കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ മുതിർന്നവർ ഉണ്ട് ശരത്.
അച്ഛന് വസു അപ്പച്ചിയെ വിട്ട് ഇത്രയും കാലം ജീവിക്കാൻ പറ്റും. എന്നാൽ എനിക്കെൻ്റെ ചേച്ചിയെ വിട്ട് ഒരു ദിവസം പറ്റില്ല. എൻ്റെ ചേച്ചി സന്തോഷത്തോടെ വേണം ഇവിടെ നിന്നുപോകാൻ. അതുപോലെ എനിക്കും സന്തോഷത്തോടെ ചേച്ചിയുടെ അടുത്ത് കേറിച്ചെല്ലണം…
സുകുവിൻ്റെ മുഖം കുനിഞ്ഞു. തെറ്റുകൾ രണ്ടുപേരും ചെയ്തു ശരത്. ഇനി ആലോചിച്ചിട്ടു ഒരു കാര്യവും ഇല്ല.
അച്ഛന് ഇപ്പോഴും വസു അപ്പച്ചിയോട് പിണക്കം ആണോ…
അല്ലടാ, അവൾ വന്നല്ലോ ആ സന്തോഷത്തിലാ ഞാൻ. അവൾ ഈ വീടിന്റെ വിളക്കാരുന്നു. നീ പറഞ്ഞതിനേപ്പറ്റി ഇപ്പോൾ ആലോചിക്കേണ്ട. മുതിർന്നവരുടെ തീരുമാനം പോലെ നടക്കും…സുകു തീർത്തു പറഞ്ഞു. ബന്ധത്തെ ബന്ധം ഏച്ചുകെട്ടേണ്ട…മനസിലായോ നിനക്ക്. നീ പോ എനിക്കൊന്നുറങ്ങണം…
ഉറങ്ങിക്കോ ഞാൻ പോകുന്നു…ശരത് മുറി വിട്ടിറങ്ങി. നേരേ ലളിതയുടെ അടുത്തെത്തി. എന്നാടാ…ആകെ അരിശത്തിൽ ലളിത ചോദിച്ചു. അരിശംകൊണ്ട് അവൻ്റെ മുഖം ചുവന്നിരുന്നു. ഒന്നുമില്ല…അറിഞ്ഞിട്ടും കാര്യമില്ല. സ്വന്തം ഇഷ്ടം മറ്റുള്ളവരിൽ അടിച്ചേൽപിക്കുകയല്ലേ ഇവിടെ…?
അതാരാ അങ്ങനെ ചെയ്തത്…?
ആരാന്ന് അമ്മയാക്കറിയില്ലേ…?
എന്താ അടിച്ചേൽപിച്ചത് അതു പറ.
ഇവിടെ ഒരു കല്യാണക്കാര്യം നടക്കുന്നില്ലേ.
ഉണ്ട്. അതിനെന്താ…?
ഓരോന്നിനും അതിൻ്റേതായ സമയം ഉണ്ട്. അപ്പോൾ നടക്കണം. നിൻ്റെ ചേച്ചിക്ക് കല്യാണപ്രായമായി.
ആയെങ്കിൽ കെട്ടിക്കണം…ചേച്ചിയുടെ ഇഷ്ടം അനുസരിച്ച്. അല്ലാതെ…ബാക്കി ശരത് പറഞ്ഞില്ല.
അവൾക്ക് ഇഷ്ടമില്ലെന്നു പറഞ്ഞില്ല. നിന്നോടു പറഞ്ഞോ ഇഷ്ടമില്ലെന്ന്…പറഞ്ഞു. എനിക്കും ഇഷ്ടമല്ല….ഓഹോ…അപ്പോൾ രണ്ടുപേരും ഒത്തോണ്ടാണ്. നടക്കില്ല മക്കളെ. ഈ കല്യാണം നടത്തും. ആരെതിർത്താലും. നീ ഓരോന്നുപറഞ്ഞ് അവളെ വഷളാക്കേണ്ട. അത്രേ എനിക്ക് പറയാനുള്ളൂ.
അമ്മേ ഈ വാശി ശരിയല്ല. ചേച്ചീടെ ജീവിതമാണ്. ആലോചന തുടങ്ങിയതല്ലേ ഉള്ളൂ…വേണ്ടെന്നു വെക്കാലോ…
ഇതുപോലൊന്ന് ഒത്തുകിട്ടണ്ടേ. ആദ്യമായി വന്ന ആലോചന. എല്ലാം കൊണ്ടും നമുക്ക് ചേരും.
നമുക്കു ചേരുമായിരിക്കും എന്നാൽ ചേച്ചിക്ക് ചേരില്ല.
ആഹാ…അതു നീയാണോ തീരുമാനിക്കുന്നത്. മോൻപോയി ഇതിലും നല്ലത് കൊണ്ടുവാ…ലളിത തമാശയായി പറഞ്ഞു.
കൊണ്ടുവരും. അമ്മ കണ്ടോ. അപ്പോൾ പറ്റില്ലാന്നു പറഞ്ഞാലാ…
ഞാൻ ഈ ചൂടുവെള്ളം അച്ഛന് കൊടുത്തിട്ടു വരട്ടെ…എന്നിട്ട് ചെറുക്കനെ തപ്പി പോയാൽ മതി…ലളിത പറഞ്ഞു. ലളിത ചെല്ലുമ്പോൾ സുകു കണ്ണടച്ചു കിടക്കയാരുന്നു.
സുകുവേട്ടാ…സുകുവേട്ടാ…ലളിത തോളിൽ തട്ടി വിളിച്ചു. ഉറങ്ങുവല്ല ലളിതേ…ഉറക്കമൊക്കെ നഷ്ടപ്പെട്ടു. ഒന്നുംഅങ്ങോട്ട് ശരിയാവുന്നില്ലാ എന്നായി. കാഴ്ചക്കാരൻ മാത്രം ആകേണ്ടി വരുന്നു. വാക്കുകൾക്ക് പഴയ ശക്തിയില്ല. തീരുമാനങ്ങൾക്ക് ഉറപ്പില്ല…
എന്താ ഇങ്ങനൊക്കെ പറയാൻ…അതിനുതക്ക എന്തുണ്ടായി…
ശരത് ഈ കല്ല്യാണത്തിന് സമ്മതിക്കില്ല. കൂടാതെ വേറൊന്നുകൂടിയും പറഞ്ഞു. ആൺമക്കൾ തന്നോടൊപ്പമായാൽ അവരെ അംഗീകരിക്കണം എന്നല്ലേ…ശരത്തിനെ നമ്മൾ കുട്ടിയായി കണ്ടു. എന്തൊക്കയാ ഈ പറയുന്നത്.
അവനെന്താ പറഞ്ഞത്…
നമ്മുടെ വസൂൻ്റെ മോനെക്കൊണ്ട് അച്ചൂനെ കെട്ടിച്ചാൽ മതിയെന്ന്. അതാ അവനിഷ്ടം എന്ന്. നീ പറ ലളിതേ…എന്താ നിൻ്റെ അഭിപ്രായം.
സുകുവേട്ടൻ്റെ അഭിപ്രായം എന്താ…അതുതന്നെയാണ് എൻ്റെ അഭിപ്രായം.
സത്യം പറഞ്ഞാൽ വസൂൻ്റെ മോനെ കണ്ടപ്പോൾ മനസ്സിൽ അങ്ങനൊരു മോഹം തോന്നിയതാ. പിന്നെ ഓർത്തു അതിനുള്ള അർഹത നമ്മൾ എന്നേ കളഞ്ഞു എന്ന്. ഞാൻ അങ്ങനാവശ്യപ്പെട്ടാൽ അവൾ എന്നെ ആട്ടും…അതുകൊണ്ട് ആ ആഗ്രഹം അതുപോലെ ഉപേക്ഷിച്ചു. ഇപ്പോൾ ശരത് പറയുന്നത് ദേവ് മതീ എന്ന്. വേറെ കല്യാണം നടത്തിയാൽ അവനും അച്ചുവും ഉണ്ടാവില്ലെന്ന്.
സുകുവേട്ടൻ അവൻ പറയുന്നത് കാര്യാക്കേണ്ട…അരിശത്തിനു പറഞ്ഞതാവും…ലളിത സുകുവിനെ സമാധാനിപ്പിച്ചു.
ശരത് തൻെറ ഒപ്പം ആണ് എന്നത് അച്ചൂന് വലിയ ആശ്വാസമായി. അവൻ എന്താവും അച്ഛനോട് പറഞ്ഞിട്ടുണ്ടാവുക. അച്ചു ശരത്തിനെ നോക്കിയിരുന്നു. വരുന്നുണ്ട്. മുഖം കണ്ടാലേ അറിയാം, കലിപ്പിലാണെന്ന്. ശരത് വന്ന് അവളുടെ അടുത്തിരുന്നു. രണ്ടുപേരും കുറച്ചുനേരം ഒന്നുംമിണ്ടിയില്ല.
ഇഷ്ടായി… നല്ല അവതരണം..
സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…
pdf please
ee aduthu aanu ingane oru websaitilek vannathu
katha vayichu nalla katha
iniyum orupad ezhuthuka
ella ashamsakalum