അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

“ഞാൻ എല്ലാം പറയാം ഡോക്ടർ… പക്ഷെ ഇത് മറ്റാരും അറിയരുത്., പ്രിത്യേകിച്ച് എന്റെ അമ്മ…”

 

“ശരി… താൻ കാര്യം പറ…”

 

ഗൗതം ആദ്യം മുതൽ നടന്ന എല്ലാ കാര്യങ്ങളും സാമിനോട് വിശദീകരിച്ച് കൊടുത്തു. ഗൗതമിനുണ്ടായ ആക്‌സിഡന്റ് അടക്കം…

 

എല്ലാ ഒരു നടുക്കത്തോടെ ആണ് സാം കേട്ടത്.അരുണും സാമിന്റെ മകൾ എയ്ഞ്ചലും തമ്മിൽ ഉള്ള ബന്ധം അരുണിന്റെ വീട്ടുകാരും സാമും മുൻപേ ഉറപ്പിച്ചതായിരുന്നു. അതിന് ശേഷമാണ് അരുണിന്റെ പഠനത്തിനായി നാട്ടിൽ നിന്നിരുന്ന അവന്റെ അമ്മയും അവനും കൂടി അവന്റെ അച്ഛന്റെ ജോലി സ്ഥലമായ ഒമാനിലേക്ക് പോയത്

 

“താൻ പറഞ്ഞതൊക്കെ സത്യാമാണോ… പക്ഷെ അരുൺ ഇങ്ങനെ ഒക്കെ ചെയ്യുമോ… എനിക്ക് ചെറുതായിരുന്നപ്പോൾ മുതൽ അറിയുന്ന പയ്യനാ ആവൻ. അവന്റെ വീട്ടുകാർ ഒക്കെ എനിക്ക് ശരിക്കും അറിയുന്നവർ ആണ്…”

 

“അതാണ് ഡോക്ടർ അവൻ… എല്ലാവരുടെയും മുന്നിൽ അഭിനയിക്കാൻ ഉള്ള അവന്റെ കഴിവ് അതാണ് അവനെ കൂടുതൽ അപകടകാരി ആക്കുന്നത്… അന്ന് തന്നെ ഞാനും അനുവും തമ്മിൽ ഉള്ള കല്യാണമാണ് അതിന് എന്നേക്കുറിച്ച് തിരക്കാണാനാണ് വന്നത് എന്ന് പറഞ്ഞത് പോലും ഡോക്ടർ വിശ്വസിച്ചില്ലേ…”

 

ഗൗതമിന്റെ വാക്കുകൾ സാമിനെ ഒരിക്കൽക്കൂടി എല്ലാം ചിന്തിക്കാൻ പ്രേരിപ്പിച്ചു .സാം കുറച്ചു സമയം ഗൗതമിനു മറുപടി ഒന്നും കൊടുക്കാതെ ചിന്തയിൽ ആണ്ടിരുന്നു .പിന്നെ സംസാരിച്ചു തുടങ്ങി

 

“എനിക്കറിയില്ല ഗൗതം താൻ പറയുന്നത് മുഴുവൻ സത്യമാണോ എന്ന്. ഇപ്പൊ കാണുന്നതും കേൾക്കുന്നതും ഒന്നും വിശ്വസിക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല ഞാൻ… ഞാൻ ഒരുപാട് നാളുകൾ ആയി അറിയുന്ന ഒരാളെക്കുറിച്ചാണ് താൻ ഇങ്ങനെ ഒക്കെ പറയുന്നത്. ഇപ്പൊ ഞാൻ അവനെ എങ്ങനെ അവിശ്വസിക്കും… അവന്റെ ഭാഗത്തും ആവൻ ചെയ്തതിനെ ന്യായീകരിക്കുന്ന എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാം…. അതൊന്നും അറിയാതെ ഞാൻ എങ്ങനെ അവനെ കുറ്റം പറയും…”

 

“എനിക്കറിയാം ഡോക്ടർ… നിങ്ങൾക്കിതൊന്നും വിശ്വസിക്കാൻ പറ്റില്ല എന്ന്… ഞാൻ പറയുന്നതൊന്നും നിങ്ങൾ വിശ്വസിക്കുകയും വേണ്ട. പക്ഷെ എനിക്കവന്റെ അഡ്രെസ്സ് ഒന്ന് തന്നൂടെ… അതുകൊണ്ട് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ലല്ലോ…”

 

ഗൗതം പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് സാമിനും തോന്നി

 

“ഡോക്ടർ… ഞാൻ ഒരുറപ്പ് തരാം ഞാൻ അരുണിന്റെ വീട്ടിൽ പോയി യാതൊരു വിധ പ്രശ്നവും ഉണ്ടാക്കില്ല. അവനോട് ഇനി എന്റെ അനിയത്തിയെ ശല്യം ചെയ്യരുത് എന്ന് പറയാൻ മാത്രമാണ് ഞാൻ പോകുന്നത്…”

 

“ശരി  ഞാൻ പറയാം… പക്ഷെ ഇത് താൻ പറഞ്ഞ ആ ഒറ്റ ഉറപ്പിന്മേലാണ്… യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന ഉറപ്പിൽ… എന്റെ അറിവിൽ അവർ താമസിച്ചിരുന്നത് നമ്മുടെ ഗാന്ധിനഗർ കോളനിയുടെ അടുത്താണ്…”

 

54 Comments

  1. Skyline 12B

Comments are closed.