അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 325

“മോൻ പോകാൻ ഇറങ്ങിയോ… എന്താ ഇത്ര തിരക്ക്… കുറച്ചു കഴിഞ്ഞു പോയാൽ പോരെ…”

 

അരുണിന്റെ അമ്മയുടെ സ്‌നേഹപൂർവമായ ആ സംസാരം കേട്ടപ്പോൾ അവർ ഒന്നും കേട്ടിട്ടില്ല എന്നവന് ഉറപ്പായി.  അരുണിനോടുള്ള ദേഷ്യം ഒക്കെ എവിടെയോ പോയത് പോലെ… ഒരു നിമിഷം കൊണ്ട് അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു

 

“സോറി ആന്റി…ഇപ്പൊ പോണം പോയിട്ട് കുറച്ചു തിരക്കുണ്ട്… അരുൺ മനസ്സ് വച്ചാൽ നമ്മൾ ഇനിയും കാണും…”

 

അവസാന ഭാഗം പറയുമ്പോൾ ഗൗതമിന്റെ കണ്ണുകൾ അരുണിന്റെ  മുഖത്തായിരുന്നു. അരുണിനോട് ഒരു താക്കീത് എന്ന ഭാവത്തിൽ

 

ഗൗതം അരുണിന്റെ അമ്മ നീട്ടിയ ട്രെയിൽ നിന്നും ഒരു ഗ്ലാസ് എടുത്തു അരുണിന് നൽകിയതിനു ശേഷം സ്വന്തമായി ഒന്നെടുത്തു . ഗൗതം നീട്ടിയ ഗ്ലാസ് വാങ്ങുമ്പോൾ അരുണിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു

 

“അപ്പൊ പോട്ടെ ആന്റി… പോട്ടെ അരുൺ…, നിനക്ക് ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലെ…”

 

ഗൗതം അരുണിനോട് പറഞ്ഞതിലെ ഭീഷണി അരുണിന് മാത്രമേ മനസ്സിലായുള്ളു.അവന്റെ അമ്മക്ക് അത് സുഹൃത്തുക്കൾ തമ്മിൽ ഉള്ള ഒരു സ്വകാര്യമായി മാത്രമേ തോന്നിയുള്ളൂ

 

ലക്ഷ്മിയോട് നേരത്തെ എത്താം എന്ന് പറഞ്ഞിരുന്നെങ്കിലും ഗൗതമിന് അതിന് സാധിച്ചില്ല. അരുണിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന മാനസികാവസ്ഥയിൽ വീട്ടിലേക്ക് ചെന്നാൽ തന്റെ മുഖത്തു നിന്നും തന്റെ ടെൻഷൻ അമ്മക്ക് മനസ്സിലാകും എന്ന് ഭയന്നതിനാൽ  ഗൗതം വൈകിയാണ് വീട്ടിൽ എത്തിയത്

 

ഗൗതം തിരികെ വീട്ടിൽ എത്തുമ്പോൾ അവന്റെ വരവും പ്രതീക്ഷിച്ച് ലക്ഷ്മി ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.

 

അമ്മയിൽ നിന്നും വഴക്ക് കേൾക്കും എന്ന് പ്രതീക്ഷിച്ചു തന്നെ ആണ് അവൻ  ഉമ്മറത്തേക്ക് കയറിയത്. കോപത്തോടെ നിൽക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെ നടന്ന ഗൗതമിന്റെ ഫോൺ ചിലച്ചു

 

പോക്കെറ്റിൽ നിന്നും എടുത്ത ഫോണിൽ അനാമികയുടെ മുഖം തെളിഞ്ഞതും ഫോണിന്റെ ഡിസ്പ്ലേ ലക്ഷ്മിയുടെ നേരെ തിരിച്ചു കാണിച്ചതിന് ശേഷം ഗൗതം കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ചെവിയോട് ചേർത്തു

 

“ഏട്ടാ…”

 

താൻ ഇനി ഒരിക്കലും കേൾക്കരുത് എന്നാഗ്രഹിച്ച തന്റെ അനിയത്തിയുടെ കരച്ചിൽ കേട്ടതും ആ ഏട്ടന്റെ നെഞ്ച് പൊടിഞ്ഞു ….

54 Comments

  1. Skyline 12B

Comments are closed.