ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

കുഞ്ഞൂട്ടൻ അപ്പൂനെ നോക്കുമ്പൊ അവളും അത് കേട്ട് സൈലന്റായി. കഞ്ഞിയിൽ എന്തൊക്കെയോ വെരള് വെച്ച് ചെയ്തോണ്ടിരിക്കുന്നു, കഴിക്ക്ണില്ല. 

 

ഇന്ദിരാമ്മയുടേയും ശങ്കരമാമയുടെയും പ്രണയ വിവാഹമായിരുന്നു. അത്യാവശ്യം പ്രതാപികളായ ഒരു തറവാട്ടിലെ ഇളയ മകളായിരുന്നു ഇന്ദിരാമ്മ. അവടെ കാര്യസ്ഥപണിക്ക് നിന്ന ശങ്കരമാമ ഇന്ദിരാമ്മയേം അടിച്ചോണ്ട് പോന്നു. വെറി ഇളകിയ ഇന്ദിരാമ്മയുടെ വീട്ട് കാരെ തടഞ്ഞ് നിർത്തിയത് കുഞ്ഞൂട്ടൻ്റെ മുത്തശ്ശനാണെന്ന്. അന്ന് മുതൽ ശങ്കരമാമ മുത്തശ്ശന്റെ നിഴലായി കൂടെകൂടി. മുത്തശ്ശിക്കും അവരെ നല്ല കാര്യായിരുന്നു. മുത്തശ്ശിയുടെ മരണം വരെ എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്, അതിന് ശേഷം പിരിഞ്ഞ് വേറെ വേറെ പോയി. 

 

മുള് പോയതിൽ കലി കയറീ ഇന്ദിരാമ്മയുടെ വീട്ടികാര് പടി അടച്ച് ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി. പിന്നീട് അവരാരും ഇന്ദിരാമ്മയെ തിരക്കീട്ടുമില്ല ശങ്കരമാമ്മ ഇവരെ അങ്ങോട്ട് പറഞ്ഞ് വിട്ടിട്ടുമില്ല. കുഞ്ഞൂട്ടൻ്റെ മനസിലുള്ളത് അവൻ ഓർത്തെടുത്തു.

 

കുറച്ച് സമയത്തേക്ക് അവർക്കിടയിൽ ഒരു നിശബ്ദത സ്ഥാനം പിടിച്ചു. അതിനെ വകഞ്ഞു മാറ്റിയത് ഇന്ദിരാമ്മയാണ്.

 

“”എന്താണ് രണ്ടും കൂടി ഇര്ന്ന് കൊറിക്ക്ണത്..””,””വേഗം കഴിച്ച് എഴുന്നേക്ക് ഇക്ക് പാത്രം കഴുകി വച്ച് കെടക്കണം..””,

 

അതും പറഞ്ഞ് ഇന്ദിരാമ്മ കഴിച്ച പാത്രവുമെടുത്ത് അകത്തേക്ക് പോയി. കുഞ്ഞൂട്ടനും അപ്പുവും കഴിച്ച ശേഷം അവന്റെ പാത്രം കൂടി അപ്പു എടുത്ത് കൈണ്ട് പോയി കഴുകി വച്ചു. കുഞ്ഞൂട്ടൻ വായ കഴുകി വന്ന് അവിടെ ഇട്ടിരുന്ന ചൂരൽ കസേരയിൽ ഇരുന്നു, ടേബിളിൽ വച്ചിരുന്ന ആൽബം എടുത്തു വീണ്ടും വീണ്ടും മറിച്ച് നോക്കി കൊണ്ടിരുന്നു. 

 

പണികളൊക്കെ കഴിഞ്ഞ് ഇന്ദിരാമ്മ അങ്ങോട്ട് വന്നു കുഞ്ഞൂട്ടന് അടുത്ത് കസേരയിട്ടിരുന്നു. ഒരുപാട് കാലമായി ആഗ്രഹിച്ചത് അനുഭവിക്കാൻ പറ്റിയ സന്തോഷത്തിലായിരുന്നു കുഞ്ഞൂട്ടൻ. അവൻ ഇന്ദിരാമ്മയോട് ഒന്നൂടെ ചേർന്നിരുന്നു.

 

“”മോളിലത്തെ മുറി നിനക്ക് വേണ്ടിയ ഒരുക്കിയെ..””,””അവടെ പോയി കെടന്നോ..””,””എന്റെ ശങ്കരേട്ടന്റെ പുസ്തക മുറിയായിരുന്നു അത്..””,””ഏട്ടൻ പോയേ പിന്നെ ഞാനാമുറിയിൽ കയറീട്ടില്ല..””,””അപ്പു അതിനകത്ത് വല്ലപ്പോഴും കയറാറൊള്ളു..””,

 

കുഞ്ഞൂട്ടനതിനൊന്ന് മൂളി എന്നിട്ട് ഇന്ദിരാമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി അവരും അവനെ തന്നെയാണ് നോക്ക്ണത്.

 

“”ഞാനിന്ന് അവടെ കിടന്നോട്ടേ..”” ഉമ്മറ കൊലായിലേക്ക് ചൂണ്ടി കാട്ടി കുഞ്ഞൂട്ടൻ ചോദിച്ചു.

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com