ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

ജോൺസനും ലിജിനും, കൊണ്ടുവന്ന ഭക്ഷണം പേപ്പർ പ്ലയിറ്റിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു. മെശക്കടുത്തു കണ്ട കസേര വലിച്ചിട്ട് കണ്ണൻ സച്ചിൻ്റെ അടുത്തിരുന്നു.

 

“”എന്ത് പണിയാടാ കാണിച്ചത്…””,

 

കുടിച്ച മദ്യത്തിന്റെ ലഹരിയിൽ കാട്ടികൂട്ടിയതൊന്നും അവന് കാര്യമായി ഓർമ്മയില്ല. ഇപ്പഴാണ് കാട്ടികൂട്ടിയ പോക്രിതരങ്ങൾ മനസിലായത്. സച്ചിൻ കണ്ണനെ നോക്കി ഇളിച്ചു.

 

“”ഇളിക്കല്ലെ നായിന്റോനെ…””,

 

“”എടാ അതാ സെലിബ്രേഷന്റെ ബലത്തിൽ ചെയ്തതല്ലേ…””,

 

“”സെലിബ്രേഷൻ കോപ്പാണ് ഇത് കുത്തിക്കഴപ്പാണ്…””,

 

“”ആ… ഇയത് വിട്രാ…””,””ഇപ്പൊ എല്ലാം കഴിഞ്ഞില്ലേ ഇനി കേസും കൂട്ടോം ഒഴിവാക്കാന്ള്ള വഴി നോക്കാം…””,

 

കണ്ണൻ ഒന്ന് മൂളി. അപ്പഴാണ് വിട്ടിൽ വിളിച്ചില്ലല്ലോന്ന് സച്ചിൻ ഓർത്തത്.

 

“”ടാ ഞാൻ വീട്ടില് പറഞ്ഞില്ല, എന്താ ചെയ്യാ…””,

 

“”അതൊക്കെ പറഞ്ഞു…””,

 

“”ആര്…””,

 

“”ആഹ്… സ്വാതീ മിസ്സ്…””,

 

“”ഏഹ് അവരോ…””,

 

സച്ചിന് അത്ഭുതമായി

 

“”മ്മം… അവരന്നെ…””,””നിങ്ങള് മുൻപ് പരിചയം ഇണ്ടോ…””,””നിന്റെ ഫാമിലിയായിട്ടൊക്കെ അവരെങ്ങനെയാ…””,

 

സച്ചിൻ സ്വാതിയെ ആദ്യം കാണുന്നത് ഇവടെ കോളേജിൽ ജോയിൻ ചെയ്യുമ്പഴാണ്. അതിന്റെ ഉള്ളിൽ അവർക്ക് ഫാമിലിയായിട്ട് ഒരു ബന്ധവും ഉണ്ടായതായിട്ട് അവന് അറിവില്ല.

 

“”ഇല്ലല്ലോ…””,””നീ എന്താ അങ്ങനെ ചോയിച്ചെ…””,

 

സംശയം അവൻ ഭാക്കി വച്ചില്ല അപ്പോ തന്നെ ചോദിച്ചു.

 

“”ഒന്നുല്ലടാ അവര് നിന്റച്ഛനെ വിളിക്കിണ്ടായിരുന്നു…””,””നല്ല ചിരിച്ച് കളിച്ചാണ് സംസാരിച്ചത്…””,

 

“”ചിരിച്ച് കളിക്കേ…””,””ഒരുത്തനിവടെ ചാവാൻ കെടക്കുമ്പൊ അവക്ക് ചിരിയായിരുന്നോ…””,

 

“”നിന്നെ റൂമിക്ക് മാറ്റീട്ടാ വിളിച്ചത്…””,

 

“”ഓഹോ.. അവരെന്താ വിളിച്ച് പറഞ്ഞെ ആവൊല്ലേ…””,

 

“”അതറിയില്ല എന്തായിലും അടീന്റെയും പോലീസ് കേസിന്റെയും കാര്യൊന്നും വീട്ടിൽ പറഞ്ഞ്ട്ടില്ല…””,

 

“”ഹാവു ആശ്വാസായി…””,””പക്ഷെ വേറെ പ്രശ്നം ഇണ്ട്രാ ഈ തലേക്കെട്ടും മൊട്ട തലയും വെച്ചോണ്ട് വീട്ടിൽ കേറി ചെല്ലാൻ പറ്റില്ല…””,

 

“”അതിന് നമ്മക്ക് വഴി ഇണ്ടാക്കാം…””,””തൽക്കാലം മുറി ഒണങ്ങ്ണ വരെ ഞങ്ങളെ ആരേലും വീട്ടില് നിക്കാ…””,””തൽക്കാലം ക്യാമ്പോ അങ്ങനെ എന്തേലും വീട്ടിൽ വിളിച്ച് പറയാം…””,

 

“”അഹ്.. അത് മതി…””,””പിന്നെ ബില്ല് കാര്യങ്ങളൊക്കെ പൈസ ഇണ്ടൊ…””,””വല്ല ഗവൺമെന്റ് ഹോസ്പിറ്റലെങ്ങാനും പോയാ പോരേന്നോ…””,

 

“”അതൊന്നും സീനില്ലെടാ അതൊക്കെ സ്വാതി സെറ്റിൽ ചെയ്ത്ട്ട്ണ്ട്…””,””പിന്നെയ് അവള് ഫോർമിലിറ്റി ഫോമിൽ എഴുതികൊടുത്തത് നീ അവളെ അനിയനാണെന്നാ ഹി… ഹി… ഹി….””,

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com