ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

നല്ല കണി കുളിച്ചൊരുങ്ങി മുടായൊക്കെ പോണി ടെയില് കെട്ടിയിട്ട് കണ്ണൊക്കെ എഴുതി കൈയ്യിലൊരു കവറും ഒരു ട്രാവലിംങ് ബാഗുമായി സ്വാതീ മിസ്സ്. അവര് അകത്തേക്ക് കയറിവന്ന് കൈയ്യിലേ കൂട് ടേബിളിൽ വച്ചു നടന്ന് സച്ചിൻ്റെ അടുത്തേക്ക് വന്നു, പുഞ്ചിരിതൂവുന്ന ആ മുഖം കണ്ടപ്പൊ രണ്ട് കൈകൊണ്ടും കോരിയെടുത്ത് ചുണ്ടത്തൊരു മുത്തം കൊടുക്കാനാണവന് തോന്നിയത്. അനിയനെന്ന് പറഞ്ഞതിന്റെ ചെറിയ പരിഭവം ഉണ്ടായിരുന്നു. അത്കൊണ്ട് സച്ചിൻ മുഖം കനപ്പിച്ച് പിടിച്ചു. അടുത്തെത്തിയ സ്വാതി തലയൊക്കെ ഒന്ന് തൊട്ട്നോക്കി.

 

“”എങ്ങനെ ഇണ്ടെടാ മൊട്ടത്തലയാ…””,

 

“”ആ കൊഴപ്പില്ല…””,

 

അവൻ വല്ല്യ താൽപര്യമില്ലാത്ത പോലെ പറഞ്ഞു. അപ്പഴാണ് അവള് കൈയ്യിലെ പ്ലേറ്റ് ശ്രദ്ധിച്ചത്.

 

“”എന്താടാ ഇത്…””,””വയ്യാണ്ടിരിക്കണ ആൾക്കാർക്ക് തിന്നാൻ പറ്റിയ സാനം പൊറോട്ടേം ബീഫും…””,

 

എല്ലാവരേം നോക്കി അവളത് പറഞ്ഞു എന്നിട്ട് സച്ചിൻ്റെ കൈയിലെ പ്ലേറ്റ് വാങ്ങി അവടെ മേശപ്പുറത്ത് വച്ചു. 

 

പിന്നെ അവള് കൊണ്ടു വന്ന കവറിൽ നിന്ന് രണ്ട് ചോറ്റു പാത്രം എടുത്തു രണ്ടു പ്ലെയ്റ്റും കൂടെ ഇണ്ടായിരുന്നു. അതിലേക്ക് ചോറ്റ്പാത്രത്തിൽ കൊണ്ട് വന്നിരുന്ന മട്ടയരി കഞ്ഞി ഒഴിച്ചു കൂടെ ഒരു ചെറിയ കറി പാത്രത്തിലേക്ക്, പുളിയും കൂട്ടി ചുട്ടരച്ച തേങ്ങാ ചമ്മന്തിയും കടുകു മാങ്ങാ അച്ചാറും കുറച്ച് ചീരുപ്പേരിയും ഇട്ടു. അങ്ങനെ രണ്ട് പാത്രത്തിലാക്കി ഒരെണ്ണം മനൂന് കൊടുത്തു മറ്റേ പാത്രവും എടുത്ത് സച്ചിൻ്റെ അടുത്തിരുന്ന ടേബിളിൽ കൊണ്ടു വച്ചു. ശരത്തിനോട് ഇരുനിടത്ത് നിന്ന് എഴുന്നേറ്റ് മാറാൻ പറഞ്ഞ് അവനിരുന്ന കസേരയിൽ അവള് കയറി ഇരുന്നു. കഞ്ഞിക്കായി സച്ചിൻ കൈ നീട്ടി, പക്ഷെ അവള് കൊടുത്തില്ല. സ്വാതി തന്നെ അവന് കോരി കൊടുത്തു. പെട്ടന്നുണ്ടായ നീക്കത്തിൽ അവനെന്തോ മടിപോലെ തോന്നി. ഇഷ്ടമില്ലാത്തോണ്ടല്ല ഇവന്മാരുടെ മുന്നിൽ വച്ച് ഇങ്ങനെയൊക്കെ ഒരു പെണ്ണ് ചെയ്യ്ണെ കണ്ടാ തൊലിയുരിക്കും ഷുവറാ. സച്ചിനെയും അവളേയും മാറി മാറി നോക്കി ഇളിക്കാണ് പട. അവനെ കഴിപ്പിക്കാൻ അവക്ക് നല്ല ആവേശമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന പരിഭവം ഒക്കെ എങ്ങോ പോയി. സച്ചിനും സ്വാതിയും ഒരു കാന്തത്തിന്റെ സൗത്തും നോർത്തും പോലെ ആകർഷിക്കുന്നതായിട്ട് തോന്നി. 

 

കഞ്ഞി മുഴുവൻ കുടിച്ച് കഴിഞ്ഞ് അവളുടെ ഷാള് കൊണ്ട് അവൻ്റെ ചുണ്ടൊപ്പുമ്പോൾ ഒരു പ്രത്രേക സുഖം, ആഹ് ഷാളിന്റെ ഗന്ധം മൂക്കിലേക്കടിച്ചു കയറി ഈ സൗത്തിന് നോർത്തിനെ ആകർഷിക്കാൻ കൂടുതൽ കാരണങ്ങൾ സാഹചര്യങ്ങൾ തന്നെ സൃഷ്ടിച്ചെടുത്തു. അവള് കഴിച്ചോ എന്നും ചോദിക്കാൻ മറന്നില്ല. അതിന് സ്വാതിയവൻ്റെ കണ്ണിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് തലയാട്ടി. 

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com