രത്തിൽ പപ്പടവുമായി സ്വാതി അങ്ങോട്ടേക്കെത്തി. സച്ചിൻ തല കുനിച്ചിരിക്കുന്ന കണ്ടപ്പഴേ അവക്ക് കാര്യം മനസിലായി. പാത്രം മേശപുറത്ത് വച്ച് അവൻ്റെ അടുത്തേക്കവള് വന്നു മുഖം പിടിച്ചുയർത്തി. സച്ചിൻ്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അവളൊന്ന് വല്ലാതായി.

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com