അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 325

“ഹ…ഹ…ഹ… അയ്യോ… എനിക്ക് മേലെ… എന്തൊക്കെയായിരുന്നു… ഞാൻ ചുമ്മാ വിളിച്ചതാ… നിന്നോട് സംസാരിക്കാൻ വിളിച്ചതാ… എന്നിട്ടിപ്പോ എന്തായി”

 

ഇങ്ങനെ ഒരു കളിയാക്കൽ അനാമികയുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഗൗതമിന് വലിയ  ചമ്മൽ ഒന്നും തോന്നിയില്ല

 

“കഴിഞ്ഞെങ്കിൽ പറ… എന്താ അങ്ങനെ ഒരു മെസ്സേജ് അയച്ചത്…”

 

അടുക്കളയിൽ ലക്ഷ്മിയും വളരെ സന്തോഷത്തിൽ ആയിരുന്നു. അച്ചുവിന്റെ വീട്ടുകാർക്ക് ഈ ബന്ധത്തിന് താല്പര്യം ഉണ്ട് എന്ന് രാത്രി സീത വിളിച്ചു പറഞ്ഞത് മുതൽ അച്ചുവും ഗൗതമും തമ്മിൽ ഉള്ള വിവാഹം അവർ മനസ്സിൽ കണ്ട് തുടങ്ങിയിരുന്നു

 

“അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാ… പെട്ടന്ന് വരാം…”

 

കുളിച്ച് ഡ്രസ്സ്‌ മാറി എങ്ങോട്ടാ പോകുവാൻ തയാറായി വന്നു നിൽക്കുന്ന ഗൗതമിനെ കണ്ടതും ലക്ഷ്മിക്ക് ദേഷ്യം വന്നു

 

“നീ എങ്ങോട്ടാ അപ്പൂ ഈ വയ്യാത്ത കയ്യും വച്ചുകെട്ടിക്കൊണ്ട്…”

 

“ദേഷ്യപ്പെടല്ലേ ലക്ഷ്മിക്കുട്ടീ… ഞാൻ വേഗം വരാം…”

 

“നീ എങ്ങോട്ടും പോകുന്നില്ല. മര്യാദക്ക് വീട്ടിൽ കേറി ഇരുന്നോ…”

 

“ഒരു ചെറിയ കാര്യം ഉണ്ടമ്മേ… പെട്ടന്ന് വരാന്നേ…”

 

“എന്ത് ചെറിയ കാര്യം…”

 

“ഒന്ന് ഹോസ്പിറ്റലിൽ പോണം…”

 

“ഈ വയ്യാത്ത കയ്യും കൊണ്ടോ…”

 

“അതൊന്നും കുഴപ്പം ഇല്ലമ്മേ…”

 

54 Comments

  1. Skyline 12B

Comments are closed.