അതെന്താ…നീ അപ്പച്ചി അല്ലേ…നിനക്കും അവകാശമുണ്ട് അവളുടെ കാര്യത്തിൽ.
എൻ്റെ അവകാശം ഞാൻ ചോദിച്ചാൽ…ബാക്കി പറയാതെ വസുധ നിർത്തി.
എന്തവകാശം…ശശി ചോദിച്ചു.
അത് ഞാൻ ചോദിച്ചാൽ ഓപ്പ വീണ്ടും പിണങ്ങും. അത് ഞാൻ ആഗ്രഹിക്കുന്നില്ല. സുകുവിനു കാര്യം മനസിലായി. സുകുവിൻ്റെ മുഖഭാവത്തിൽ നിന്നും വസുധ മനസിലാക്കി.
ഇനി പിണക്കമൊന്നും വേണ്ട. പിണങ്ങാനുള്ളത് പറയാതിരിക്കുക…ശശി പറഞ്ഞു.
ശരത് വന്നപ്പോൾ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. അച്ഛാ…എനിക്കൊരു കാര്യം പറയാനുണ്ട്.
എന്താടാ…ഇവിടുത്തെ തിരുമാനം വല്ലതും നീ അറിഞ്ഞോ…ഞായറാഴ്ച എല്ലാവരും ചെറുക്കൻവീടു കാണാൻ പോകുന്നു…ശശി സന്തോഷത്തോടെ പറഞ്ഞു.
ഞാൻ വരുന്നില്ല…
നീയല്ലേ പോയി കാണേണ്ടത്…
എനിക്കിഷ്ടമല്ല ആ കല്യാണം….
അതു കൊള്ളാലോ സുകുവേട്ടാ…ശരത് അരിശപ്പെട്ടു ഇറങ്ങിപ്പോയി. സുകുവേട്ടാ ആദ്യം അവനെ പറഞ്ഞു മനസിലാക്ക്. എന്നിട്ട് വിളിച്ചു പറഞ്ഞാൽ മതി. ഇപ്പോൾ ഇറങ്ങട്ടെ…കുറെ കാര്യങ്ങൾ ഉണ്ട്. വിളിച്ചോളു സുകുവേട്ടാ വന്നേക്കാം. സരസൂ വാ ഇറങ്ങാം.
ഓപ്പെ ഞങ്ങളും ഇറങ്ങുന്നു…വസുധ പറഞ്ഞു. ചേട്ടായി ഒന്നു നിൽക്കൂ…ശരത് ദേവിനടുത്തെത്തി. എനിക്കു തന്ന വാക്ക് മാറല്ല്. ഞാൻ ചേച്ചിയോടും പറഞ്ഞു ചേച്ചിക്ക് സമ്മതമാണ്…ശരത് ദേവിനുമാത്രം കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞു.
മാറില്ല, നിൻ്റെ ചേച്ചിയോടും പറയ് ദേവിന് ഒരു വാക്കേ ഉള്ളെന്ന്…ശരത്തിനു സന്തോഷമായി. എല്ലാവരും പോയി…മുറിയിൽ സുകും ലളിതയും മാത്രം.
ലളിതേ എന്തോ ഒരു വിഷമം ഉണ്ട് .നമ്മൾ തെറ്റായ തീരുമാനം ആണോ എടുത്തത്. അല്ല സുകുവേട്ടാ…അവൾ ഇഷ്ടമില്ലെന്നു പറഞ്ഞില്ലല്ലോ, പഠിക്കണം എന്നല്ലേ പറഞ്ഞുള്ളൂ…ആവശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട.
ശരത്തിന് ഇഷ്ടമില്ലാന്നു പറഞ്ഞു. ഇത്രയും നാളും ചെറിയ കുട്ടിയാണെന്ന് കരുതി. അതിനാൽ അവനോട് ആലോചിച്ചില്ല.
അവൻ പറയുന്നത് കാര്യാക്കേണ്ട…
അതെന്താ അമ്മേ അങ്ങനെ…ഞാൻ അറിയേണ്ടേ…ഞാനല്ലേ ഉള്ളൂ സഹോദരൻ ആയിട്ട്…അവർ പറഞ്ഞത് കേട്ടോണ്ടുവന്ന ശരത് ചോദിച്ചു.
ശരത്, ഇത് പിള്ളേരു കളിയല്ല. മുതിർന്നവർ തീരുമാനിക്കേണ്ട കാര്യമാണ്…ലളിത പറഞ്ഞു.
തീരുമാനിച്ചോളൂ. ഞാനും ചേച്ചിയും ഉണ്ടാവില്ല. ഇനി എന്തുവേണേലും ആയിക്കൊ…ശരത് മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ദേവ് പാട്ട് മൂളിക്കൊണ്ടിരുന്നു. വസുധ ശ്രദ്ധിച്ചു. ദേവ് സന്തോഷത്തിലാണ്. അങ്ങോട്ടു പോയ ആളല്ല.
ദേവ്, എന്താ ഇത്ര സന്തോഷം…
കാര്യങ്ങൾ നമ്മുടെ വഴിക്കുവരുന്നമ്മേ…
ഞായറാഴ്ച പോകാൻ തീരുമാനിച്ചത് എങ്ങനെ നമ്മുടെ വഴിക്കാകും തെളിച്ചു പറയ്…
അമ്മേ നിങ്ങൾ അമ്മാവൻ്റെ മുറിയിൽ ഇരുന്നപ്പോൾ ശരത് വന്ന് എന്നെ വിളിച്ചില്ലേ…വിളിച്ചു…അവൻ ചോദിച്ചു, അവൻെറ ചേച്ചിയെ കല്യാണം കഴിച്ചുകൂടെ എന്ന്…
ആഹാ..കൊള്ളാലോ…അല്ലേലും അവൻ മിടുക്കനാ. കണ്ടാലേ അറിയാം. ഓപ്പയുടെ തനി പകർപ്പാണ്. തീരുമാനിച്ചത് നടത്തും. അപ്പോൾ നമ്മൾ പാതി വിജയിച്ചു. ബാക്കി കാര്യങ്ങൾ നമ്മളെ തിരക്കി വരും അല്ലേ ദേവ്…
അതെ അമ്മേ, എല്ലാം മഹാദേവൻ്റെ അനുഗ്രഹം. കാലങ്ങൾക്കുശേഷം വസുധയുടെ ചുണ്ടിലും മൂളിപ്പാട്ട് വിരിഞ്ഞു.
*** *** ***
ലളിത അടുക്കളയിൽ തിരക്കിട്ടു പണിയാണ്. അതുകണ്ടിട്ട് ശരത് സുകുവിൻ്റെ മുറിയിൽ ചെന്നു. അമ്മയുണ്ടെങ്കിൽ ഒന്നും പറയാൻ പറ്റില്ല. അച്ഛാ…അച്ഛാ…
ഉംം..എന്താടാ…?
എനിക്കൊരു കാര്യം പറയാനുണ്ട്.
ശരി…സുകു എണീറ്റിരുന്നു.
അത് നമുക്ക് ചേച്ചിയെ ദേവേട്ടനെകൊണ്ട് കെട്ടിക്കാം…ഞാൻ പറഞ്ഞത് കേട്ടില്ലേ…
കേട്ടു…
എന്നിട്ടെന്നാ മിണ്ടാത്തെ…
ഇഷ്ടായി… നല്ല അവതരണം..
സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…
pdf please
ee aduthu aanu ingane oru websaitilek vannathu
katha vayichu nalla katha
iniyum orupad ezhuthuka
ella ashamsakalum