ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

“”കെടക്കടാ അവടെ…””,””നീ കള്ളു കുടിക്കും അല്ലേ…””,

 

എന്നും പറഞ്ഞ് ഒന്നും കൂടി അമുക്കി അവൻ കെടന്ന് വെപ്രാളപ്പെട്ടു ഇടത്തേ കൈ കെട്ടി വച്ചതൊണ്ട് അനക്കാനും വയ്യ വലത്തേ കൈയ്യിന് അവളെ പിടിച്ച് മാറ്റാനുള്ള ശക്തിയും അവനില്ല.

 

“”നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കള്ള് കുടിക്കര്തെന്ന്…””,

 

“”അയ്യോ… സ്വാതീ വിടോ…””,””നീ എന്നോട് സിഗരറ്റ് വലിക്കണ്ടാന്നല്ലേ പറഞ്ഞെ…””,””അത് ഞാൻ ചെയ്യലില്ലാ…””,

 

“”സിഗരറ്റിന്റെ കാര്യം മാത്രം ആയിരുന്നില്ല..””,””കള്ള് കുടിയും അതിൽ പെടും..””,””മനസ്സിലായോ…””,

 

“”ആ… മനസിലായേ… പിടി വിട്.. പിടി വിട്…””,

 

“”ഇനി നീ കള്ള് കുടിക്കോ…””,

 

“”ഇല്ലാ കുടിക്കൂലാ…””,””കള്ള് പോയിട്ട വെള്ളം പോലും ഞാൻ കുടിക്കൂല…””,

 

“”വെള്ളം ഒക്കെ കുടിച്ചോണ്ടു..””,””കള്ളെങ്ങാനും കുടിച്ചൂന്ന് ഞാനറിഞ്ഞാൽ..””,””അന്ന് നിന്റെ അവസാനാ, മനസ്സിലായോ…””,

 

“”ആഹ് മനസിലായി മനസിലായി…..””,

 

“”എന്നാ എന്റെ തലേ തൊട്ട് സത്യം ചെയ്യ്…””,””ഇനി കുടിക്കൂലാന്ന്…””,

 

അവൻ കൈയ്യെടുക്ക് സ്വാതിയുടെ തലേല് വച്ച് സത്യം ചെയ്ത് കൊടുത്തു.

 

“”എന്റെ സ്വാതിയാണെ ഞാനിനി കള്ള് കൈ കൊണ്ട് തൊടില്ല…””,””സത്യം സത്യം സത്യം ഹാ…””,

 

അവള് കൈ പതുക്കെ അയച്ചു എന്നിട്ട് സച്ചിൻ്റെ കവിളത്തൊന്ന് തട്ടി ഇളിച്ചോണ്ട് ഗുഡ് ബോയ് എന്നും പറഞ്ഞ് ചാടി തുള്ളി പോയി. അവള് കൊണ്ടുവന്ന ബാഗിൽ നിന്ന് ഒരു ജീൻസും ഷർട്ടും എടുത്തു കൊടുത്തു. അവനിപ്പഴും തലേന്നത്തെ മെറൂൺ കളർ കുർത്തയും ബ്ലാക്ക് മുണ്ടുമാണ് ഉടുത്തിരുന്നത്.

 

“”ന്നാ ഇത് ഇട്ട് വാ…””,

 

അവന് നേരെ കുപ്പായങ്ങൾ നീട്ടി. സച്ചിനത് വാങ്ങി പോവാൻ തിരിഞ്ഞപ്പൊ എവിടെന്നോ ഒരു തോർത്ത് തോളത്തു വന്നു വീണു.

 

“”ഒരാഴ്ചത്തേക്ക് തലനനയ്ക്കാൻ പറ്റില്ല..””,””തൽക്കാലം തോർത്ത് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് മേലൊക്കെ ഒന്ന് തൊടക്ക്…””,

 

അവള് പറയുന്നതിന് സച്ചിൻ പ്രതികരിക്കാതെ നിന്നപ്പൊ 

 

“”ഇനി അതും ഞാൻ ചെയ്ത് തരണോ…””,

 

എന്നും ചോദിച്ച് അവൻ്റെ അടുത്തേക്ക് ചെന്നു. സച്ചിനെന്തോ നാണം വന്നു “വേണ്ട” ന്നും പറഞ്ഞ് അവൻ വേഗം ബാത്റൂമിൽ കയറി. കുറച്ച് നിമിഷത്തിൽ ഡ്രസ്സ് ചെയ്ത് റെഡിയായി. റൂമിലെ എല്ലാം എടുത്ത് പായ്ക്ക് ചെയ്യായിരുന്നു സ്വാതി. ഇറങ്ങി വന്ന സച്ചിനെയൊന്ന് അവള് നോക്കി.

 

“”ഞാൻ വിചാരിച്ച അത്ര ബോർ ഒന്നും ആയില്ല…””,””ഒരു മെനയൊക്കെ തോന്ന്ണ്ട്…””,

 

“”ഉവ്വ ഉവ്വ..””, 

 

അതും പറഞ്ഞു സച്ചിൻ തൻ്റെ കൈയ്യിലെ തോർത്തെടുത്ത് സ്വാതിക്ക് നേരെ നീട്ടി. അവളതെടുത്ത് ബാഗിലാക്കി. സ്വാതി പിച്ചിയ ഇടം ഒന്ന് നോക്കി നല്ല വട്ടത്തിൽ ചുവന്ന് കെടക്ക്ണ്ട്.

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com