അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 325

“അപ്പൊ… ആ ബന്ധം വേണ്ട എന്ന് നിങ്ങൾ ഉറപ്പിച്ചോ… നിങ്ങൾ തന്നെ അല്ലെ പറഞ്ഞത് നാട്ടുകാർ എന്ത് പറയുന്നു എന്ന് നോക്കണ്ട നമ്മുടെ മോൾടെ ഭാവി മാത്രം നോക്കിയാൽ മതി എന്ന്… ഗൗതം നമ്മുടെ മോൾക്ക് ചേർന്ന ആളാണെന്ന്… പിന്നെ ഇപ്പൊ എന്ത് പറ്റി”

 

“ആദ്യം അങ്ങനെ ഒക്കെ കരുതിയിരുന്നു പക്ഷെ ഇപ്പൊ… ഗൗതം രാഘവന്റെ മകൻ ആണെന്ന് ഓർക്കുമ്പോൾ. രാഘവനോടുള്ള ദേഷ്യം അവനോടും തോന്നുമോ എന്നെനിക്ക് ഭയം ഉണ്ടെടോ…”

 

മിനി അല്പസമയം ചിന്തിച്ചു നിന്നു. പിന്നെ സംസാരിച്ചു തുടങ്ങി

 

“നിങ്ങൾക്ക് എന്തിനാ രാഘവനോട് ദേഷ്യം…”

 

“താൻ എന്താ ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നത്…, അയാൾ എന്റെ പെങ്ങളെ ചതിച്ചില്ലേ… വേറൊരു സ്ത്രീയുമായുള്ള ബന്ധം മറച്ചുവച്ചല്ലേ അയാൾ അവളെ കെട്ടിയത്…”

 

“ശരിയാണ്… പക്ഷെ ഇതറിയുമ്പോൾ ഏറ്റവും കൂടുതൽ ദേഷ്യം വരേണ്ടത് ആർക്കാ… സീതക്കല്ലേ പക്ഷെ അവൾക്ക് അയാളോട് ദേഷ്യം ഉള്ളതായിട്ട് നിങ്ങൾക്ക് തോന്നിയോ…”

 

“ഇല്ല…”

 

“ഇല്ല എന്ന് മാത്രമല്ല, ഇപ്പൊ അനുവിനെ എങ്ങനെ സ്നേഹിക്കുന്നോ അതുപോലെ തന്നെ അവൾ ഗൗതമിനെയും സ്നേഹിക്കുന്നില്ലേ…”

 

“അതൊക്കെ പറച്ചിലിൽ അല്ലെടോ…”

 

“ശരി അങ്ങനെ തന്നെ ഇരിക്കട്ടെ… അവൾ ഗൗതമിനെ വെറുക്കുന്നില്ല എന്ന് നിങ്ങൾക്ക് ഉറപ്പല്ലേ…”

 

“ആം…”

 

“ഈ കാര്യങ്ങൾ ഒക്കെ എനിക്ക് പറഞ്ഞു തന്നതും എന്നെ പറഞ്ഞു മനസ്സിലാക്കിയതും നിങ്ങൾ തന്നെയാണ് ആ നിങ്ങൾക്ക് എന്താണ് ഇപ്പൊ ഇങ്ങനെ ഒരു ചിന്ത എന്നാണ് എനിക്ക് മനസ്സിലാകാത്തത്…,,, നിങ്ങൾ രാഘവനോടുള്ള ദേഷ്യം ഒക്കെ മാറ്റിവച്ചു ശരിക്കും ഒന്ന് ആലോചിച്ചു നോക്ക്… എന്നിട്ട് ഒരു തീരുമാനത്തിൽ എത്ത്… നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ അതിനൊപ്പം ഉണ്ടാകും.അച്ചുവും നമ്മുടെ തീരുമാനത്തെ എതിർക്കില്ല…”

 

മിനി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വിജയൻ വീണ്ടും ഒരു സിഗരറ്റ് കൂടി മടിക്കുത്തിൽ നിന്നും പുറത്തെടുത്തു

 

54 Comments

  1. Skyline 12B

Comments are closed.