അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

വാതിൽ തുറന്ന ഉടനെ ഗൗതിനെ മുന്നിൽ കണ്ടതും അരുൺ ഒരു നിമിഷം മിശ്ചലനായി നിന്ന് പോയി. അവൻ ഒരിക്കലൂം ഗൗതമിന്റെ ഈ സന്ദർശനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവന്റെ പകപ്പിൽ നിന്ന് വ്യക്തമായിരുന്നു

 

“നിങ്ങൾ… ”

 

ആ ഒരു വാക്ക് പോലും പറയുമ്പോൾ അരുണിന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു

 

“ഞാൻ ഒരു നന്ദി പറയാൻ വന്നതാ… ഒരു രണ്ടാഴ്ച ലീവ് എടുക്കണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു അത് എളുപ്പമാക്കി തന്നത് താൻ ആണ് അതിനൊരു നന്ദി പറയാൻ…”

 

അത് പറയുമ്പോൾ ഗൗതമിന്റെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി അരുണിന്റെ ഭയത്തെ കൂട്ടുകയാണ് ചെയ്തത്

 

“നിങ്ങൾ എന്തൊക്കെയാ പറയുന്നത്… നിങ്ങൾ ആരാണെന്ന് പോലും എനിക്കറിയില്ല”

 

ഗൗതമിനോട് സംസാരിക്കുമ്പോഴും അരുണിന്റെ ദൃഷ്ടി ചുറ്റിനും പരതുകയായിരുന്നു. അവർ തമ്മിൽ സംസാരിക്കുന്നത് അമ്മ കേട്ടാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ അവനെ പേടിപ്പെടുത്തി.

 

“നിന്റെ ഭയം എന്നിക്ക് മനസ്സിലാകുന്നുണ്ട് അരുൺ… അമ്മയോട് ഞാൻ പറഞ്ഞത് നമ്മൾ സുഹൃത്തുക്കൾ ആണെന്നാണ്, ഇനിയും ഇവിടെ നിന്ന് സംസാരിച്ച് അമ്മക്ക് വെറുതെ സംശയം ഉണ്ടാക്കണോ…”

 

ഗൗതം പറഞ്ഞ് നിർത്തിയതും അരുൺ ഒരിക്കൽക്കൂടി ചുറ്റിനും നോക്കിക്കൊണ്ട് ഗൗതിനു റൂമിന് ഉള്ളിലേക്ക് കയറുവാനായി വഴി മാറിക്കൊടുത്തു

 

“അപ്പൊ പറയൂ അരുൺ… താൻ എന്താ പറഞ്ഞത് എന്നെ തനിക്ക് അറിയില്ല എന്നോ…”

 

ഗൗതം മുറിയുടെ ഉള്ളിൽ കയറിയതും വാതിൽ ഉള്ളിൽ നിന്നും കുറ്റിയിടുകയായിരുന്നു അരുൺ . തിരിഞ്ഞു ഗൗതമിന്റെ മുഖത്തേക്ക് നോക്കിയ അരുണിന് ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല

 

“എന്നെ അറിയില്ലെങ്കിൽ ഞാൻ എന്നെ പരിചയപ്പെടുത്താം… എന്റെ പേര് ഗൗതം ഒരു ഡോക്ടർ ആണ്… പിന്നെ തനിക്ക് മനസ്സിലാക്കാൻ എളുപ്പത്തിന് പറയുകയാണെങ്കിൽ അനാമികയുടെ ഏട്ടൻ എന്നും പറയാം…”

 

ഗൗതം പറഞ്ഞതെല്ലാം അരുൺ കേട്ടത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആയിരുന്നു. പക്ഷെ അവസാനത്തെ ആ വാചകം അവനെ ഞെട്ടിച്ചു കളഞ്ഞു

 

“എന്താ… അനാമികയുടെ ഏട്ടനോ… എന്റെ അറിവിൽ അവൾ ഒറ്റ മോൾ ആണല്ലോ…”

 

“ഞാൻ ഇപ്പൊ വന്നത് ഞാനും അവളും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് മനസ്സിലാക്കി തരാൻ അല്ല. ഇനി മേലിൽ എന്റെ പെങ്ങളെ നീ ശല്യപ്പെടുത്തിയാൽ നീ ഒരുപാട് അനുഭവിക്കും…അതൊന്ന് പറഞ്ഞിട്ട് പോകാൻ വന്നതാ”

 

54 Comments

  1. Skyline 12B

Comments are closed.