അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

കാറിൽ അരുണിന്റെ താമസസ്ഥലത്തേക്ക് പോകുമ്പോൾ ലക്ഷ്മിയുടെ നമ്പറിൽ നിന്നും ഗൗതമിന് കാൾ വന്നു. ഉടനെ എത്തും എന്ന മറുപടി ലക്ഷ്മിക്ക് നൽകിക്കൊണ്ട് ഗൗതം യാത്ര തുടർന്നു

 

ഫ്ലാറ്റിൽ കാളിങ് ബില്ലിൽ കൈ അമർത്തി വാതിൽ തുറക്കുന്നതിനായി കാത്തിരിക്കുമ്പോഴും ഗൗതം അരുണുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കേണ്ടതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു

 

“ആരാ…”

 

ഒരു പക്വതയാർന്ന സ്ത്രീ ശബ്ദം കേട്ടാണ് ഗൗതം തല ഉയർത്തി നോക്കുന്നത്… അന്പതിനോടടുത്തു പ്രായമുള്ള ആ സ്ത്രീയെക്കണ്ടപ്പോൾ തന്റെ അമ്മയെയാണ് ഗൗതമിന് ഓർമ വന്നത്

 

“അരുണിന്റെ വീട് ഇത് തന്നെ അല്ലെ…”

 

“അതേ… അരുണിന്റെ ഫ്രണ്ട് ആണോ… പക്ഷെ മോനെ മുൻപ് കണ്ടിട്ടില്ലല്ലോ…”

 

അവരുടെ മുഖത്തെ നിഷ്കളങ്കമായ ആ ഭാവം കണ്ടപ്പോൾ താൻ വന്നതിന്റെ ഉദ്ദേശം ആ മുഖത്തു നോക്കി പറയാൻ ഗൗതമിന് മനസ്സ് വന്നില്ല

 

“ഞങ്ങൾ പരിചയപ്പെട്ടിട്ട് അധികം ആയിട്ടില്ല…അതാണ് ആന്റി എന്നെ കാണാത്തത്”

 

“ആ…, എന്തായാലും മോൻ വാ… അവൻ റൂമിൽ ഉണ്ട് ഞാൻ വിളിക്കാം…”

 

“ഏയ്യ്… വിളിക്കേണ്ട ആന്റി… അവൻ റൂമിൽ ആണോ… ഞാൻ പോയി കണ്ടോളാം… ഒരു സർപ്രൈസ് ആവട്ടെ… ഞാൻ വരുന്ന കാര്യം അവനോട് പറഞ്ഞിരുന്നില്ല…”

 

“എന്നാൽ ശരി അങ്ങനെ ആകട്ടെ… മോന് കുടിക്കാൻ എന്താ വേണ്ടത്…”

 

“എന്തായാലും കുഴപ്പം ഇല്ല ആന്റി…”

 

“ശരി ഞാൻ റൂമിലേക്ക് വന്നേക്കാം… മോൻ പൊയ്ക്കോ… ആ കാണുന്ന റൂം ആണ്…”

 

അടുക്കളയിലേക്ക് അരുണിന്റെ അമ്മ പോയതും ഗൗതം അരുണിന്റെ റൂം ലക്ഷ്യമാക്കി നടന്നു…

 

“എന്താമ്മേ… ദാ വരുവാ…”

 

ഗൗതം വാതിലിൽമുട്ടിയതും ഉള്ളിൽ നിന്നും അരുണിന്റെ ദേഷ്യത്തോടെ ഉള്ള സംസാരമാണ് കേട്ടത്…

 

54 Comments

  1. Skyline 12B

Comments are closed.