അച്ചുവിനാവില്ല. അച്ചു ഒരാളയേ സ്നേഹിച്ചുള്ളൂ. അത് ദേവേട്ടനെയാ…മതീ ഈ ജീവിതം.
ദേവേട്ടൻ്റെ പെണ്ണായി ഈ ഭൂമി വിടണം…അച്ചു കണ്ണും മുഖവും അമർത്തി തുടച്ചു. എൻ്റെ ദേവീ…അച്ചുവില്ലാത്ത ഈ ലോകത്ത് ദേവേട്ടനെ കാത്തോളണേ. ഇനി ദേവേട്ടനുവേണ്ടി പ്രാർത്ഥിക്കാൻ അച്ചു ഉണ്ടാവില്ലല്ലോ…
അച്ചു കതകടച്ചു കുറ്റിയിട്ടു. കുളിമുറിയിൽ കയറി ടാപ്പ് തുറന്നു. വെള്ളം ബക്കറ്റിലേയ്ക്ക് വീഴാൻ തുടങ്ങിയതും അച്ചു കയ്യിൽ കുരുതിയിരുന്ന ബ്ലെഡ് എടുത്തു.
ദേവേട്ടാ…അച്ചു പോവാ…അച്ഛൻ്റെയും അമ്മയുടെയും ശരത്തിൻ്റെയും മുഖം മനസിലേയ്ക്ക് ഓടിയെത്തി. അച്ചു…പോവാ എല്ലാവരും ക്ഷമിക്കണേ…സ്നേഹം പങ്കുവെക്കാൻ അച്ചൂനാവില്ല.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ അച്ചു തുടച്ചില്ല. അച്ചു നിറയാറായ ബക്കറ്റിലേയ്ക്ക് കൈതാഴ്ത്തി പിടിച്ചു. എന്നിട്ട് രണ്ടു കയ്യിലേയും ഞരമ്പ് മുറിച്ചു…ബക്കറ്റിലെ വെള്ളത്തിലേയ്ക്ക് രക്തം കലർന്ന് ബക്കറ്റ് നിറഞ്ഞൊഴുകി…
ഈ സമയം മുറിയുടെ വാതിക്കൽ എത്തിയിരുന്നു ശരത്തും ദേവും. ശരത് കതക് തള്ളി നോക്കി. കുറ്റിയിട്ടിരിക്കുകയാണ്. ദേവേട്ടാ, ചേച്ചി കുളിക്കുകയാണ്. അതാ കുറ്റിയിട്ടത്. അകത്ത് വെള്ളം വീഴുന്ന ശബ്ദം കേൾക്കാം…ശരത്, അവൾ കുളി കഴിഞ്ഞിറങ്ങട്ടെ, എന്നിട്ട് നമുക്ക് വരാം.
ദേവ് ഉമ്മറത്തേയ്ക്ക് നടന്നു…പിറകെ ശരത്തും…ചേട്ടായി…ഇപ്പോളാണ് എനിക്ക് സന്തോഷമായേ…ഈ കല്യാണത്തിനു എല്ലാവരും സമ്മതിച്ച കാര്യം ചേച്ചി അറിഞ്ഞാൽ ചേച്ചിക്ക് എന്തു സന്തോഷം ആകുമെന്നോ…
അവൾ എൻ്റെ പെണ്ണാ ശരത്…ഞാനും അമ്മയും നിൻ്റെ ചേച്ചിയും എന്നേ ഒന്നാണ്…ഇപ്പോൾ നടക്കുന്നതെല്ലാം ഒരു നാടകമല്ലേ…ആരേയും വേദനിപ്പിക്കാതിരിക്കാനുള്ള നാടകം…ദേവ് മനസ്സിൽ പറഞ്ഞു.
ഉമ്മറത്തു നടന്ന തീരുമാനമൊന്നും അറിയാതെ കുളിമുറിയിൽ അബോധാവസ്ഥയിൽ അച്ചു കിടന്നു. വേഗം തിരിച്ചെത്തിയ ദേവിനെ കണ്ട വസുധ ചോദിച്ചു. ദേവ് അച്ചുനെ കണ്ടില്ലേ…ഇല്ലമ്മേ കതകടച്ചു കുറ്റിയിട്ടിരിക്കുന്നു. കുളിയ്ക്കയാണെന്നുതോന്നുന്നു.
അതിന് അവൾ രാവിലെ കുളിച്ചതാണല്ലോ…ഇതുകേട്ട ലളിത പറഞ്ഞു.
കുളിമുറിയിൽ വെള്ളം വീഴുന്നുണ്ട്…ശരത് പറഞ്ഞു.
ഞാൻ നോക്കട്ടെ, അവൾ കുളിച്ചിട്ട് ഒരു മണിക്കൂർ പോലും ആയില്ല…ലളിത ഓടിയെന്നപോലെ അച്ചുവിൻ്റെ മുറി വാതിക്കൽ എത്തി. വാതിലിൽ തട്ടി ലളിത വിളിച്ചു, അച്ചൂ…അച്ചൂ…
അകത്തുനിന്നും വെള്ളംവീഴുന്ന ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും കേട്ടില്ല. ലളിതയ്ക്ക് പന്തികേടുതോന്നി. ദേവീ, ചതിച്ചോ…മോളേ…നീ…ശശിയേട്ടാ ഒന്നിങ്ങുവാ വേഗം…ശശിയേട്ടാ…ഓടി വാ…ലളിതയുടെ കരച്ചിൽ കേട്ട സുകു ഒഴിച്ചെല്ലാവരും ഓടിയെത്തി.
ശശിയേട്ടാ…അച്ചൂ…ദേവ് വേഗം…വസുധ പറഞ്ഞു. കാര്യം മനസിലായ ദേവ് കതക് തല്ലിപ്പൊളിച്ച് അകത്തുകയറി.
കുളിമുറിയിൽ നിന്നും രക്തം കലർന്ന വെള്ളം മുറിയിൽ ഒഴുകി പരന്നുകിടന്നു. എൻ്റെ മോളെ…എന്തിനാ നീ ഇത് ചെയ്തേ…ലളിതയുടെ നിലവിളി സുകു കേട്ടു. എങ്കിലും നീ…വേദന സഹിക്കാനാവാതെ സുകു പിടഞ്ഞു.
കുളിമുറിയിൽ നിന്നും ദേവ് അച്ചുവിനെ കോരിയെടുത്തു. വേഗം മുറ്റത്തേക്ക് പാഞ്ഞു. കാറിന്റെ പിറകിലെ സീറ്റിൽ കിടത്തി. അബോധാവസ്ഥയിൽ കിടന്ന തൻ്റെ അച്ചുവിൻ്റെ നെറ്റിയിൽ ഉമ്മ കൊടുത്ത ദേവിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ അച്ചുവിൻ്റെ മുഖത്തു പതിച്ചു.
ദേവ് ഓടി വാ…ഓപ്പ…സുകുവിനേയും അച്ചുവിനേയുംകൊണ്ട് ദേവിൻ്റെ കാർ ഹോസ്പിറ്റലിലേയ്ക്ക്….
ഡ്രൈവിംഗിനിടയിലും ദേവ് ഇടയ്ക്കിടെ അച്ഛുവിനെ നോക്കും.
” മഹാദേവാ എൻ്റെ പാതിയെ എനിക്കു തിരിച്ചു തന്നേക്കണേ..” ദേവ് മനമുരുകി പ്രാർത്ഥിച്ചു.
തൻെറ മടിയിൽ തളർന്നു കിടക്കുന്ന അച്ചുവിൻ്റെ നെറ്റിയിൽ വീണു കിടന്ന മുടി വസുധ ഒതുക്കി വച്ചു. മഹാദേവാ എൻ്റെ ദേവിന് അവൻ്റെ അച്ഛൂനെ തിരിച്ചുകൊടുക്കണേ…എൻ്റെ മക്കൾ സന്തോഷത്തോടെ ജീവിക്കുന്നതു കാണണം. നീയെ തുണ…കൈവിടല്ലേ ദേവാ…വസുധ നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു.
ലളിതേച്ചി വിഷമിക്കല്ലേ ഓപ്പയ്ക്കും അച്ചുവിനും ഒന്നും സംഭവിക്കില്ല.
എല്ലാം എല്ലാവരുടേയും ആഗ്രഹം അനുസരിച്ചു വന്നപ്പോൾ ഇങ്ങനായല്ലോ വസൂ…നീ പോയതിനുശേഷം നിൻ്റെ ഓപ്പ സന്തോഷിച്ചിട്ടില്ല.
ദേവ് വേഗം….വസുധ പറഞ്ഞു.
പ്രശസ്തമായ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ…
അത്യാഹിത വിഭാഗത്തിൻ്റെ വാതിക്കൽ കാർ നിർത്തി ദേവ് അച്ചൂനെ കോരിയെടുത്തു. അറ്റൻഡർ ഒരാൾകൂടി കാറിലുണ്ട് വേഗം. എല്ലാം നിമിഷത്തിനകം…
ഐസിയു വിൻ്റെ വാതിൽ അവർക്കു മുന്നിൽ അടഞ്ഞു.
ചേട്ടായി…എൻ്റെ അച്ഛനും ചേച്ചിയും…ശരത് ദേവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
ഇല്ലടാ അവർക്കൊന്നും സംഭവിക്കില്ല…വസുധയും സരസുവും ലളിതയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്ക് ഐ സി യു വിൻ്റെ വാതിൽ തുറന്ന് നേഴ്‌സ് പോവുകയും വരികയും ചെയ്യുന്നുണ്ട് പ്രതീക്ഷയോടെ ദേവ് എണീറ്റു ചെല്ലും..
നോക്കിയിരിക്കെ ഡോക്ടർ ഇറങ്ങിവന്നു ചോദിച്ചു…അഖിലയുടെ
ഇഷ്ടായി… നല്ല അവതരണം..
സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…
pdf please
ee aduthu aanu ingane oru websaitilek vannathu
katha vayichu nalla katha
iniyum orupad ezhuthuka
ella ashamsakalum