അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 325

“ഇങ്ങു കൊണ്ടുവാ അത്… മതി വലിച്ചു കയറ്റിയത്…”

 

വിജയന്റെ കയ്യിൽ നിന്നും ആ സിഗരറ്റും മടിക്കുത്തിൽ ബാക്കി ഉണ്ടായിരുന്ന സിഗരറ്റ് പാക്കറ്റും കൂടി എടുത്തിട്ടാണ് മിനി താഴേക്ക് പോയത്

 

മിനി പോകുന്നതും നോക്കി നിന്ന വിജയൻ കുറച്ചു സമയം കൂടി അവിടെ നിന്നതിനു ശേഷം താഴേക്ക് നടന്നു

 

കയ്യിൽ ബുക്ക്‌ നിവർത്തി പിടിച്ചിട്ടുണ്ടെങ്കിലും അച്ചുവിന്റെ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല

 

നാമം ജപിക്കുന്ന സമയത്ത് രാഘവൻ വന്നതും വിജയനോട് സംസാരിച്ചതിനു ശേഷം സങ്കടത്തോടെ മടങ്ങിപ്പോകുന്നതും കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചത് എന്താണെന്നും അതൊരു നല്ല കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അവൾക്ക് മനസ്സിലായിരുന്നു

 

ചാരിയിരുന്ന വാതിൽ ചെറിയ ശബ്ദത്തോടെ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ വാതിൽക്കലേക്ക് നോക്കുന്നത്. വാതിൽക്കൽ വിജയനെ കണ്ടതും അവൾ ബഹുമാനത്തോടെ ഇരുന്ന ഇടത്തു നിന്നും എഴുന്നേറ്റു

 

“മോൾ എന്തെടുക്കുവാ…”

 

കയ്യിലുരുന്ന ബുക്ക്‌ മടക്കി മേശപ്പുറത്തു വച്ചതിനു ശേഷം അച്ചു വിജയന്റെ അരികിലേക്ക് ചെന്നു

 

“ഏയ്യ് …ഒന്നൂല്ലച്ഛാ ഒരു ബുക്ക്‌ വായിക്കുകയായിരുന്നു…”

 

“ഹ്മ്മ്… മോളിങ്‌ വാ, ഇവിടെ ഇരിക്ക് അച്ഛന് മോളോട്കുറച്ചു സംസാരിക്കാൻ ഉണ്ട്”

 

വിജയൻ അച്ചുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് കട്ടിലിന്റെ അരികിലേക്ക് നടന്നു. അച്ചു കട്ടിലിൽ ഇരുന്നതും അവൾക്കെതിരായി ഒരു കസേര വലിച്ചിട്ടുകൊണ്ട് വിജയനും

 

“എന്താച്ഛാ…”

 

വിജയൻ ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് സംസാരിച്ചു തുടങ്ങി.

 

“അച്ഛൻ ചോദിക്കുന്നതിനു മോൾ സത്യസന്ധമായ മറുപടി തരണം…”

 

“ചോദിക്ക് അച്ഛാ …”

 

“മോൾക്ക് ഗൗതമിനെ ഇഷ്ടമായോ…”

 

അതിന് മറുപടി ഒന്നും പറയാതെ അച്ചു മുഖം കുനിച്ചു

54 Comments

  1. Skyline 12B

Comments are closed.