അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

“ആ പള്ളിയുടെ അടുത്തുള്ള വീടല്ലേ… ഞാൻ അവിടെ പോയിരുന്നു പക്ഷെ അത് പൂട്ടിയിട്ടിരിക്കുകയാണ്…”

 

“അതല്ലാതെ പിന്നെ…”

 

സാം കുറച്ചു സമയം ചിന്തിച്ചിരുന്നു

 

“ആ… അവർ കുറച്ചു നാൾ മുൻപ് ടൗണിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു… ചിലപ്പോൾ അവൻ അവിടെയാകും താമസം….”

 

“ഡോക്ടർ… എനിക്കാ അഡ്രെസ്സ് ഒന്ന് തരുമോ…”

 

ഗൗതമിന്റെ അരുണിനെ കുറിച്ച് അറിയാനുള്ള ആകാംഷ സാമിൽ സംശയങ്ങൾ സൃഷ്ടിച്ചു. അത് അയാളുടെ അടുത്ത വാചകങ്ങളിലും പ്രതിഫലിച്ചു

 

“എന്താ തന്റെ ഉദ്ദേശം…”

 

“പ്രിത്യേകിച്ച് ഒന്നും ഇല്ല… അവനെ ഒന്ന് കാണണം…, ഇനി അനുവിനെ ശല്യപ്പെടുത്തരുത് എന്ന് പറയണം… അത്ര മാത്രം…”

 

ഗൗതമിന്റെ മറുപടി സാമിനെ തൃപ്തിപ്പെടുത്തിയില്ല

 

“തന്റെ അനിയത്തിയോട് ഇത്രയൊക്കെ ചെയ്ത ഒരാൾ താൻ പറയുന്നത് കേൾക്കും എന്ന് തനിക്ക് തോന്നുന്നുണ്ടോ…”

 

“ഒന്ന് പറഞ്ഞു നോക്കാം ഡോക്ടർ… പോയാൽ ഒരു വാക്കല്ലേ… ഇനി എങ്ങാനും അവൻ നന്നായാലോ…”

 

“ശരി… സ്കൈലൈൻ 12B ഇതാണ് അവന്റെ അഡ്രെസ്സ്… ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ… അവിടെ ചെന്ന് യാതൊരു പ്രശ്നവും ഉണ്ടാക്കരുത്…”

 

“ശരി ഡോക്ടർ…”

 

സാമിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ സാമിന്റെ മുഖത്തുണ്ടായിരുന്ന വിഷാദ ഭാവത്തിന്റെ കാരണം മാത്രം ഗൗതമിന് മനസ്സിലായില്ല…

 

ഗൗതം തിരികെ പോകുമ്പോൾ ഒരിക്കൽക്കൂടി കാഷ്വാലിറ്റിയുടെ അടുത്തേക്ക് തന്റെ ശ്രദ്ധയെ തിരിച്ചുവിട്ടു. സാമിന്റെ കൂടെ പോകുമ്പോൾ  കണ്ട ആളുകളേക്കാൾ കൂടുതലായി ഒരാൾ കൂടി ഉണ്ടായിരുന്നു അവരുടെ ഒപ്പം ആ സമയത്ത്. ഒരു സുന്ദരിയായ യുവതി, അവൾ NV യുടെ മാറോടു ചേർന്ന് നിൽക്കുകയായിരുന്നു അവളുടെ ചുണ്ടുകളിൽ നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി ഉണ്ട്… ആ നിമിഷം തന്നെ NV യുടെ ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ അമർന്നു. ചുറ്റും നിന്നവരുടെ സാമിപ്യം ഒന്നും അവരെ പിന്തിരിപ്പിച്ചില്ല, അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിൽ കൂടി ആകാം അവർ കടന്ന് പോകുന്നത്

 

54 Comments

  1. Skyline 12B

Comments are closed.