അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

“കാന്റീൻ വേണ്ട ഡോക്ടറെ… നമുക്ക് ഡോക്ടർ ന്റെ മുറിയിലേക്ക് പോകാം…”

 

“ഓഹ്‌…അപ്പൊ അത്രക്ക് പ്രധാനപ്പെട്ട കാര്യമാണോ… എന്നാൽ ശരി താൻ വാ…”.

 

ഗൗതമിനു മുന്നിലായി സാം നടന്നു.

 

അപ്പോഴാണ് ക്യാഷ്വാലിറ്റിയുടെ മുന്നിൽ ഒരാൾക്കൂട്ടം ഗൗതം കാണുന്നത്

 

ക്യാഷ്വാലിറ്റിയുടെ മുന്നിൽ ഇത്ര ആൾക്കൂട്ടം പതിവില്ലാത്തതാണ്. ഹോസ്പിറ്റൽ മാനേജ്മെന്റ് അതിന് സമ്മതിക്കാറില്ല.

 

അവിടെ കൂടി നിൽക്കുന്ന ആളുകൾ എല്ലാം എന്തോ ആഘോഷത്തിൽ ആയിരുന്നു എന്ന് തോന്നുന്നു. എല്ലാവരും വിലകൂടിയ പട്ടുവസ്ത്രങ്ങൾ അണിഞ്ഞാണ് നിന്നിരുന്നത്. അതിൽ ഒരു പെൺകുട്ടി ചുവന്ന പട്ടുസാരിയിൽ സർവാഭരണ വിഭൂഷിതയായി അതി സുന്ദരിയായി ഇരിക്കുന്നു. പക്ഷെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ നിൽക്കാതെ ഒഴുകുന്നുണ്ടായിരുന്നു

 

ക്യാഷ്വാലിറ്റിയോട് അടുക്കുംതോറും ഗൗതമിന് അവളുടെ മുഖം വ്യക്തമായി  വന്നുകൊണ്ടിരുന്നു . അവളെ കണ്ടപ്പോൾ അവന് അനാമികയെ ആണ് ഓർമ വന്നത് അവന്റെ കുഞ്ഞിപ്പെങ്ങൾ

 

ഗൗതം അവരുടെ അടുത്തെത്തിയ സമയം തന്നെ അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഒരു ചെറുപ്പക്കാരന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

 

“ഒന്നൂല്ല അപ്പൂസേ… ഒന്നൂല്ല… ചേച്ചിക്കൊന്നൂല്ല…”

 

ആ കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. ഇത്രയും സമയം അവിടെ ഉയർന്നു കേട്ടത് അവളുടെ മാത്രം കരച്ചിൽ ആയിരുന്നു എങ്കിൽ ഇപ്പൊ ആ കൂടെ ആ ചെറുപ്പക്കാരന്റെയും ശബ്ദം ഉണ്ടായിരുന്നു

 

ആ ദൃശ്യം കണ്ടപ്പോൾ അനാമിക തന്റെ നെഞ്ചിൽ കിടന്നു കരയുന്നതായാണ് ഗൗതമിന് തോന്നിയത്, അവന്റെ നെഞ്ചിൽ എന്തെന്നറിയാത്ത ഒരു വിങ്ങൽ വന്നു നിറഞ്ഞു

 

“തനിക്കതാരാണെന്ന് മനസ്സിലായോ..”

 

സാമിന്റെ ശബ്ദം കേട്ടാണ് പിന്നിലേക്ക് തിരിഞ്ഞു നോക്കി നടന്നുകൊണ്ടിരുന്ന ഗൗതം അവരിൽ നിന്നും ദൃഷ്ടി മാറ്റുന്നത്

 

“ഇല്ല ഡോക്ടർ… പക്ഷെ ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല…”

 

54 Comments

  1. Skyline 12B

Comments are closed.