വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

” എന്താ ഇപ്പോൾ തിരക്കിയത് ..”

” വെറുതെ ..”

അച്ചു മുറിയുടെ വാതിക്കൽ ചെന്നുനോക്കി .കിടപ്പാണ് ..ഉറക്കമല്ല.

” അമ്മേ ചായ എടുക്ക് അച്ഛൻ ഉറക്കമല്ല ”

അവൾ ചായയുമായി മുറിയിൽ എത്തി

” അച്ഛാ…ചായ ”

” ഉംം.. അമ്മ എവിടെ ..?

” അടുക്കളയിൽ ..അച്ഛന് എന്തുപറ്റി സുഖമില്ലെന്ന് അമ്മ പറഞ്ഞു.”

” ഒന്നുമില്ല ….ഒരു ക്ഷീണം അത്രേ ഉള്ളൂ..”

സുകു എണ്ണീറ്റിരുന്നു ..

” മുഖത്ത് നല്ല ക്ഷീണം ഉണ്ട് .ഹോസ്പിറ്റലിൽ പോകാം.”

” സാരമില്ല അച്ചു..” സുകു ഗ്ലാസ് എടുത്തു .

അച്ചുവിൻ്റെ മനസ്സിൽ ചോദ്യങ്ങൾ ഓരോന്നോരോന്നായി പൊന്തിവന്നു.

” നീ എന്താ ആലോചിക്കുന്നത് ..ആകെ അസ്വസ്ഥയാണല്ലോ..”

എല്ലാം പറയാനുള്ള സമയമായി ..അച്ചുവും ശരത്തും അറിയണം. മറ്റുള്ളവർ പറഞ്ഞറിയാതെ ഇത്രയും നാളും ശ്രദ്ധിച്ചു. മക്കൾ തമ്മിൽ സ്നേഹത്തിൽ കഴിയട്ടെ..ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദന കൊണ്ടേപോകൂ എന്നായിട്ടുണ്ട് . സുകു ചിന്തിച്ചു

” അച്ചൂ ..അമ്മേ വിളിക്ക് ശരത്തിനേയും ”

അവൾ അടുക്കളയിൽ ചെന്നു ..” അമ്മേ അച്ഛൻ വിളിക്കുന്നു .”

” ഞാൻ ശരത്തിനെ വിളിച്ചോണ്ടുവരാം.”

ലളിത മുറിയിലേയ്ക്ക് നടന്നു ..

അച്ചു പുറത്തേയ്ക്കും..

” സുകുവേട്ടാ ..നമുക്ക് ഹോസ്പിറ്റലിൽ പോകാം ..ഇങ്ങനെ കിടന്നാൽ പറ്റില്ല.”

” വേണ്ട ലളിതേ .. ഇനി എല്ലാം മക്കളോട് പറയാൻ സമയമായി ..എവർ തീരുമാനിക്കട്ടെ..”

” പറയണോ സുകുവേട്ടാ ..എന്തിന് ഇത്രയും കാലം മറച്ചുവെച്ചു എന്നു ചോദിക്കില്ലേ..”

” ചോദിക്കണം ..”

അച്ചു ശരത്തിനെ കൂട്ടി വരുമ്പോൾ കണ്ടു രണ്ടുപേരും കാര്യമായ സംസാരത്തിലാണെന്ന്

” രണ്ടുപേരും വാ ..” സുകു വിളിച്ചു

ശരത് അച്ചുവിൻ്റെ മുഖത്തുനോക്കി ..
എനിക്കറിയില്ല ..എന്ന് അച്ചു ആഗ്യം കാണിച്ചു.

” എങ്ങനെ തുടങ്ങണം എന്ന് അച്ഛനറിയില്ല..
ചെയ്തതൊക്കെ ശരിയായിരുന്നോ എന്നും കുറച്ചു ദിവസം മുമ്പുവരെ ശരിയാണെന്നായിരുന്നു മനസ്സിൽ .എന്നാൽ ഇപ്പോൾ തെറ്റാണെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.” സുകു പറഞ്ഞു

അച്ചു അമ്മയെ നോക്കി ..അച്ഛൻ്റെ മുഖത്തെ അതേഭാവം ആണ്..

” ലളിതേ ..അലമാരയിൽ നിന്നും ഫയൽ ഇങ്ങടുക്കൂ….”

ലളിത ഫയൽ എടുത്ത് സുകുവിൻ്റെ കയ്യിൽ കൊടുത്തു ..

അച്ചുവും ശരത്തും ഫയലിലും സുകുവിൻ്റെ മുഖത്തും മാറി മാറി നോക്കി.

” എന്താ അച്ഛാ അതിൽ..” ആകാംക്ഷ ചോദ്യരൂപേണ പുറത്തായി.

സുകു മറുപടി പറയാതെ ഫയൽ തുറന്നു. ഒരു ഫോട്ടോ എടുത്തു .

അതിൽ കുറെനേരം നോക്കിയിരുന്നു.

” എന്താ ചേച്ചീ.. “ശരത് അച്ചുവിനോട് ചോദിച്ചു.

” എനിക്കറിയില്ല. ..”

സുകു ആ ഫോട്ടോ അതുപോലെതന്നെ എടുത്തു വച്ചു.

” അച്ചൂ.. മോനേ..നിങ്ങൾ രണ്ടാൾക്കും അറിയാത്ത കാര്യങ്ങൾ ഉണ്ട് ഞാനോ ലളിതയോ സരസയോ ആരും ഇന്നുവരെ നിങ്ങളോട് പറഞ്ഞിട്തില്ലാത്ത കുടുംബകാര്യങ്ങൾ . പലതും ഉൾക്കൊള്ളാനുള്ള പ്രായം ശരത്തിനായിട്ടില്ല .
എങ്കിലും പറഞ്ഞേപറ്റൂ ..കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല.”

ഇവിടെന്താ എനിക്കും ചേച്ചിക്കും അറിയാത്തതായി ശരത്തിന് അത് മനസിലായില്ല.

എന്നാൽ അച്ചുവിനു മനസിലായി .താൻ ചോദിക്കാതെ എല്ലാം അറിയാൻ കഴിഞ്ഞാൽ
അതല്ലെ നല്ലത്. താൻ ചോദിച്ചാൽ എങ്ങനറിഞ്ഞു എന്നു പറയേണ്ടിവരില്ലേ..
ദേവീ നീ എന്നെ കാത്തു.. ഇനി അച്ഛന് എന്താവും പറയാനുണ്ടാവുക .

അച്ഛൻ പറയുന്നത് കേൾക്കാൻ കാതോർത്തു.

” ദാ ഈ ഫോട്ടോ നോക്കൂ ..” സുകു കുറച്ചു മുമ്പ് ഫയലിൽ നിന്നും എടുത്ത ഫോട്ടോ അച്ചുവിനു നീട്ടി.

” ഇത്..ഇത് ആരാ അച്ഛാ..” അച്ചുവിനു മുന്നേ ശരത് ചോദിച്ചു.

” നിങ്ങളുടെ അപ്പച്ചി ..എൻ്റെ നേരേ ഇളയവൾ .സരസയുടെ മൂത്തവൾ .”.സുകു ഒരു നിമിഷം നിർത്തി. അച്ഛൻ പഴയ ഓർമ്മകളിലാണ് എന്ന് അച്ഛൻ്റെ മുഖത്തു നിന്നും അച്ചുവിനു മനസിലായി.

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.