ഈ അവസ്ഥ അവൾക്ക് കൊടുത്തതും ഞാനാ..ഇപ്പോൾ അവളുടെ പൂർണ്ണ ഉത്തരവാദിത്വം എനിക്കാണ്..”
” നിന്നോട് വെള്ളം എടുക്കാനല്ലേ പറഞ്ഞുള്ളൂ.. ആദ്യം പറഞ്ഞത് ചെയ്യൂ..” വസുധയുടെ മുഖത്തെ സന്തോഷം മാഞ്ഞിരുന്നു.
ദേവിനു അമ്മയുടെ ഭാവമാറ്റം മനസ്സിലായി ..
കൂടുതൽ ഒന്നും പറയാതെ വെള്ളം എടുത്തുകൊണ്ടു വന്ന് അമ്മയുടെ കയ്യിൽ കൊടുത്തു.
വസുധ അത് വാങ്ങി ..അച്ചുവിൻ്റെ മുഖത്തു തളിച്ചു. രണ്ടു കവിളിലും മൃദുവായി അടിച്ചു.
അച്ചുവിൻ്റെ മിഴികൾ ഒന്നു പിടഞ്ഞു..
വസുധ അവളുടെ മുഖം തുടച്ചു ..
” അച്ചൂ…അച്ചൂ…” പതിയെ വിളിച്ചു..
” ഉംം…. “അവൾ ഒന്നുമൂളി.
” അമ്മേ നമുക്ക് ഡോക്ടറെ വിളിക്കാം ”
” പേടിക്കണ്ട ദേവ് അവൾക്ക് ഒരു കുഴപ്പവുമില്ല.”
അച്ചുവിനടുത്ത് ദേവും വസുധയും അവൾ ഉണരുന്നതും നോക്കി ഇരുന്നു.
മയക്കത്തിൽ നിന്നും ഉണരുകയായിരുന്നു അച്ചു .
“താൻ ദേവേട്ടൻ്റെ വീട്ടിൽ വന്നതല്ലേ ..പിന്നെ എന്തു സംഭവിച്ചു..”
” ദേവേട്ടാ.. ..”കണ്ണുതുറന്ന അച്ചു ഞെട്ടലോടെ വിളിച്ചു.
” എന്താ അച്ചു ..പേടിക്കണ്ട ..ഞാനും അമ്മയും ഉണ്ട് .” ദേവ് അവളെ എണീപ്പിച്ചിരുത്തി.
” മോളേ…..” സ്നേഹത്തോടെ വിളിച്ചു.
വസുധ അവളുടെ മുഖം പിടിച്ചുയർത്തി .
പാവം വല്ലാതെ പേടിച്ചു പോയി.
” എന്താ ൻ്റെ കുട്ടിക്ക് പറ്റിയത്..”
ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അച്ചുവിൽ നിന്നും മറുപടി ഉണ്ടായില്ല അവളുടെ നോട്ടം ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിലാരുന്നു.
******* ******* ******** *******
ലളിയുടെ മനസ്സിലും അകാരണമായ ഭയം തോന്നാൻ തുടങ്ങി.
ഇന്നലെ സുകുവേട്ടനെ സമാധാനിപ്പിച്ചു. പക്ഷെ ഇന്നു തനിക്കാണ് ഒരുതരംഭീതി.
” അമ്മേ… അമ്മേ….” ശരത് വിളിച്ചു.
” അമ്മ എന്താ ഓർത്തു നിൽക്കുന്നത്..”
ഒന്നുമില്ല …..” അച്ഛനെന്തിയെ
” പറമ്പിൽ ഉണ്ട് ”
” നിങ്ങൾക്ക് രണ്ടുപേർക്കും എന്താ പറ്റിയേ..അച്ഛനും എന്തോ വിഷമംപോലെ…”
” ഒന്നുമില്ലടാ..”
” ഉംം….ചോദിച്ചുന്നേ ഉള്ളൂ…”
തൃപ്തിയാകാത്ത മട്ടിൽ പറഞ്ഞിട്ട് ശരത് പുറത്തേക്ക് ഇറങ്ങി.
” നീ എങ്ങോട്ടാ…”
” അച്ഛൻ്റെ അടുത്തേക്ക് .. ”
എടാ..അച്ഛനോട് വരാൻ പറയ്..
തലകുലുക്കിയിട്ട് ശരത് ഓടിയിറങ്ങിപ്പോയി.
ലളിത..ശരത് ഓടിയിറങ്ങിപോകുന്നത് നോക്കി നിന്നു.
അടുക്കളപ്പണിയെല്ലാം ഒതുക്കി കഴിഞ്ഞാൽ സുകുവേട്ടനെ പറമ്പിൽ പണിക്കു സഹായിക്കാറുള്ളതാണ് ഇന്നെന്തോ ഒന്നിനും തോന്നുന്നില്ല..
മറക്കാനാവാത്ത പലതും മനസ്സിനെ മഥിച്ഛുകൊണ്ടിരുന്നു.
ഇരുപത്തഞ്ച് വർഷം മുന്നെ നിന്നുപോയ ബന്ധം
കാവും പുറത്തെ ചന്ദ്രശേഖരനും ഭാസുരയ്ക്കും മക്കൾ മുന്ന് . വസുധ.സരസ എന്നുപേരുള്ള രണ്ട് പെൺമക്കളും സുകുമാരൻ എന്ന ആൺകുട്ടിയും .
നാട്ടിൻപുറത്തെ അറിയപ്പെടുന്ന കർഷക കുടുംബം..
സുകുമാരൻ എന്ന സുകു ഡിഗ്രി കഴിഞ്ഞു കൃഷിയിൽ അച്ഛനെ സഹായിക്കുന്നു.
മൂത്ത മോൾ ഡിഗ്രിക്ക് പഠിക്കുന്നു. ഇളയവൾ പത്തിലും .
ഒരു ദിവസം വൈകുന്നേരം ..പശുവിനെ തൊഴുത്തിൽ കെട്ടുകയായിരുന്നു സുകു.
” സുകുഓപ്പേ…..” വസുധയാണ് ..
” എന്താടി..”
” അത്.. എനിക്കൊരുകാര്യം പറയാനുണ്ട് “
ഇഷ്ടായി… നല്ല അവതരണം..
സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…
pdf please
ee aduthu aanu ingane oru websaitilek vannathu
katha vayichu nalla katha
iniyum orupad ezhuthuka
ella ashamsakalum