അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 325

അനാമികയുടെ കഥ 9

Anamikayude Kadha Part 9 | Author : Professor Bro | Previous Part 

 

 

എല്ലാ കൂട്ടുകാർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു. ഒപ്പം നല്ലൊരു നാളെയുടെ പ്രതീക്ഷയുമായി വരുന്ന 2021 നെയും നമുക്ക് സന്തോഷപൂർവം വരവേൽക്കാം..

 

വൈകിയതിന് ക്ഷമ ചോദിച്ചുകൊണ്ട് തുടരുന്നു….

അനാമിക

 

“തന്റെ മകളുടെ സന്തോഷത്തിനു വേണ്ടി എന്റെ മകളുടെ സന്തോഷം ഞാൻ ഇല്ലാതെ ആക്കണം എന്നാണോ താൻ പറയുന്നത്… നടക്കില്ല രാഘവാ…നടക്കില്ല…”

 

വിജയന്റെ വാക്കുകൾ ഉറച്ചതായിരുന്നു

 

“അളിയാ… എന്റെ മകൻ എന്നുള്ളത് വിട്ടേക്ക്, അളിയൻ അവനെക്കുറിച്ച് നന്നായി ഒന്നന്വേഷിക്ക്. അവൻ ഇവിടുത്തെ മെഡിക്കൽ കോളേജിലെ മികച്ച ഡോക്ടർമാരിൽ ഒരാളാണ്. അവൻ അച്ചുവിന് യോജിച്ച ആളായിരിക്കും…”

 

“എന്റെ മകളുടെ കാര്യം ഓർത്ത് താൻ വിഷമിക്കണ്ട രാഘവാ… അവൾക്ക് യോജിച്ച ഒരാളെ ഞാൻ കണ്ടുപിടിച്ചോളാം. പിന്നെ തന്റെ മകൻ ആണെന്നുള്ളത് ഞാൻ എങ്ങനെ വിടും…ഞാൻ എന്റെ അനിയത്തിയെ തനിക്ക് വിവാഹം കഴിച്ചു നൽകുമ്പോൾ താൻ ഒരു കുട്ടിയുടെ അച്ഛൻ ആയിരുന്നു എന്നത് ഞാൻ എങ്ങനെ വിടും… എന്നിട്ട് തന്റെ ആ മകന് ഞാൻ എങ്ങനെ എന്റെ മകളെ വിവാഹം ചെയ്തു നൽകും…”

 

വിജയൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും രാഘവന്റെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല.

 

“രാഘവാ… വേറെ ഒന്നും പറയാൻ ഇല്ലെങ്കിൽ നമുക്ക് താഴേക്ക് പോയാലോ… എനിക്ക് കുറച്ചു ജോലി ഉണ്ട്…”

 

തനിക്കു പോകാം എന്ന് വിജയൻ പറയാതെ പറയുകയാണെന്ന് രാഘവന് മനസ്സിലായി. അയാൾക്ക് ഒരു പരാജിതന്റെ ചിരി മറുപടി ആയി നൽകിക്കൊണ്ട് രാഘവൻ സ്റ്റെയർകേസിനു നേരെ നടന്നു

 

രാഘവൻ താഴെ എത്തുമ്പോൾ അവരുടെ വരവ് പ്രതീക്ഷിച്ചു നാല് കണ്ണുകൾ നിന്നിരുന്നു. അച്ചുവിന്റെ കണ്ണുകളിൽ പ്രതീക്ഷ ആയിരുന്നു എങ്കിൽ മിനിയുടെ കണ്ണുകളിൽ ആകാംഷ ആയിരുന്നു

 

രാഘവന് അവരെ ആരെയും അഭിമുഖീകരിക്കുവാൻ സാധിച്ചില്ല, അയാൾ മുഖം കുനിച്ചു അവരുടെ മുന്നിലൂടെ പുറത്തേക്ക് നടന്നു നീങ്ങി

 

രാഘവന്റെ മുഖത്തുണ്ടായിരുന്നു വിഷമം മിനിക്കും അച്ചുവിനും അവരുടെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾക്കുള്ള മറുപടി നൽകി

 

⚪️⚪️⚪️⚪️⚪️

 

“അച്ഛാ …അച്ഛൻ ഒന്നും പറയാതെ ഇതെവിടെ പോയതാ… എത്ര നേരമായി ഞാൻ വിളിക്കുന്നു …”

 

54 Comments

  1. Bro next part appozha?

    1. പ്രൊഫസർ ബ്രോ

      താമസിക്കുന്നതിന് ക്ഷമിക്കണം ബ്രോ… ചില പ്രശങ്ങൾ ഉണ്ടായി അതിന്റെ താമസം ആണ്…

      അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണ്… അധികം വൈകാതെ തരാൻ ശ്രമിക്കാം…

      കാത്തിരിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇത്രയും വൈകും എന്ന് ഞാനും കരുതിയതല്ല…

      Sorry, sorry, sorry

  2. ഓപ്പോൾ

    ബ്രോ ഇന്നാണ് ഈ കഥ ഒന്ന് മുതൽ 9 വരെ വായിച്ചത് ഓരോ പാർട്ടും സസ്പെൻസ് ആയിട്ട് ആണല്ലോ നിർത്തുന്നത് മനോഹരമായി നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    പ്രാണേശ്വരി വായിച്ചു മനോഹരം അഭിപ്രായം വൈകിപ്പോയി

    1. പ്രൊഫസർ ബ്രോ

      വൈകിയാലും പ്രാണേശ്വരി വായിച്ചു എന്നറിഞ്ഞതിലും ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം…

      നല്ലവാക്കുകൾക്ക് തിരിച്ചു തരുവാൻ സ്നേഹം മാത്രം ♥️

  3. Arun എല്ലാവരുടെയും മുന്നിൽ നല്ലവനായ ഉണ്ണിയായി നടക്ക….. സത്യം മുഴുവൻ എല്ലാവരോടും പറഞ്ഞൂടായിരിന്നോ……☹️

    അരുൺ ഇനിയെലും നന്നായാൽ മതി….

    അനു എന്തിനാ കറഞ്ഞെ….?

    അടുത്ത പാർട്ടിനായി waiting..????

    1. പ്രൊഫസർ ബ്രോ

      അരുൺ നന്നാവും എന്നെനിക്ക് തോന്നുന്നില്ല… നന്നാക്കേണ്ടി വരും

      അനു എന്തിനാ കരഞ്ഞത് എന്ന് അടുത്ത ഭാഗത്തിൽ പറഞ്ഞാൽ പോരെ…

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. കഥ ഞാൻ ഉദ്ദേശിച്ച ട്രാക്കിൽ അല്ലാലോ പോണേ…???

    എന്നാലും എനിക്കെവടെ തെറ്റി…

    ആഹ്…. എന്തേലും ആവട്ടെ….?

    ഈ.പാർട്ട് പൊളിച്ചു….

    അരുണിനെ സിനിമയിൽ എടുക്കണം….
    എന്താ അഭിനയം… എന്നാലും ഓൻ അടങ്ങിയിരിക്കുന്ന എന്ന് വിശ്വസിക്കില്ല…

    അതങ്ങനെ ആണ്….
    ചില കർന്നോന്മാർ കിട്ടേണ്ടത് കിട്ടിയില്ലേൽ ഇരന്നു വാങ്ങിക്കും…

    ഒരു വല്ലാത്ത എന്ഡിങ് ആയിപ്പോയി…
    ഏട്ടൻ last പേജ് ഒന്ന് നോക്കണേ…

    ഇനി പകുതി വച്ച് നിന്നതാണോ എന്ന് അറിയില്ല….ഈയിടെ വന്ന 2,3 കഥകളിൽ അയച്ച കഥകളുടെ പകുതി മാത്രമേ വന്നിരുന്നള്ളു… പിന്നെ തുടരും എന്നും ഉണ്ടായിരുന്നില്ല…

    Nv യുടെ വരവ് ഒരു സസ്പെൻസ് തന്നെ ആയിരുന്നു…
    അതും കലക്കി…

    അപ്പൊ അനമികയുടെ കരച്ചിൽ എന്തിനാണെന്ന് അറിയാൻ കാത്തിരിക്കുന്നു…

    എന്ന് സ്‌നേഹത്തോടെ
    Demon മോനൂസ്…?

    ഹാപ്പി ക്രിസ്തുമസ്
    പിന്നൊരു പുതുവത്സരാശംസകൾ…
    കൊറോണ പുതിയ update വന്നിട്ടുണ്ട്… കണ്ടില്ലേ… 2021 ആഘോഷമാക്കാൻ ആണ്…

    എൻജോയ്…. എൻജോയ്…???

    1. നീ ഉദ്ദേശിച്ച ട്രാക്കിൽ പോകില്ല… ???

      അരുണിനെ അല്ല നിന്നെ സിനിമയിൽ എടുത്താലോ എന്ന് ഞാൻ ആലപിക്കുന്നുണ്ട്… ???

      പകുതിയിൽ വച്ചു നിന്നതല്ലടാ അത്രേ ഉള്ളു. അവസാനം തുടരും ഇടാൻ മറന്നു പോയി…

      അനാമികയുടെ കരച്ചിലിന്റെ കാരണം നമുക്ക് അടുത്ത ഭാഗത്തിൽ പറയാം…

      അതാരാ ആ demon മോനൂസ്…. “വാവ” അത് മതി അധികം ഡെക്കറേഷൻ ഒന്നും വേണ്ട…. ???

      Happy christmas ഒക്കെ നമുക്ക് നേരിട്ട് പറയാന്നെ…

      പിന്നെ കോറോണയുടെ ആ അപ്ഡേറ്റ്. അത് നമുക്ക് ആഘോഷമാക്കാം….

      സ്നേഹത്തോടെ ഏട്ടൻ ♥️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        New update oru kuppiyil aakki njan kayyil vachittundu….

        Njan coriar ayakkam????

  5. ❤️❤️❤️

    1. ഇല്ല.,.,.,
      പാർട്ട് എൻഡ് അവിടെ തന്നെയാണ്.,.,
      ??

  6. Professor bro as usual nice part.but not expecting a sad ending..I mean don’t kill anamikas father..with love ❤️❤️❤️

    1. എന്താകും എന്ന് നമുക്ക് നോക്കാം ബ്രോ, ♥️♥️♥️

  7. Nikhilhttps://i.imgur.com/c15zEOd.jpg

    ??

  8. ഏട്ടാ… ഈ പാർട്ടും സൂപ്പർ.????

  9. എപ്പോഴത്തെയും പോലെ ?സ്നേഹം?മാത്രം

    1. തിരിച്ചും സ്നേഹം ♥️

  10. ???…

    സൂപ്പർബ് ബ്രോ…

    കഥ നല്ല രീതിയിൽ പോകുന്നു..

  11. കുട്ടപ്പൻ

    ഈ പാർട്ട്‌ വായിച്ച് തുടങ്ങിയപ്പോഴാ കഴിഞ്ഞ പാർട്ട്‌ മിസ്സ്‌ ആയ കാര്യം മനസിലായത്. പിന്നെ ഇരുന്ന് 2 പാർട്ടും വായിച്ചു.

    സംഭവം കളർ ആയിട്ടുണ്ട്. കാമുകിയിലെ scns കൊണ്ടുവന്നതും ഇഷ്ടായി.

    അടുത്ത ഭാഗവുമായി പെട്ടന്ന് വായോ ❤️

    1. കുട്ടപ്പാ…

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം

  12. ❣️❣️❣️

  13. ഏട്ടാ….

    ഇന്ന് ഇനി ഇത് വായിച്ചു comment ഇട്ടിട്ടേ ബാക്കിയുള്ളൂ…

    ?????

    1. കാത്തിരിക്കുന്നു മുത്തേ….

  14. MRIDUL K APPUKKUTTAN

    സൂപ്പർ കഥ
    കാമുകിയിൽ മുത്തും ലച്ചും വന്നത് കൊണ്ടാണൊ ഇതിൽ NV യും കുടുംബവും വന്നത്

    1. ഞാൻ ആയിട്ട് വിളിച്ചു വരുത്തിയതല്ല, ഗൗതം ആ വഴിക്ക് പോയപ്പോൾ അവരെ ഒന്ന് കണ്ട് അത്രമാത്രം…

  15. രാഹുൽ പിവി

    ❤️

  16. ശങ്കരഭക്തൻ

    പ്രൊഫസർ മുത്തേ….വായിച്ചു ഇഷ്ടമായി. അല്ലേലും അറിയാവായിരുന്നു അച്ചു ഗൗതമിന് ഉള്ള തന്നെ ആണെന്ന് പിന്നെ എന്തിനാണ് ആ കള്ള കിളവൻ ജാഡ ഇറക്കിയേ. ഇനി കല്യാണത്തിന് മുന്നേ വേറെ എന്തേലും സംഭവിക്കോ.

    കാമുകി റഫറൻസ് ഇഷ്ടായി ട്ടോ… പിന്നെ അവൻ അരുൺ അവനു വെറും താക്കീത് മാത്രം കൊടുത്ത് വിട്ടത് ശെരിയായില്ല. പക്ഷെ പ്രേശ്നമില്ല അവൻ എന്തായാലും അടി ഇരന്നു മേടിക്കണം ടൈപ്പ് അല്ലെ അതോണ്ട് ഇനിയും അവസരം വരും….

    ഇങ്ങൾ ആ സൈക്കോ മോഡ് ഒന്ന് ഓൺ ആക്കിയേ എന്നിട്ട് അരുണിനെ അങ്ങ് ടോർച്ചർ ചെയ്ത് കൊല്ലാൻ ഉള്ള സ്കീം സെറ്റക്ക്…അല്ല പിന്നെ….

    പിന്നെ എന്തിന്നവും അവസാനം അനാമിക കരഞ്ഞോണ്ട് ഓനെ വിളിച്ചത് വല്ലാത്തൊരു എൻഡിങ് ആണ് പഹയാ ഇനി ഓൾടെ തന്തപ്പടി വല്ലോം കാഞ്ഞു പോയോ ആവോ ഏയ്യ്, അങ്ങനെ വരോ….

    എന്തായാലും ഇഷ്ടാവായി മുത്തേ കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
    സ്നേഹം.. ❤️

    1. ടോർച്ചർ ചെയ്ത് കൊല്ലാനോ… എനിക്ക് പേടിയാ അങ്ങനെ ഒക്കെ ചെയ്യാൻ… ഞാൻ അവനെ വെറുതെ ഒന്ന് ഉപദേശിച്ചു വിടാൻ തീരുമാനിച്ചു

  17. പൊന്നു മോനേ എന്തിന് വേണ്ടിയാ ഇങ്ങനെ ഒരവസാനം… മച്ചാനും സൈക്കോ മോഡിൽ ആയോ….

    ഇനി രാഗവൻ എങ്ങാനും…..
    എയ് അങ്ങനെ വരാൻ വഴിയില്ല… ന്നാലും ഒരു സംശയം ഉണ്ട്….

    എന്തായലും അടുത്ത ഭാഗം പെട്ടന്ന് തന്നാൽ സന്തോഷം ആവും പക്ഷേ തിരക്കുകൾ ഉണ്ടെന്നറിയാം എല്ലാം സമയം പോലെ എഴുതി ബംഗിയാക്കി തരുക

    ♥️♥️♥️♥️♥️

    1. പാപ്പാ…

      ശരിയാണ് തിരക്കുകൾ ഉണ്ട്.. എന്നാലും എന്നാൽ കഴിയുന്ന വിധത്തിൽ അടുത്ത ഭാഗം പെട്ടന്ന് തരാം ♥️♥️♥️

  18. Orupad ishtamayi

    Akamsha sahikkan vayya

  19. ഇരിഞ്ഞാലക്കുടക്കാരൻ

    എടാ ഭീകര ഒടുക്കത്തെ എൻഡിങ്. ഇനി എന്തൊക്കെ കാണണം എന്റെ ഈശ്വരാ. എന്തായാലും കഥ ആവേശഭരിതം ആയി വരുന്നുണ്ട്.

    1. വളരെ നന്ദിയുണ്ട് ബ്രോ

  20. മല്ലു റീഡർ

    ???

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

  21. ,?

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  22. 1സ്റ്റ്

    1. വീണ്ടും പ്ലിങ്..?

      1. സാരല്ല്യ ബ്രോ അടുത്തതിൽ പിടിക്കാം

        ഞാൻ ആദ്ധ്യയിട്ട

Comments are closed.