ആറാം 👹 തീയാട്ട്[Sajith] 1407

Views : 19694

ആറാം 👹 തീയാട്ട്

Author : Sajith

[ Previous Part ]

 

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം.

 

***

 

    കടക്,കടക്,കടക്……. 

 

അവൻ കണ്ണുതുറക്കുമ്പോൾ വെറുപിടിപ്പിക്കുന്ന ശബ്ദത്തോടെ കറങ്ങികൊണ്ടിരിക്കുന്ന ഫാനാണ് കണ്ണിൽ പെട്ടത്, ചുറ്റും നിശബ്ദത. തലക്ക് പുറകുവശം ചെറുതായി വേദന തോന്നുന്നു, ആദ്യത്തെ മരവിപ്പ് പോയിക്കാണും. തലയിലൊരു കെട്ടുണ്ട് കൂടെ ഇടത് കൈയ്യിലൊരു കെട്ടും, എന്തോ മുറിവാണ് അത് അസഹ്യമായി തോന്നിയില്ല എന്നാലും അനക്കിയില്ല. കണ്ണ് മൂടപ്പെട്ടിരുന്ന രക്തത്തിന്റെ അംശമൊക്കെ തുടച്ച് മാറ്റീട്ട്ണ്ട് ഇപ്പൊ കണ്ണ് ചെറുതായി തുറക്കാൻ സാധിക്കും. 

 

ജനലിൽ കൂടി സൂര്യപ്രകാശം കടന്നു വരുന്നു, നേരം വെളുത്തിട്ടേ ഇണ്ടായിരുന്നോള്ളു. വേദനയോടെ സച്ചിനൊന്ന് തല ചരിച്ച് നോക്കി. കുമ്മായം പൂശിയ പോലെ തോന്നിക്കുന്ന ചുമര്. അവൻ്റെ അടുത്ത് തന്നെ സ്റ്റാന്റിൽ ഡ്രിപ്പ് ബോട്ടിൽ തൂക്കി ഇട്ടിരിക്കുന്നു. അപ്രതീക്ഷിതമായിട്ടാണ് അപ്പറെ ബെഡിൽ കിടക്കുന്ന ആളെ അവൻ ശ്രദ്ധിച്ചത് ‘മനു’. അവനും കണ്ണ് തുറന്ന് കിടക്കാണ് തല തിരിച്ച് സച്ചിനെ തന്നെ നോക്കികിടക്കുന്നു.

 

അവൻ ശ്രദ്ധിക്കുന്നെന്ന് കണ്ടപ്പൊ മനു ചിരിച്ചു. ഇതെന്ത് മറിമായം കൊറച്ച് നേരം വരെ തമ്മിൽ തമ്മിൽ വെട്ടിക്കീറാൻ വെറിപൂണ്ടു നടന്നവരാണ് രണ്ട്പേരും. ഇനി ഇത് തോന്നുന്നതല്ലല്ലോ, സച്ചിൻ വലത് കൈകൊണ്ട് കണ്ണൊന്ന് തിരുമ്മി ഒന്നൂടെ നോക്കിയപ്പൊ മനസിലായി തോന്നിയതല്ല മനു തന്നെ നോക്കി ചിരിക്കാണ്. സച്ചിനും അവനെ നോക്കി ഒരു വിളറിയ ചിരി കൊടുത്തു. മനുവിനെ അഭിമുഖീകരികാൻ എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ, അതവൻ മനസിലാക്കീന്ന് തോന്ന്ണു, സച്ചിനെ നോക്കി കണ്ണടച്ച് ‘കൊഴപ്പമില്ലെന്ന്’ കാണിച്ചു. അവന്റെ തലയിലും ഒരു കെട്ടുണ്ട് കവിളിന് ചെറിയ വീക്കവും. അമാന്തിക്കാതെ തന്നെ തല ചെരിച്ച് സചിൻ ഒരു ‘സോറി’ പറഞ്ഞു. അതിന്റെ ഒപ്പം കണ്ണും അടച്ച് കാണിച്ചു. 

 

തലചെരിച്ചപ്പൊ ചെറിയ വേദനയെടുത്ത് ഒന്ന് ഞരങ്ങി. അപ്പഴാണ് മടിയിൽ ചെറിയൊരു അനക്കം തോന്നിയത്. തല പൊക്കി നോക്കാൻ സച്ചിന് കഴിഞ്ഞില്ല. കഴിയാവുന്ന അത്ര അവൻ ചരിച്ച് നോക്കി തൊട്ടപ്പുറത്ത് ഒരു മേശക്ക് ചുറ്റും ഇട്ടിരുന്ന കസേരയിൽ ഇരിക്കുന്നു അനിയും കണ്ണനും, നല്ല ഉറക്കമാണ്. കൊറച്ചപ്പുറത്ത് മാറി നിലവാരം കുറഞ്ഞ ഏതോ ടൈൽ പാകിയ ഫ്ലോറിൽ ഒരു ബെഡ് വിരിച്ച് അതിൽ ശരത്തും പാപ്പിയും ജോൺസനും ലിജിനും അട്ടിക്കിട്ടപോലെ കെട്ടിപിടിച്ച് കെടന്നൊറങ്ങുന്നു. അപ്പൊ ആരാണ് മടിയിൽ കിടക്കുന്നെ സന്ദീപോ ഉനൈസോ, ആളെ മനസിലാവാതെ സച്ചിൻ മുറുമുറുത്തു

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com