വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

അതെ…അതാണു ശരി…ശശി വസുധയുടെ അഭിപ്രായത്തോട് യോജിച്ചു.

ചേട്ടായി ഒന്നു വരൂ…ഇവരുടെ ചർച്ച കേട്ടുകൊണ്ടിരുന്ന ദേവിനെ അങ്ങോട്ടുവന്ന ശരത് വിളിച്ചു. ദേവ് ശരത്തിനൊപ്പം പുറത്തേയ്ക്ക് ഇറങ്ങി. പുറത്തേക്ക് നടന്നതല്ലാതെ ശരത് ഒന്നും മിണ്ടിയില്ല.

എന്താടാ…എന്തിനാ ഇങ്ങോട്ടുവന്നത്.

അത് ചേട്ടായി…ഞാൻ പക്വതയില്ലാത്ത ചെറിയ കുട്ടിയാ എന്നു കരുതി ഞാൻ പറയുന്നത് തള്ളിക്കളയരുത്.

ഇല്ല…നീ കുട്ടിയാണേലും കാര്യബോധമുള്ളവനാണെന്ന് എനിക്കറിയാം പറയൂ…എന്താണ്…?

എൻ്റെ ചേച്ചിയെ ചേട്ടായിക്ക് കല്യാണം കഴിച്ചുകൂടെ…
എന്താ നീ പറഞ്ഞത്…ദേവ് വിശ്വാസം വരാത്തപോലെ ചോദിച്ചു.

ചേട്ടായിക്ക് എൻ്റെ ചേച്ചിയെ കല്യാണം കഴിച്ചു കൂടെ എന്ന്…ഞാൻ പറഞ്ഞത് തെറ്റാണോ…എനിക്ക് ശരിയെന്നു തോന്നി.

ദേവ് ശരിയെന്നോ…തെറ്റെന്നോ പറഞ്ഞില്ല. എന്തു മറുപടി കൊടുക്കും…മുതിർന്നവർ ആരെങ്കിലും ആരുന്നെങ്കിൽ മറുപടി കൊടുക്കാരുന്നു. ഇവനോടു പറഞ്ഞാൽ കുഴപ്പമാവും. എന്തു പറയും.

ചേട്ടായി എന്താ മിണ്ടാത്തെ…ശരത് അക്ഷമനായി.

നീ പറഞ്ഞാൽ ഇവിടെ ആരേലും വിലവെക്കുമോ…?

വിലവെക്കും എൻ്റെ ചേച്ചി…ചേട്ടായിക്ക് എൻ്റെ ചേച്ചിയെ ഇഷ്ടമാണോ, അതു പറഞ്ഞാൽ മതി. ശരത്തിന്റെ വാക്കുകളിൽ പിണക്കം സ്പഷ്ടമായി.

ഇഷ്ടമാണെങ്കിൽ…?

ആണെങ്കിൽ ചേട്ടായിയേ എൻ്റെ ചേച്ചിയെ കെട്ടൂ…

ശരത്, നിൻെറ ചേച്ചി സമ്മതിക്കേണ്ടേ…?

സമ്മതിക്കും. അതിനൊക്കെ വഴിയുണ്ട്…

എന്തുവഴി…അമ്മാവൻ സമ്മതിക്കുമോ നീ പറഞ്ഞാൽ…

അതൊന്നും ചേട്ടായി അറിയേണ്ട..ചേട്ടായി അവരുടെ അടുത്തേക്ക് പൊക്കോ ഞാൻ ചേച്ചിയുടെ അടുത്തോട്ട് പോകുവാ…ശരത് അച്ചുവിൻ്റെ അടുത്തേക്ക് ഓടിപ്പോയി.

ശരത് മിടുക്കൻ ആണ്. എങ്ങനെയാവും ബാക്കി കാര്യങ്ങൾ. മനസ്സിൽ ശുഭപ്രതീക്ഷ തോന്നാൽ തുടങ്ങി.

എല്ലാവരും കൂടി എന്താവും തീരുമാനം എടുക്കുക. ഇത് നടത്താനാണ് പ്ലാനെങ്കീൽ അച്ചു ഈ ജീവിതം അവസാനിപ്പിക്കും. കരഞ്ഞിട്ട് ഒന്നും നേടാനില്ല. ദേവേട്ടനും അപ്പച്ചിയും ഉണ്ട്. അവർ എന്താവും തീരുമാനിക്കുക. അച്ഛനോട് യോജിക്കുമോ…ഏയ് അങ്ങനെ ചെയ്യില്ല. ദേവേട്ടൻ എന്തേല്ലും മാർഗം കാണും. അച്ചു ഓരോന്നാലോചിച്ച് ശരത്തിന്റെ മുറിയിൽ ഇരുന്നു.

ചേച്ചീ…ചേച്ചീ…ഒരു കാര്യം പറയാനുണ്ട്.

എന്താടാ…അവർ തീരുമാനിച്ചത്.

അതെനിക്കറിയില്ല. ഞാൻ തീരുമാനിച്ചത് പറയാം.

നീയോ…നീ എന്തു തീരുമാനിക്കാൻ…?

ഞാൻ ചോദിക്കുന്നതിന് മറുപടി താ…ചേച്ചിക്ക് ദേവേട്ടനെ കല്യാണം കഴിച്ചുടെ…

അച്ചു ഞെട്ടിപ്പോയി. ഇവൻ എങ്ങനെ അറിഞ്ഞു തങ്ങൾ സ്നേഹത്തിലാണെന്ന്. ഈശ്വരാ അപ്പച്ചി അച്ഛനോട് പറഞ്ഞോ…എന്നാൽ എല്ലാം തീർന്നു. നിന്നോട് ആരാ പറഞ്ഞത്…?

ആരും പറഞ്ഞില്ല. ചേച്ചിക്ക് ഇഷ്ടാണോ…?

ഇഷ്ടാന്നു പറഞ്ഞിട്ട് എന്തുകാര്യം. നടക്കില്ലല്ലോ…

ഇഷ്ടാണോ എന്നു മാത്രം അറിഞ്ഞാൽ മതി. അച്ചുവിൻ്റെ മുഖം നാണത്താൽ കുനിഞ്ഞു. പറ ചേച്ചി, എന്നിട്ടുവേണം ബാക്കി കാര്യങ്ങൾ. അച്ചു തലയാട്ടി.

ശരത്, ദേവേട്ടൻ…?

സമ്മതിക്കുമോന്നല്ലേ…അത് ഞാൻ ചോദിച്ചു. ദേവേട്ടന് സമ്മതമാ. അതല്ലേ ചേച്ചിയോടു ചോദിക്കാൻ വന്നത്. അത് കേട്ടിട്ട് അച്ചുവിൻ്റെ കണ്ണു നിറഞ്ഞു. ചേച്ചിക്ക് ഇഷ്ടമില്ലാത്ത ആളെകൊണ്ട് കെട്ടിക്കാൻ ഞാൻ സമ്മതിക്കില്ല. എൻ്റെ ചേച്ചി സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കണ്ടാൽ മതി….ശരത് അവളുടെ കണ്ണുനിർ തുടച്ചു.

ശരത് എനിക്ക് ദേവേട്ടനെ ഒന്നു കാണണാരുന്നു.

ഞാൻ പറഞ്ഞിട്ട് വിശ്വാസം ആയില്ലേ…

വിശ്വാസം ആണ് എന്നാലും…ശരി ഞാൻ പറയാം. ശരത് അവരുടെ അടുത്തേക്ക് നടന്നു.

അപ്പോൾ എല്ലാം പറഞ്ഞപോലെ, അടുത്ത ഞായറാഴ്ച അങ്ങോട്ടു പോകാം…ശശി പറഞ്ഞു.

വസൂ…നീയൊന്നും പറഞ്ഞില്ല…സുകു പറഞ്ഞു.

ഓപ്പെ ഞാൻ എന്താ പറയേണ്ടത്.

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.