വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

ഏറെയുണ്ടെന്ന്..
ദേവ് നീയും അറിയണം .

ഇരുപത്തഞ്ച് വർഷം .. പിന്നിടുമ്പോൾ..

ആരാണ് ജയിച്ചത്…ഞാനോ ..എൻ്റെ വാശിയോ ..അറിയില്ല ..പക്ഷേ തോൽക്കാൻ ഞാൻ ആഗ്രഹിച്ചില്ല…ജനിച്ചു വളർന്ന വീടുവിട്ട് ..
പടിയിറങ്ങി പോരുമ്പോൾ..
ഞാൻ എടുത്ത തീരുമാനത്താൽ ബന്ധങ്ങൾ അറുത്ത്മാറ്റേണ്ടി വരുമ്പോൾ..
തോൽക്കാൻ ഞാനെന്നല്ല ആരും ആഗ്രഹിക്കില്ല….

വസുധ ..കണ്ണടയെടുത്ത് ഒന്നു തുടച്ചു വീണ്ടും വച്ചു ..

ഞാൻ ചെയ്ത തെറ്റ് ഒരാളെ സ്നേഹിച്ചു എന്നതാണ്..അത് തെറ്റാണെന്ന് ഇന്നുവരെയും തോന്നിയിട്ടില്ല.
ആദ്യമൊക്കെ ഞാൻ കരുതി .തെറ്റ് എൻ്റെ ആണെന്ന് ..

ഞാൻ ഒരാളെ സ്നേഹിക്കുന്നു എന്ന് ആദ്യം പറഞ്ഞത് .എൻ്റെ ഓപ്പയോടാണ്..
കാവുംപറത്ത് ചന്ദ്രശേഖരൻ്റെ മൂന്നുമക്കളിൽ രണ്ടാമത്തവൾ ഞാൻ മൂത്തത് നിൻ്റെ അച്ഛൻ .മൂന്നാമത്തവൾ സരസ

ഞങ്ങളുടെ രണ്ടുപേരുടെയും എന്തുകാര്യവും ഓപ്പയോടാണ് പറഞ്ഞിരുന്നത്‌ .സത്യം പറഞ്ഞാൽ അച്ചനേക്കാൾ സ്നേഹവും ബഹുമാനവും ഓപ്പയോടായിരുന്നു. അച്ഛനെ പേടിയായിരുന്നു. അതുകൊണ്ടാവും ഞാൻ ദേവിൻ്റെ അച്ചനെ സ്നേഹിക്കുന്നകാര്യം ഓപ്പയോട് പറയാൻ തോന്നിയതും. എന്നാൽ .അതോടെ എൻ്റെ പഠനം നിന്നു . ഞാൻ സ്നേഹിക്കുന്നയാൾ ആരാണ് എങ്ങനെയാണ് പരിചയം ആയത് .
ഏതുനാട്ടുകാരനാണ് ..യാതൊന്നും ചോദിച്ചില്ല.രണ്ടുമാസം കഴിഞ്ഞു. ഓപ്പയും അച്ഛനും എൻ്റെ കല്യാണം നിശ്ചിച്ചു .അച്ചു നിൻ്റെ അമ്മാവൻ ശശിയേട്ടനുമായി .ശശിയേട്ടൻ എൻ്റെ മുറച്ചെറുക്കനാണ് അമ്മാവൻ്റെ മക്കളാണ് ലളിതേച്ചിയും ശശിയേട്ടനും.
ഞാൻ എതിർത്തു.. ജീവനുണ്ടെങ്കിൽ ഈ കല്യാണം നടക്കില്ലാ പറഞ്ഞു. അവർ തീരുമാനിച്ചത് മാറ്റക്കല്ല്യാണമാണ് . കല്യാണത്തിൻ്റെ ഡ്രസ് എടുക്കാൻ പോകുന്ന ടെക്സ്റ്റൈൽസിൽ എൻ്റെ ഒരു ഫ്രണ്ട് ഉണ്ട്. ഞാൻ ഒരു കത്ത് എഴുതി കയ്യും കരുതി .ഷോപ്പിൽ ചെന്നപ്പോൾ അവളെ ഏൽപ്പിച്ചു. അവൾ ആ കത്ത് ദേവിൻ്റെ അച്ചനെ ഏൽപ്പിച്ചു.

കല്യാണത്തിൻ്റെ അന്ന് ദേവിൻ്റെ അച്ഛൻ എന്നെ വന്നു വിളിച്ചു. കാരണം തിരക്കിഅറിഞ്ഞ ബന്ധുമിത്രാദികൾ രണ്ടുപക്ഷത്തായി .. സ്വന്തക്കാരും ബന്ധുജനങ്ങളും അച്ഛനും അമ്മയും ഓപ്പയും നോക്കിനിൽക്കെ ഞാൻ ഇറങ്ങി.. ആരും തടഞ്ഞില്ല..അവിടെ ഞാൻ ജയിച്ചു എന്നുകരുതി..

അച്ചുവിനു ഇതൊന്നും വിശ്വസിക്കാനായില്ല.ഇത് തൻെറ അപ്പച്ചിയാണ്.സരസച്ചിറ്റ പോലും ഇങ്ങനെ ഒരാൾ ഉണ്ടെന്നു പറഞ്ഞിട്ടില്ല.

****** ******** ******** ******

ഉമ്മറത്തിരുന്ന് പത്രംവായിക്കുകയായിരുന്നു ദേവ്നന്ദൻ.

ഞടുങ്ങിപ്പോയി ..ആ വാർത്ത ഒന്നൂടി വായിച്ചു. ഒരു നിമിഷം.. പത്രം മടക്കി വച്ചു. അകത്തേക്ക് നോക്കി വിളിച്ചു

വസൂ…

ന്തോ…ദാ വന്നു .ചായയുമായി വസുധ ഉമ്മറത്തേക്കുവന്നു.

നന്ദേട്ടാ..ഇന്നുഎവിടേലും പോകുന്നുണ്ടോ..

എവിടെ പോകാൻ..

ഇന്നെനിക്കു കുറെ സംസാരിക്കണം ..

ഉംം..നന്ദൻ മൂളി

എന്തുപറ്റി .പേടികിട്ടിയപോലെ.. ഞാൻ അല്ലേ പേടിക്കേണ്ടത് . ഇപ്പോൾ ഞാൻ വളരെയധികം സന്തോഷത്തിലാണ്..അവൾ പുറകിൽ വന്ന് നന്ദനെ കെട്ടിപ്പിടിച്ചു.

നമുക്ക് കാവുംപറം വരെ പോകണം .

അയ്യോ.. ഞാനില്ല.. ഓപ്പ എന്നെ വെട്ടിക്കൊല്ലും.

പോയേ പറ്റൂ വേഗം റെഡിയാവ്..

അവിടെ ചെന്നാൽ അവർ നന്ദേട്ടനെ അപമാനിക്കും അത് എനിക്ക് സഹിക്കില്ല.

അതൊന്നും സാരമില്ല .വേഗാവട്ടെ..

എന്തു സംഭവിച്ചാലും എന്നെകുറ്റം പറയരുത് .
അതേ എനിക്ക് പറയാനുള്ളൂ..

നന്ദൻ അതിനു മറുപടി കൊടുത്തില്ല

വസുധ റൂമിലേക്ക് പോയി .അഞ്ചു മിനിറ്റിനുള്ളിൽ റെഡിയായീ വന്നനന്ദൻ കാറിറക്കി..

കാവുംപുറംവിടിൻ്റെ പടിയടുക്കുംതോറും വസുധയ്ക്ക് തൻ്റെ ധൈര്യം നഷ്ടപ്പെട്ടപോലെയായി..

അകലേന്നേകണ്ടു..ആളും ബഹളവും .

നന്ദേട്ടാ അവിടെന്നാ ഇത്രയും ആൾക്കാർ..

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.