ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

“”ഇതിലും ഭേദം അവമ്മാർടെ തല്ല് കൊണ്ട് ചാവ്ണെയായിരുന്നു””,””എന്റെ എറച്ചി പൊളിഞ്ഞ് പോന്നു..””,””ഇത് എന്തിന്റെ കുഞ്ഞാണോ ദൈവമേ…””,

 

ശബ്ദം കുറച്ചാണ് അവനത് പറഞ്ഞത്. ഇനി പറഞ്ഞതെങ്ങാൻ കേട്ടാൽ അതിന് വെറെ പിച്ച് കിട്ടും. എന്നാൽ സ്വാതി അത് കേട്ടിരുന്നു.

 

“”എന്താ…?””,

 

കൊറച്ചുറക്കെ തന്നെ സച്ചിനോടവൾ ചോതിച്ചു.

 

“”ഏഹ്..എന്താ..””, 

 

അവനും തിരിച്ച് ചോതിച്ചു.

 

“”അല്ല എന്തോ ഇപ്പൊ പറഞ്ഞല്ലൊ അതെന്താന്ന ചോയിച്ചെ…””,

 

“”ഞാനോ… ഞാനോന്നും പറഞ്ഞില്ല…””,

 

“”പെരണ്ട് കളിക്കണ്ട എന്താ പറഞ്ഞത്…””,

 

സ്വാതി അവനെ വിടുന്ന ലക്ഷണമില്ലല്ലോ.

 

“”അത് വേറൊന്നും അല്ല മിസ്സിനീയിടെയായിട്ട് തീരെ സ്നേഹമില്ലാന്ന് പറയായിരുന്നു..””,””വേറെ ആരോടും അല്ല എന്നോടന്നെ…””,

 

അത് പറഞ്ഞതും അവളുടെ കണ്ണൊക്കെ ചെറുതായി കലങ്ങി. കരഞ്ഞത് സച്ചിൻ കാണാതിരിക്കാൻ തല കുനിച്ച് കണ്ണിലെ വെള്ളപ്പാച്ചിൽ തടഞ്ഞു.

 

“”നിന്നെ ആരോ അടിച്ചു ഹോസ്പിറ്റലിലാണെന്നൊക്കെ കുട്ടികള് പറഞ്ഞപ്പൊ ഞാൻ എന്തു മാത്രം ടെൻഷനടിച്ചൂന്നറിയോ…””,””ഒന്ന് മുഖം കൂടി കഴുകതെയാ ഞാൻ ഓടി ഇങ്ങട്ട് വന്നത് ഇന്ന്ട്ടിപ്പൊ സ്നേഹമില്ലാന്ന്…””,

 

അവളോരോന്ന് എണ്ണി പറഞ്ഞ് കരഞ്ഞോണ്ടിരുന്നു. പറഞ്ഞത് ഇത്ര വല്ല്യ അപരാധം ആയിരുന്നോ.  സച്ചിനവളുടെ അടുത്തേക്ക് വേഗം നടന്നടുത്തു വലതു കൈയ്യെടുത്ത് അവളുടെ മുഖമൊന്നുയർത്താൻ ശ്രമിച്ചു. പക്ഷെ അത് വിസമ്മതിച്ചു, അടുത്ത നിമിഷം അവൻ്റെ നെഞ്ചിലേക്ക് തലവെച്ച് കിടന്നു കരയാൻ തുടങ്ങി. സച്ചിൻ കൈ പൊക്കി അവളുടെ മുടിയിലൂടെ ഒന്ന് തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇനി എന്ത് പറയണം എന്ന് അവനൊരൂഹം കിട്ടിയില്ല. സച്ചിൻ്റെ ചെറിയ ഒരു പരിഭവം പോലും സ്വാതിയെ വല്ലാണ്ട് സ്വാധീനിക്കുന്നുണ്ടെന്നവന് മനസിലായി. 

 

“”ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല ഒരു തമാശക്ക്…””,

 

“”ഇതാണോ തമാശ, ഇനി ഇങ്ങനെ പറഞ്ഞാൽ ഈ സ്വാതി പിന്നെ നിന്റെ മുൻപിൽ പോലും വരില്ല…””,

 

“”ഛേ എന്താ ഇത് എഴുന്നേറ്റേ…””,””ഞാൻ എന്തേലും പൊട്ടത്തരം പറഞ്ഞൂന്ന് വിചാരിച്ച്..””,””അത് വിട്ടെ..””,””ഒന്നുല്ലങ്കിലും നീ എന്നേക്കാളും രണ്ട് മൂന്ന് വയസ് മൂത്തതല്ലേ…””,””അയ്യേ…””,””ഇത്ര ചെറിയ കാര്യത്തിന് ഇങ്ങനെ കെടന്ന് കരയാണോ…””,

 

ഒരു കെറുവോടെ അവളവന്റെ നെഞ്ചിൽ നിന്ന് എഴുന്നേറ്റു. ചാലിട്ടൊഴുകിയ കണ്ണോക്കെ തുടച്ചു കൺമഷി യൊക്കെ ആകെ പരന്നു ചുണ്ടും കൂർപ്പിച്ച് നിക്കാണ് അവള്. 

 

“”എനിക്കത് ചെറിയ കാര്യല്ല…””,

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com