നോക്കിയിരിക്കയാണ്. അമ്മയോട് ചോദിച്ചാൽ ദേഷ്യപ്പെടും. ചിറ്റ വരുമ്പോൾ ചോദിക്കാം…അച്ചു അങ്ങനെ സമാധാനിച്ചു.
*** ***
വസു…നീ ഒന്നും പറഞ്ഞില്ല.
എന്തുപറയണം ശശിയേട്ടാ…ഓപ്പ അറിഞ്ഞോ ഈ വരവ്…
ഓപ്പ അറിഞ്ഞില്ല വസുധേച്ചി…സരസു ഇടയ്ക്ക് കടന്നുപറഞ്ഞു.
ഓപ്പയറിയാതെ അച്ചൂന് ദേവിനെ ആലോചിച്ചാൽ ശരിയാവുമോ…?
നിൻ്റെയും ദേവിൻ്റെയും അഭിപ്രായം അറിഞ്ഞിട്ടു പറയാം എന്നുകരുതി…ശശി പറഞ്ഞു.
ഓപ്പ പറ്റില്ലാന്നു പറഞ്ഞാൽ, അല്ലേൽ അച്ചു വേണ്ടെന്നു പറഞ്ഞാൽ…വസുധയുടെ ചോദ്യത്തിന് ശശി മറുപടി പറഞ്ഞില്ല. ശശിയേട്ടാ…ഇതിനുള്ള മറുപടി ഓപ്പയോട് നേരിട്ട് പറയാം. ശശിയേട്ടൻ എന്നോട് ക്ഷമിക്കണം…ഒരുനിമിഷം, ദേവ് വരൂ…വസൂവും ദേവും മുറിയിലേക്ക് പോയി. ശശിയുടേയും സരസുവിൻ്റെയും മുഖം നിരാശപൂണ്ടു.
അഞ്ചു മിനിറ്റിനുള്ളിൽ തിരികെ വന്ന് വസുധ പറഞ്ഞു. ശശിയേട്ടാ, ഞങ്ങൾ കൂടെ വരുന്നു ഓപ്പയുടെ അടുത്തേക്ക്…
ഓപ്പയോട് വസുധേച്ചി എന്താവും നേരിട്ട് പറയാൻ പോകുന്നത്…? സരസു അതോർത്ത് വിഷമിച്ചു.
സുകുവിൻ്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പടിപ്പുരകടന്ന് ഒരു കാർ മുറ്റത്തു വന്നു നിന്നു. കാറിൽ നിന്നും ഇറങ്ങിയവരെ കണ്ട് സുകുവിൻ്റെ നെഞ്ചിടിപ്പ് കൂടി…
ലളിതേ…സുകു അകത്തേക്ക് നോക്കി വിളിച്ചു. പക്ഷെ ശബ്ദം ഉയർത്തി വിളിക്കാൻ ബുദ്ധിമുട്ട്. സുകു നെഞ്ചിൽ അമർത്തി തടവി. കാറിന്റെ ശബ്ദം കേട്ടു പുറത്തേക്ക് വന്ന ലളിത വേഗംവന്ന് സുകുവിൻ്റെ നെഞ്ച് തടവിക്കൊടുത്തു. വിഷമിക്കേണ്ട സുകുവേട്ടാ. എന്തായാലും അവർ വന്നല്ലോ….
കാറിൽ നിന്നും ആദ്യം ഇറങ്ങിയത് വസുധയാണ്. പുറകെ സരസുവും. രണ്ടുപേരുടെയും മുഖം പ്രസന്നമല്ല….കാർ ഒതുക്കിയിട്ടിട്ട് ദേവും ശശിയും വന്നു.
എല്ലാവരും ഇരിക്കൂ…ലളിത പറഞ്ഞു. സുകു ശശിയുടെ മുഖത്തേക്ക് ചോദ്യരൂപേണ നോക്കി. ഉത്തരം പറയാനാവാതെ ശശി വിഷമിച്ചു.
ഓപ്പേ…ക്ഷീണം കുറവുണ്ടോ…? ആ കുറവുണ്ട്. വസുധയുടെ ചോദ്യത്തിന് സുകു മറുപടി പറഞ്ഞു. എങ്ങനെ തുടങ്ങണം എന്നറിയാതെ സുകു വിഷമിക്കുന്നതു കണ്ട ശശി പറഞ്ഞു…
വസൂ ഞങ്ങൾ നിൻ്റെ അടുത്തു വന്നത് എന്തിനാണെന്ന് പറഞ്ഞല്ലോ…
ശശിയേട്ടാ ഓപ്പയ്ക്ക് എന്തും എന്നോട് പറയാം. അത് എന്തായാലും…ഓപ്പെ, ഓപ്പയ്ക്ക് എന്താണ് എന്നോട് പറയാനുള്ളത്. ആ പഴയ വസു ആയി എന്നെ ഇപ്പോഴും കാണുന്നുവെങ്കിൽ, എനിക്ക് അന്നും ഇന്നും എന്നെയും സരസുവിനെയും ജീവനെപ്പോലെ സ്നേഹിച്ച ഓപ്പയാണ്. ആ ഓപ്പയുടെ മുന്നിലാണ് ഇപ്പോൾ ഞാൻ. അന്നത്തെപ്പോലെ…ആ അധികാരത്തോടെ ഓപ്പയ്ക്ക് ഇന്നും എന്നോട് എന്തും പറയാം ചോദിക്കാം…പറഞ്ഞു പറഞ്ഞ് വസുധയുടെ ശബ്ദം ഇടറിത്തുടങ്ങി.
വസൂ…ആ ഓപ്പ തന്നെയാണ്. എന്നാൽ സാഹചര്യം ഒരുപാട് മാറി. എൻ്റെ അവസ്ഥയും…ഞാനിപ്പോൾ വിവാഹ പ്രായമെത്തിയ ഒരു മകളുടെ അച്ഛൻ ആണ്. അച്ഛൻ്റെ ചുമതലയും ഉത്തരവാദിത്വവും സഹോദരബന്ധത്തിലും വലുതാണ്. മകളുടെ ഭാവിയെക്കുറിച്ച് ആധിയുള്ള അച്ഛൻ. അത്യാഗ്രഹം ആണെന്ന് എനിക്കറിയാം…എന്നാലും…
വർഷങ്ങൾക്കു മുമ്പ് നീ ഈ മുറ്റത്തു വച്ച് ഒരു വാക്കു പറഞ്ഞിരുന്നു. നിനക്കോർമ്മയുണ്ടോ… ഇല്ലയോ…ഞാൻ മറന്നിട്ടില്ല. ഓപ്പയ്ക്ക് ഉണ്ടാകുന്നത് മോളാണെങ്കിൽ അവൾ ആയിരിക്കും എൻ്റെ മോൻ്റെ ഭാര്യയാവും എന്ന് മഹാദേവൻ്റെ നാമത്തിൽ പറഞ്ഞത്…
ഉംം…മറന്നിട്ടില്ല ഓപ്പേ…മറക്കുകയുമില്ല, പക്ഷേ…എന്താണ്, നിനക്ക് സമ്മതമല്ലേ…?
ദേവും അച്ചൂം അല്ലേ തീരുമാനിക്കേണ്ടത്. നമ്മളല്ലല്ലോ…
വസൂ…അച്ചൂന് സമ്മതാവും. അവൾ എതിരു പറയില്ല…ശശി പറഞ്ഞു.
അങ്ങനല്ല ശശിയേട്ടാ…അവർ സംസാരിക്കട്ടെ ജീവിതം അവരുടേതാണ്. ദേവ്…നിങ്ങൾ സംസാരിക്കൂ…വസുധ ദേവിനോട് പറഞ്ഞു.
വാ ദേവേട്ടാ…അവരുടെ സംസാരം കേട്ടുകൊണ്ടു നിന്ന ശരത് പറഞ്ഞു. ശരത് ദേവിനെ കൂട്ടി അച്ചുവിൻ്റെ മുറിയിലേയ്ക്ക് നടന്നു.
രാവിലെ മുതൽ തുടങ്ങിയ ചർച്ചയാണ്…ദാ ഇന്നിപ്പോൾ വസു അപ്പച്ചിയും ദേവേട്ടനും വന്നു. എല്ലാവരും കൂടി ചെറുക്കൻവീട് കാണാൻ പോകാനുള്ള ചർച്ചയാണ്. ആ കല്യാണം നടത്താനാണ് എല്ലാവരുടെയും തീരുമാനമെങ്കിൽ അച്ചൂന് വേറെ വഴി കണ്ടെത്തേണ്ടിവരും.
ദേവേട്ടനും അപ്പച്ചിയും അച്ഛൻ്റെ പക്ഷത്താണ്. ദേവേട്ടൻപോലും കയ്യൊഴിഞ്ഞു. ശരത് പറഞ്ഞാൽ ആര് കേൾക്കാൻ. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. അവർ പറഞ്ഞതെല്ലാം വിശ്വസിച്ചു.
ദേവേട്ടനിൽ വിശ്വസിച്ചു…സ്നേഹിച്ചു…ബന്ധങ്ങൾ പുതുക്കിയപ്പോൾ പ്രണയവും വിശ്വാസവും തകർന്നു. അവരെപ്പോലെ തീരുമാനം മാറ്റാനോ സ്നേഹിച്ച പുരുഷനെ മറന്ന് വേറൊരാളെ സ്വീകരിക്കാനോ ഈ
ഇഷ്ടായി… നല്ല അവതരണം..
സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…
pdf please
ee aduthu aanu ingane oru websaitilek vannathu
katha vayichu nalla katha
iniyum orupad ezhuthuka
ella ashamsakalum