അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 325

Views : 38828

അനാമികയുടെ കഥ 9

Anamikayude Kadha Part 9 | Author : Professor Bro | Previous Part 

 

 

എല്ലാ കൂട്ടുകാർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു. ഒപ്പം നല്ലൊരു നാളെയുടെ പ്രതീക്ഷയുമായി വരുന്ന 2021 നെയും നമുക്ക് സന്തോഷപൂർവം വരവേൽക്കാം..

 

വൈകിയതിന് ക്ഷമ ചോദിച്ചുകൊണ്ട് തുടരുന്നു….

അനാമിക

 

“തന്റെ മകളുടെ സന്തോഷത്തിനു വേണ്ടി എന്റെ മകളുടെ സന്തോഷം ഞാൻ ഇല്ലാതെ ആക്കണം എന്നാണോ താൻ പറയുന്നത്… നടക്കില്ല രാഘവാ…നടക്കില്ല…”

 

വിജയന്റെ വാക്കുകൾ ഉറച്ചതായിരുന്നു

 

“അളിയാ… എന്റെ മകൻ എന്നുള്ളത് വിട്ടേക്ക്, അളിയൻ അവനെക്കുറിച്ച് നന്നായി ഒന്നന്വേഷിക്ക്. അവൻ ഇവിടുത്തെ മെഡിക്കൽ കോളേജിലെ മികച്ച ഡോക്ടർമാരിൽ ഒരാളാണ്. അവൻ അച്ചുവിന് യോജിച്ച ആളായിരിക്കും…”

 

“എന്റെ മകളുടെ കാര്യം ഓർത്ത് താൻ വിഷമിക്കണ്ട രാഘവാ… അവൾക്ക് യോജിച്ച ഒരാളെ ഞാൻ കണ്ടുപിടിച്ചോളാം. പിന്നെ തന്റെ മകൻ ആണെന്നുള്ളത് ഞാൻ എങ്ങനെ വിടും…ഞാൻ എന്റെ അനിയത്തിയെ തനിക്ക് വിവാഹം കഴിച്ചു നൽകുമ്പോൾ താൻ ഒരു കുട്ടിയുടെ അച്ഛൻ ആയിരുന്നു എന്നത് ഞാൻ എങ്ങനെ വിടും… എന്നിട്ട് തന്റെ ആ മകന് ഞാൻ എങ്ങനെ എന്റെ മകളെ വിവാഹം ചെയ്തു നൽകും…”

 

വിജയൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും രാഘവന്റെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല.

 

“രാഘവാ… വേറെ ഒന്നും പറയാൻ ഇല്ലെങ്കിൽ നമുക്ക് താഴേക്ക് പോയാലോ… എനിക്ക് കുറച്ചു ജോലി ഉണ്ട്…”

 

തനിക്കു പോകാം എന്ന് വിജയൻ പറയാതെ പറയുകയാണെന്ന് രാഘവന് മനസ്സിലായി. അയാൾക്ക് ഒരു പരാജിതന്റെ ചിരി മറുപടി ആയി നൽകിക്കൊണ്ട് രാഘവൻ സ്റ്റെയർകേസിനു നേരെ നടന്നു

 

രാഘവൻ താഴെ എത്തുമ്പോൾ അവരുടെ വരവ് പ്രതീക്ഷിച്ചു നാല് കണ്ണുകൾ നിന്നിരുന്നു. അച്ചുവിന്റെ കണ്ണുകളിൽ പ്രതീക്ഷ ആയിരുന്നു എങ്കിൽ മിനിയുടെ കണ്ണുകളിൽ ആകാംഷ ആയിരുന്നു

 

രാഘവന് അവരെ ആരെയും അഭിമുഖീകരിക്കുവാൻ സാധിച്ചില്ല, അയാൾ മുഖം കുനിച്ചു അവരുടെ മുന്നിലൂടെ പുറത്തേക്ക് നടന്നു നീങ്ങി

 

രാഘവന്റെ മുഖത്തുണ്ടായിരുന്നു വിഷമം മിനിക്കും അച്ചുവിനും അവരുടെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾക്കുള്ള മറുപടി നൽകി

 

⚪️⚪️⚪️⚪️⚪️

 

“അച്ഛാ …അച്ഛൻ ഒന്നും പറയാതെ ഇതെവിടെ പോയതാ… എത്ര നേരമായി ഞാൻ വിളിക്കുന്നു …”

 

Recent Stories

54 Comments

  1. Skyline 12B

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com