ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

സച്ചിനെ നോക്കാതെ അവള് പറഞ്ഞ്. മുറിയിൽ നിന്ന് എടുക്കാൻ ബാക്കിയുള്ളതൊക്കെ എടുത്തു.

 

“”രാവിലെ വന്നപ്പൊ എന്ത് സുന്ദരിയായിരുന്നതാ…””,”|ഇപ്പൊ കണ്ടില്ലെ കൺമഷിയൊക്കെ പരന്ന് ആകെ കോലം കെട്ടു…””,

 

അവൾ ഒന്ന് തിരിഞ്ഞോക്കി ചുണ്ടു കൂർപ്പിച്ച് കോക്രി കാണിച്ച് റൂമിനകത്തെ വാഷ് ബെയ്സണിൽ മുഖം കഴുകി വന്നു. കൺമഷിയും ചാന്ദുമൊന്നുമില്ലാതെയ്യും പെണ്ണിനെ കാണാൻ സുന്ദരിയായിരുന്നു. അവളെയൊന്ന് ചൊടുപ്പിക്കാനായി വീണ്ടും സച്ചിൻ ഓരോന്ന് പറഞ്ഞു.

 

“”ആ… വാർണിഷടിച്ചത് പോയപ്പൊ ഒരു നാൽപ്പത് കാരീടെ പ്രസരിപ്പ് വന്നു…””

 

അവക്ക് ആ പറഞ്ഞത് തീരെ പിടിച്ചില്ല.

 

“”ഞാനതങ്ങ് സഹിച്ചു…””,””നീ പോടാ പട്ടീ…””,

 

പെണ്ണ് കുറുമ്പ് കുത്തി.

 

“”ദേ ടീച്ചറൊക്കെ ശരിതന്നെ എന്ന് വിചാരിച്ച് ചീത്ത വിളിച്ചാണ്ടല്ലോ…””,””കയ്യും കാലും കെട്ടി വല്ല കാട്ടിലും കൊണ്ടോയി കളയും…””,

 

“”ഓഹ് പിന്നേ കെട്ടാനിങ്ങ് ബാ മോൻ..””,””ഞാൻ നിന്ന് തര് അല്ലേ…””,

 

അവളോട് ഓരോന്ന് പറഞ്ഞ് ശുണ്ഡി പിടിപ്പിച്ചിരിക്കാൻ നല്ല രസം തോന്നിക്കാണണം അവന്.  

 

രണ്ട് മണിക്ക് മുന്നെ അവർ ഹോസ്പിറ്റലിൽ നിന്നിറങ്ങി. ഉച്ചക്ക് മിസ്സിന്റെ വീട്ടിൽ നിന്നാണ് ഭക്ഷണം. ചുങ്കത്തറയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നല്ലാതെ മിസ്സിന്റെ വീടെവിടെയാണെന്നൊന്നും അവനറിയില്ല. അമ്മ മാത്രേ വിട്ടിലൊള്ളെന്നും കേട്ടിട്ട്ണ്ട്. ആ… എന്തായാലും അങ്ങോട്ടേക്കല്ലേ പോവ്ണെ കാണാം പരിചയപ്പെടാം. സച്ചിൻ മനസ്സിൽ കരുതി.

 

അവൻ സ്വാതിയുടെ കുടെ ഹോസ്പിറ്റലിനകത്ത് തന്നെ സെറ്റ് ചെയ്ത് വച്ചിരുന്ന മെഡിക്കൽ ഷോപ്പിലേക്ക് കയറി. വേണ്ടുന്ന മരുന്നുകളെല്ലാം വാങ്ങുന്നതിനിടക്ക് സ്വാതിയെ ഒരു നേഴ്സ് തട്ടിവിളിച്ചു എന്നിട്ടൊരു പേപ്പർ അവളുടെ കൈയ്യിൽ കൊടുത്തു. സച്ചിനതൊന്ന് വാങ്ങി നോക്കി ബ്ലഡ് ഡൊണേറ്റ് ചെയ്യുമ്പോൾ കിട്ടണ സെർട്ടിഫിക്കറ്റ്. അപ്പൊ ഇവളാണോ തനിക്ക് ബ്ലഡ് തന്നത്. ശരത്തിനെ വിളിച്ചോക്കാം അപ്പൊ അറിയാം. അവൻ്റെ ഫോണിപ്പഴും പോക്കറ്റിൽ തന്നെ ഇണ്ട്. അവരവിടെ റിസപ്ഷനിൽ പറഞ്ഞ് ഒരു ടാക്‌സി പിടിച്ചു,  പോവണ്ട സ്ഥലം അവള് തന്നെ ഡ്രൈവർക്ക് പറഞ്ഞ് കൊടുത്തു. ഹോസ്പിറ്റൽ കോമ്പോണ്ടിന്റെ ഗേറ്റ് കടന്ന് വണ്ടി പുറത്തേ സംസ്ഥാന പാത ചുംബിച്ചു കൊണ്ട് യാത്രയായി. 

 

ഇറങ്ങുമ്പോൾ നേരിയ മഴ ചാറ്റലുണ്ടായിരുന്നു പിന്നെ അത് ശക്തി പ്രാപിക്കുകയും കുറയുകയും ചെയ്ത് കൊണ്ടിരുന്നു. മഴത്തുള്ളികൾ സച്ചിൻ്റെ തലയ്ക്ക് പുറകിൽ തട്ടാതിരിക്കാൻ സ്വാതി കാറിന്റെ മുഴുവൻ വിന്റോ ഗ്ലാസുകളും ഉയർത്തി. എസി ഇടാതെ തന്നെ മഴയുടെ കുളിര് ചെറു മട്ടത്തിൽ അനുഭവിക്കുന്നുണ്ട്. അവനത് തരണം ചെയ്യാൻ പുതച്ചിരുന്ന ഷാൾ സ്വാതി സച്ചിൻ്റെ തല വഴിയിട്ട് മൂടി, അതോണ്ട് അവളോട് ഒന്ന് കൂടി ചേർന്നിരിക്കാൻ അവന് ഒരു ചാൻസ് ചുളുവിൽ വീണുകിട്ടി. കോഴിത്തരം ആണെന്ന് കരുതേം ഇല്ല എന്നാൽ ആസ്വദിക്കുകയും ചെയ്യാം. ഷാളിന് അവള് മേനിയിൽ തൂവിയ ഒരു ക്ലാസ് പനിനീർ പൂവിന്റെ അത്തറിന്റ മണം, കൊള്ളാം… ഒന്നൂടി ചേർന്നിരുന്നു അവൻ്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി. സ്വാതിയുടെ തളിരുമേനിയിൽ നിന്ന് വിയർപ്പ് വമിക്കുന്ന ഗന്ധം കാറിലാകെ നിറഞ്ഞു നിന്നു. അപ്പഴാണവൻ ശ്രദ്ധിച്ചത് ഡ്രൈവർ മിററിലൂടെ സ്വാതിയെ തന്നെ ശ്രദ്ധിക്കുകയാണ്. ചുണ്ടോണ്ടൊക്കെ ഒരോ കോപ്രായങ്ങൾ കാണിക്കുന്നു, ഇടക്കയാളുടെ കൈയ്യ് ചുണ്ടിലേക്ക് പോവുന്നു.  സച്ചിനത് കണ്ട് തള്ളവിരലേന്ന് വലിഞ്ഞു കയറി. സ്വാതിയുടെ ഈ മാസ്മരിക ഗന്ധം അയാൾക്കും കിട്ടിക്കാണും. അവന്റെയുള്ളിൽ വല്ലാത്തൊരു അസൂയ ഉടലെടുത്തു ഇവൾ എന്റെയാ, എന്റെ മാത്രാ ഇനി താൻ നോക്കിയാൽ തൻ്റെ പെട്ട തല ഞാൻ അടിച്ച് പൊളിക്കും എന്ന് അയാളോട് വിളിച്ച് പറയാൻ തോന്നി. പ്രണയിക്കുന്നവർക്ക് അസൂയ കൂടുതലായിരിക്കും എന്ന് എവിടെയോ കേട്ടപോലെ സച്ചിന് തോന്നി. അവൻ സ്വാതിയെ ഒന്ന് നോക്കി അവൾ നല്ല ഉറക്കത്തിലാണ്, തല സീറ്റിൽ ചാരിവെച്ച് കിടക്കുന്നു ഷാളൊക്കെ അലങ്കോലമായി മാറിൽ നിന്ന് മാറിയിരുന്നു. തനിക്ക് മാത്രം അവകാശപ്പെട്ടതെന്ന് സ്വയം വിശ്വസിക്കുന്നത് ഈ തെണ്ടി നോക്കാണോ. 

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com